Breaking News

Slider

നാളെ മുതല്‍ കടല്‍ പ്രക്ഷുബ്ധമാകും; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലേർട്ട്…

നാളെ മുതല്‍ (ഡിസംബർ 1) മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. സിസ്റ്റത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്ന് …

Read More »

രാഷ്ട്രീയ പ്രവേശം; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രജ്‌നികാന്ത്…

രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഉടൻ അറിയിക്കുമെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. രജനി മക്കള് മണ്ഡ്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ”ഞാന് സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. ഞാൻ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും”- രജനി പറഞ്ഞു.

Read More »

ന്യൂനമർദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാഗ്രത നിർദ്ദേശം…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെയോടെ ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ 2ന് ശ്രീലങ്കന്‍ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും എന്നാണ് റിപ്പോർട്ട്. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട …

Read More »

കര്‍ഷക കൂട്ടക്കൊല: മരണം 110 ആയി; മരണസംഖ്യ കൂടാന്‍ സാധ്യത; സ്​ത്രീകളെ കടത്തിയതായും സൂചന….

വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ശനിയാഴ്​ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ്​ ​ ആക്രമണത്തിന്​ പിറകിലെന്നാണ്​ കരുതുന്നത്​. കൃഷിസ്​ഥലത്ത്​ വിളവെടുപ്പ്​ നടത്തുകയായിരുന്ന സ്​ത്രീകളും കുട്ടികളുമടക്കമാണ്​ ആക്രമണത്തിന്​ ഇരയായത്​. വിളവെടുപ്പ്​ നടന്നുകൊണ്ടിരിക്കെ മോട്ടാര്‍ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന്​ യു.എന്‍. പ്രതിനിധി എഡ്​വാര്‍ഡ്​ കല്ലൊന്‍ പറയുന്നു. 43 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. …

Read More »

പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടതല്ല ; മരണത്തിന് തൊട്ടു മുന്‍പ് യുവതി പറഞ്ഞു ; നിര്‍ണായക മൊഴി, ഭര്‍ത്താവ് അറസ്റ്റില്‍…

കൊട്ടാരക്കര ചെപ്രയില്‍ ആട് ഇടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. മരണത്തിനു തൊട്ടു മുന്‍പ് യുവതി പറഞ്ഞ കാര്യം നിര്‍ണായകമായി. ‘എന്നെ ഇടിച്ചിട്ടത് ആടല്ല’ എന്ന് മരണത്തിനു തൊട്ടു മുന്‍പ് യുവതി മാതാപിതാക്കളോട് പറഞ്ഞതാണ് പ്രതിയെ കുടുക്കിയത്. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല …

Read More »

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു ; 27 മരണം ; 571 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5861 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് – 851 മലപ്പുറം – 721 തൃശൂര്‍ – 525 എറണാകുളം – 512 കൊല്ലം – 426 കോട്ടയം – 399 പാലക്കാട് – 394 ആലപ്പുഴ – …

Read More »

പ്രധാനമന്ത്രി ഇന്ന് മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും…

ജനസമ്ബര്‍ക്ക പരിപാടിയായ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പതിനൊന്ന് മണിയ്ക്ക് നടക്കുന്ന ‘മന്‍ കി ബാത്തിലൂടെ’ ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പങ്കുവച്ചേക്കും. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും ട്യൂണ്‍ ചെയ്യുക എന്നാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിന്നത്.

Read More »

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം; കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; ഓറഞ്ച് അലർട്ട്…

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഡിസംബർ മൂന്ന് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Read More »

നാ​ഗാലാൻഡിൽ ഇനി പട്ടിയിറച്ചി സുലഭമായി ലഭിക്കും; പട്ടിയിറച്ചിയുടെ വിപണനം പൂർണമായും നിരോധിച്ച സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ…

നാഗലാന്‍ഡില്‍ പട്ടിയിറച്ചിയുടെ വിപണനം പൂര്‍ണമായും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് പട്ടിയിറച്ചി നിരോധനം തടഞ്ഞത്. പട്ടി മാംസം വില്‍പന നടത്തുന്നവരുടെ ഹര്‍ജി പരി​ഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. ജൂലൈ രണ്ടിനാണ് പട്ടി മാംസം വില്‍കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിര്‍മ്മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. …

Read More »

ബുര്‍വി ; ന്യൂനമര്‍ദ്ദം നാളെ അതിശക്തമാകും; ആശങ്കയോടെ കേരളം; നാലു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് ; ഡിസംബര്‍ രണ്ടും മൂന്നും അതിനിര്‍ണായകം…

ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം മാറും മുന്‍പ് കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂന്നു ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. നാളെ ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആദ്യഘട്ടത്തില്‍ കേരളത്തിനു ഭീഷണിയില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പുതിയ പ്രചവനങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ ദിശ …

Read More »