സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ …
Read More »സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍; ഓരോ കാര്‍ഡുകള്‍ക്കുമുള്ള ക്രമം ഇങ്ങനെ; 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ്…
ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ഇന്നുമുതല്‍. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുക. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. 500 രൂപയോളം വിലവരുന്ന 12 ഇനങ്ങളാണ് കിറ്റിലുളളത്. സംസ്ഥാനത്തെ 1500 പാക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റുകളൊരുക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിനുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌താണ് കിറ്റുകള്‍ …
Read More »കൊല്ലം ജില്ലയിൽ ആശ്വാസദിനം; ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്…
കൊല്ലം ജില്ലയിൽ ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് 5 പേർക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം മൂലം 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ:- 1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സമ്പർക്കം 2 കുണ്ടറ മുളവന സ്വദേശിനി 39 സമ്പർക്കം 3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സമ്പർക്കം …
Read More »സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; 1068 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; 5 മരണം…
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 5 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ 51 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി. 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 266 പേര്‍ക്കും കൊല്ലത്ത് 5 പേര്‍ക്കും പത്തനംതിട്ടയില്‍ 19 …
Read More »പെട്ടിമുടിയിൽ മരണം 55 ആയി; ഇന്ന് ലഭിച്ചത് മൂന്ന് മൃതദേഹങ്ങൾ: ഇനി കണ്ടെത്താനുളളത് 15പേരെ..
രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് ലഭിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇനി കണ്ടെത്താനുള്ളത് 15 പേരെ കൂടി. ഇതില്‍ ഏറെയും കുട്ടികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങള്‍ ഉപയോഗിച്ച് സമീപത്തെ പുഴയില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. …
Read More »സെപ്തംബർ ആദ്യവാരത്തോടെ കൊവിഡ് കേസുകള്‍ പാരമ്യത്തിലെത്തും; സംസ്ഥാനത്ത് കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കില്ലെന്ന് വിദഗ്ധ സമിതി…
സംസ്ഥാനത്ത് സെപ്തംബർ ആദ്യവാരത്തോടെ കൊറോണ കേസുകൾ പാരമ്യത്തിലെത്തുമെന്നും കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷൻ. കേരളത്തിൽ 75,000 രോഗികൾ വരെയാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഒക്ടോബറോടെ കേരളത്തിൽ കൊറോണ വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും സ്വകാര്യ അഭിമുഖത്തിൽ ഡോ ഇക്ബാൽ പറഞ്ഞു. ലക്ഷണമില്ലാത്ത കൊറോണ രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള നടപടികൾ ഇന്നാരംഭിച്ചു. സമ്ബർക്ക വ്യാപനം, ഉറവിടമില്ലാത്ത കേസുകൾ, ക്ലസ്റ്ററുകൾ, മരണസംഖ്യ ഇവ കൂടുന്നത് നൽകുന്നത് അപായ സൂചനയാണെന്ന് ഡോ …
Read More »സ്വർണവിലയിൽ വൻ ഇടിവ്; ഒരു പവൻ സ്വർണത്തിന്‍റെ വില 39200 രൂപയായി…
ഉയരങ്ങളിലേക്ക് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില 40,000 രൂപയില്‍ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ന് ഒറ്റയടിക്ക് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്. പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും …
Read More »മലപ്പുറം രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് തമിഴ് നടൻ സൂര്യ..
കോവിഡ് ഭീതി വകവെക്കാതെ കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ച മലപ്പുറത്തുകാരെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ. ദുരന്തത്തിന്‍റെ ആഴം കുറച്ച പൈലറ്റുമാര്‍ക്ക് പ്രണാമം അര്‍പ്പിച്ച താരം മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഫേസ്ബുക്കില്‍ താരം കുറിച്ചു. ” വേദനിക്കുന്ന കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറം ജനതക്ക് അഭിനന്ദനങ്ങള്‍. പൈലറ്റുമാര്‍ക്ക് പ്രണാമം”- സൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
Read More »സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്, രണ്ടുദിവസത്തിനിടെ കുറഞ്ഞത് 800…
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ക്രമാതീതമായി ഉയരാന്‍ ഇടയാക്കിയത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000 എന്ന …
Read More »നാളെ മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
നാളെയോടെ സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരും. മലയോര തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്. ഈ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കൊല്ലം, …
Read More »