Breaking News

Slider

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകം; ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലകളിലും 5000 ലധികം രോഗികൾ വരെ ഉണ്ടാകും…

സംസ്ഥാനത്തെ ഓരോ ജില്ലകളിലും ആഗസ്ത് മാസം അവസാനത്തോടെ 5000 ലധികം രോഗികള്‍ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്ത് അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. …

Read More »

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു; ഹോട്ടല്‍ പൂട്ടിച്ചു…

അങ്കമാലിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. എം സി റോഡിലെ ബദരിയ ഹോട്ടലാണ് അടപ്പിച്ചത്. ഇവിടെ നിന്നും കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ ആഹാരം വിളമ്ബുന്നതിനും പാഴ്‌സല്‍ …

Read More »

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്; ഇതുവരെ കൂടിയത് 11 രൂപ..

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ 80 പൈസയാണ് ഡീസലിന്റെ ഇപ്പോഴത്തെ വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു. രാജ്യ …

Read More »

കൊല്ലം ജില്ലയില്‍ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം…

കൊല്ലം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 14 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായിട്ടുള്ളത്. ജില്ലയില്‍ ഇന്ന്‍ രണ്ടുപേര്‍ കോവിഡ് രോഗമുക്തരായി. തൊടിയൂര്‍ സ്വദേശി(29), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്. കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇങ്ങനെ: തേവലക്കര കോയിവിള സ്വദേശി(40) സൗദി കരിക്കോട് സ്വദേശി(36) ദമാം …

Read More »

സംസ്ഥാനത്ത് പുതിയ 19 കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി..

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന്‍ 19 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4, 6), വിളപ്പില്‍ (3), കരുംകുളം (14, 15, 16, 17), ചെങ്കല്‍ (2, 6, 8, 101), പനവൂര്‍ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ …

Read More »

സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹ വ്യാപനമെന്നും മുഖ്യമന്ത്രി…

കേരളം കൊറോണവൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടുത്തത് സാമൂഹിക വ്യാപനമാണ്. ഈ വര്‍ഷം അവസാനത്തോടെയേ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തു നിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്‌പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം (ക്ലസ്റ്റേഴ്‌സ്), വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി …

Read More »

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗം സ്ഥിരീകരിച്ച‌ 608 പേരില്‍ 396 പേര്‍ക്കും‌ സമ്ബര്‍ക്കത്തിലൂടെ; അതീവ ജാഗ്രത നിര്‍ദേശം…

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇനി സാമൂഹിക വ്യാപനത്തിലേക്ക് കടന്നേക്കുമെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നു വന്നവരും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. കൂടാതെ സംസ്ഥാനത്ത് ഇന്ന് 396 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം …

Read More »

കോവിഡ് ഇനിയും ശക്തി പ്രാപിക്കും; ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. കൊവിഡ് പ്രതിരോധം പല രാജ്യങ്ങളിലും ശരിയായ രീതിയിലല്ലെന്നും കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ മഹാമാരി കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മിക്ക രാജ്യങ്ങളും തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. വൈറസ് …

Read More »

കൊല്ലം ജില്ലയില്‍ 5 ദിവസത്തിനുള്ളില്‍ കോവിഡ് 49 പേര്‍ക്ക്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്ബര്‍ക്കത്തിലൂടെ…

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 33 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 13 പേര്‍ വിദേശത്തുനിന്നുള്ളവരാണ്. 18 പേര്‍ നാട്ടുകാരും 2 പേര്‍ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളുമാണ്. കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി, ശാസ്താംകോട്ട മനക്കര സ്വദേശിനി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി, ശാസ്താംകോട്ട മനക്കര സ്വദേശിനി, പന്മന സ്വദേശി, പന്മന സ്വദേശിനി, വാളത്തുംഗല്‍ സ്വദേശിനികളായ രണ്ടുപേര്‍, വാളത്തുംഗലുകാരായ രണ്ടുപേര്‍, …

Read More »

സമ്പർക്കത്തിലൂടെ കോവിഡ് പടരുന്നു ; നാല് ജില്ലകളിൽ അതീവ ജാഗ്രത; മുന്നറിയിപ്പ്..

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്. ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കടലോര …

Read More »