സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. ഇന്ന് 35,013 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 മരണങ്ങളും 24 മണിക്കൂറിനിടെ സംഭവിച്ചു. രോഗികളുടെ എണ്ണവും മരണവും ഇത്രയും ഉയരുന്നതും സംസ്ഥാനത്ത് ആദ്യമാണ്. എറണാകുളം- 5,287 കോഴിക്കോട്- 4,317 തൃശൂര്‍- 4,107 മലപ്പുറം- 3,684 തിരുവനന്തപുരം- 3,210 കോട്ടയം- 2,917 ആലപ്പുഴ- 2,235 പാലക്കാട്- 1,920 കണ്ണൂര്‍- 1,857 കൊല്ലം- 1,422 ഇടുക്കി- 1,251 പത്തനംതിട്ട- 1,202 കാസര്‍ഗോഡ്- 872 വയനാട്- …
Read More »മറ്റു സംസ്ഥാനങ്ങളിലേതുപോലെ ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ എല്ലാവരും ഇക്കാര്യങ്ങൾ ചെയ്യുക: മുഖ്യമന്ത്രി
മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കില്‍, അത്രയധികം ശ്രദ്ധ നമ്മള്‍ പുലര്‍ത്തേണ്ടതായി വരും. ജീവനൊപ്പം ജീവനോപാധികള്‍ കൂടെ സംരക്ഷിക്കുന്നതിനായി ആണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനു നാടിന്റെ പരിപൂര്‍ണമായ സഹകരണം ആവശ്യമാണ്. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളാണ്. വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ അനുവദിച്ച പരമാവധി ആളുകളെ വച്ച് നടത്തിയാലോ എന്നല്ല, മറിച്ച്, അതു തല്‍ക്കാലം മാറ്റി …
Read More »30,000 കടന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം: ആദ്യമായി സംസ്ഥാനത്തെ ഒരു ജില്ലയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 5000 കടന്നു; നാലു ജില്ലകളില്‍ മൂവായിരത്തിനു മുകളില്‍ രോഗികള്‍…
സംസ്ഥാനത്ത് ഇന്ന് 32, 819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന രോഗബാധകളുടെ എണ്ണം 30,000 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 5015 എറണാകുളം 4270 മലപ്പുറം 3251 തൃശൂര്‍ …
Read More »സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്…
സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്. പത്തനംത്തിട്ടയില്‍ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത് ഉത്തരകേരളത്തിലാണ്. ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം അധികവും വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 40 ശതമാനം ജനിതക വകഭേദം വന്ന വൈറസ് …
Read More »കൊവിഡ് പോസിറ്റീവായ ഒരാള്‍ 406 പേരിലേക്ക് രോഗം പടര്‍ത്തും; മാസ്‌കും സാമൂഹ്യ അകലവും വളരെ അത്യാവശ്യം; പഠന റിപ്പോര്‍ട്ട്…
കൊവിഡ് പോസിറ്റീവായ ഒരാള്‍ 30 ദിവസത്തിനിടെ 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മാസ്‌കും സാമൂഹ്യ അകലവും വളരെ അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി. കൊവിഡ് ബാധിച്ച ഒരാള്‍ സമ്ബര്‍ക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 406 നിന്ന് 15 പേര്‍ എന്ന കണക്കിലേക്ക് രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്ബര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം …
Read More »വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍; ഹർജിയിൽ ഹൈക്കോടതിയുെ തീരുമാനം ഇങ്ങനെ…
സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. വോട്ടെണ്ണൽ ദിനത്തിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്‍റെ അഭിഭാഷകന്‍ ദീപു ലാല്‍ മോഹന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ കോടതിക്ക് സംശയമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ …
Read More »സോളാര്‍ തട്ടിപ്പ് കേസ്; സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്…
സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറുവർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് വ്യക്തമാക്കിയ കോടതി മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു. കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാർച്ച് …
Read More »മലപ്പുറത്ത് സ്ഥിതി ഗുരുതരമാകുന്നു; 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏർപ്പെടുത്തി…
കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളില്‍ കൂടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവണ്ണ, എടവണ, ഉൗര്‍ങ്ങാട്ടിരി, വട്ടുകുളം, കീഴൂപ്പറമ്ബ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്പകഞ്ചേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. തിങ്കളാഴ്ച 3,123 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകള്‍ കഴിഞ്ഞാല്‍ നിലവില്‍ സംസ്ഥാനത്ത് ഏറ്റവും അധികം രോഗികളുള്ള …
Read More »പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ…
വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി മുതൽ 2,000 രൂപ പിഴ. ആവര്‍ത്തിച്ചാല്‍ 10,000 രൂപയാണ് പിഴയീടാക്കുക. വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കം. പരിശോധനയില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴ് ദിവസത്തിനകം ഹാജരാക്കാന്‍ പറയുകയായിരുന്നു ഇതുവരെ ചെയ്തത്. എന്നാല്‍ ഇനി ഈ ഇളവ് ഉണ്ടാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വായു മലിനീകരണം വര്‍ധിക്കുന്നു …
Read More »സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4,460 രൂപയും പവന് 35,680 രൂപയായിരുന്നു വില.
Read More »