സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ബാക്കി എട്ടുപേര്‍ മറ്റു സംസ്ഥാനത്തുനിന്നു വന്നവരും ആണ് ആര്‍ക്കും തന്നെ നെഗറ്റീവ് ആയിട്ടില്ല. കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം 3, കണ്ണൂര്‍ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസര്‍കോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. കണ്ണൂരില്‍ …
Read More »കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്..!
ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട അംപന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ …
Read More »സിബിഎസ്‌ഇ പരീക്ഷ തിയ്യതി നിശ്ചയിച്ചു; എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി…
സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീട്ടി. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാറ്റി വെച്ച പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനം. അതേസമയം പരീക്ഷകളുടെ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. ഈ മാസം 26ാം തിയ്യതി മുതലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. വിഎച്ച്‌എസ്‌ഇ പരീക്ഷകളും 26 …
Read More »കോവിഡ്; ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5000 ലധികം കോവിഡ് കേസുകള്‍; മരണം 3000 കടന്നു..
ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി …
Read More »ലോക്ക്ഡൗണ്‍; 60,000 ലിറ്റര്‍ ബിയര്‍ കമ്ബനി നശിപ്പിക്കുന്നു..!
രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും മദ്യശാലകളും അടച്ചതോടെ സൂക്ഷിച്ചു വച്ചിരുന്ന 60,000 ലിറ്റര്‍ ബിയര്‍ കളയാന്‍ ക്രാഫ്റ്റ് ബിയര്‍. വല്‍പ്പന നിന്നതോടെയാണ് ഈ നടപടിയിലേക്ക് കമ്പനിയെ നയിച്ചത്. പുനെയിലെ 16 മൈക്രോ ബ്രൂവറികളിലായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ബിയറാണ് നശിപ്പിക്കുന്നത്. നിര്‍മിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും. ക്രാഫ്റ്റ് ബ്രൂവറീസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് നകുല്‍ ഭോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്.
Read More »ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി..
രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം. രാജ്യത്തെ മുഴുവന്‍ കോവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 30,000ത്തില്‍ അധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 18,555 ആയി. മേയ് അവസാനത്തോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം …
Read More »സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും; ബാക്കിയുള്ളവര്‍…
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 4 പേര്‍ക്കും, കോഴിക്കോട്-3, പാലക്കാടും മലപ്പുറത്തും രണ്ടു പേര്‍ക്ക് വീതവുമാണ് രോഗം പിടിപ്പെട്ടത്. 11 പേരും പുറത്തു നിന്നും വന്നവരാണ്. ഏഴു പേര്‍ വിദേശത്തു നിന്നും വന്നവരാണ്. രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ആണ് വന്നത്. 87 പേര്‍ ആണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ …
Read More »ആശങ്കയൊഴിയാതെ മുംബൈ ; വാങ്കഡെ സ്റ്റേഡിയം ക്വാറന്‍റൈന്‍ കേന്ദ്രമാക്കുന്നു…
മുംബൈയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാങ്കഡെ സ്റ്റേഡിയം ക്വാറന്‍റൈന്‍ കേന്ദ്രമാക്കാന്‍ തീരുമാനം. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ (ബിഎംസി) ആവശ്യത്തിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇതിന് അനുകൂല മറുപടി നല്‍കിയതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്. ഏകദേശം നാനൂറില്‍ അധികം പേരെ ഇവിടെ പാര്‍പ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. സ്റ്റേഡിയം കൈമാറുന്നതിന്റെ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായാണ് സൂചന. സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ബിഎംസി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചേക്കില്ല. എന്നാല്‍ അടച്ചിട്ട മുറികളുള്ള …
Read More »സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍: രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1400 രൂപ..
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 34,800 ലെത്തുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.
Read More »കൊവിഡ് മൂന്നാം ഘട്ടം അപകടകരം; സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. അതീവ ജാഗ്രത വേണം..
കേരളത്തില്‍ ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണ്, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നുമാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധാഭിപ്രായം. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. എന്നാല്‍, …
Read More »