Breaking News

Slider

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കോവിഡ്, സമ്പർക്കം വഴി 364 പേർക്ക്..!

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 364 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്തുനിന്ന് വന്നവരും 90 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. കൂടാതെ 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡിഎസ്‌ഇ, ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 204 പേര്‍ …

Read More »

ചന്തകള്‍ വഴി കൊറോണ; കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതി; മേഴ്‌സിക്കുട്ടിയമ്മ

കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കൊല്ലത്ത് ചന്തകള്‍ വഴിയാണ് കൊറോണ വ്യാപനമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. എല്ല പഞ്ചായത്തുകളിലും നൂറു കിടക്കകള്‍ വീതം തയാറാക്കുമെന്നും സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്ബര്‍ക്കത്തിലൂടെ ഉള്ള രോഗ വ്യാപനവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കടുത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. 30 പഞ്ചായത്തുകളെ പൂര്‍ണമായും …

Read More »

ഉത്ര കൊലപാതകം; ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്…

കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്നാണ് രാസ പരിശോധനാഫലം. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊന്നുവെന്ന സൂരജിന്റെ കുറ്റസമ്മത മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. അടുത്ത മാസം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകഫലം പുറത്തുവന്നിരിക്കുന്നത്. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ …

Read More »

വിവാഹം സാമൂഹിക വ്യാപനത്തിന് കാരണമായി; പങ്കെടുത്ത 32 പേർക്ക് കൊവിഡ്..

കഴിഞ്ഞ മാസം കർണാടകയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്ത 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരന്റെ മാതാപിതാക്കൾ രോഗം ബാധിച്ച്‌ മരണപ്പെട്ടിരുന്നു. ഹവേരി ജില്ലയിലെ റാണെബെനൂരിലെ മാരുതിനഗറിലാണ് കഴിഞ്ഞ മാസം 29ന് വിവാഹം നടന്നത്. വരന്റെ പിതാവിനാണ് വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ദാവൻഗരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഈ മാസം ഏഴിന് മരിച്ചു. നാല് ദിവസത്തന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും വൈറസ് ബാധയെത്തുടർന്ന് …

Read More »

കരുനാഗപള്ളിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 4.35 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു…

കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടിച്ചെടുത്തു. 4.35 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3285 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശൂരില്‍ നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി. കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് …

Read More »

കോവിഡ് വ്യാപനം: ചവറ, പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ..!

കൊല്ലത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചവറ പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണ്ണമായും കണ്ടെയിൻമെൻറ് സോണുകൾ ആക്കി. ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകൾ കണ്ടെയിൻമെൻറ് സോണുകളിലാണ്. കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാർക്കറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ട പരമ്ബരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉടൻ സർക്കാർ …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസ (74) ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ജൂലൈ 11നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നസീഫയുടെ കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വര്‍ഷങ്ങളായി ചികിസയിലായിരുന്നു ഇവര്‍. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഉപ്പള കുന്നില്‍ മുഹയദീന്‍ ജുമാ മസ്ജിദില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മൃതദേഹം …

Read More »

കേരളം സമൂഹവ്യാപനത്തിന്‍റെ വക്കിൽ; ഇന്ന്‍ 532 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; 46 പേരുടെ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച്‌ വീണ്ടും എഴുന്നൂറിന് മുകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 791 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 46 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട …

Read More »

സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ സമൂഹവ്യാപനം..

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തിലുണ്ടാകുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് അയ്യായിരത്തിലധികം പുതിയ കേസുകളാണ്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ മുന്നറിയിപ്പ്. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 70 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പൂന്തുറ, തൂണേരി, ചെല്ലാനം ഉള്‍പ്പെടെ പത്തിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്.

Read More »

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്…

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, …

Read More »