മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ ഫൈനലിന് മുംബൈ ആതിഥേയത്വം വഹിക്കാൻ സാധ്യത. പ്രശസ്ത പത്രപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. കൊച്ചിയും കൊൽക്കത്തയും പരിഗണിക്കുന്നുണ്ടെങ്കിലും സാധ്യതാ പട്ടികയിൽ മുംബൈ മുന്നിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തവണ ആറ് ടീമുകളാണ് ഐഎസ്എൽ പ്ലേ ഓഫിലേക്ക് മുന്നേറുന്നത്. ലീഗ് ഘട്ടത്തിനു ശേഷം മാർച്ച് 3 മുതൽ പ്ലേ ഓഫുകൾക്ക് തുടക്കം കുറിക്കും. ഫൈനൽ മാർച്ച് 18ന് നടക്കും. …
Read More »മോഹന്‍ ബഗാന് തിരിച്ചടി; ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ബെംഗളുരു
കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളുരു എഫ്സിയാണ് തോൽപ്പിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറിയ ബെംഗളുരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ വീണ്ടും സജീവമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് എടികെ മോഹൻ ബഗാൻ തോൽവി ഏറ്റുവാങ്ങിയത്. ബെംഗളുരുവിനായി ജാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ എന്നിവർ ഗോളുകൾ നേടിയപ്പോൾ സ്ട്രൈക്കർ ദിമിത്രി പെട്രാറ്റോസ് എടികെയ്ക്കായി ആശ്വാസ ഗോൾ നേടി. സെമി …
Read More »അശ്വിനെ നേരിടാൻ പിത്തിയയുമായി പരിശീലിച്ച് ഓസ്ട്രേലിയൻ താരങ്ങൾ
ബെംഗളൂരു: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ നേരിടാൻ പ്രത്യേക പരിശീലനവുമായി ഓസ്ട്രേലിയൻ താരങ്ങൾ. ബെംഗളൂരുവിലാണ് ടീം പരിശീലനം നടത്തുന്നത്. ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പൂരിലാണ് ആരംഭിക്കുന്നത്. സ്പിന്നില്‍ ഇന്ത്യയുടെ മുൻ നിരക്കാരനായ അശ്വിനെ നേരിടാൻ അതേ ശൈലിയിൽ പന്തെറിയുന്ന 21 കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. അശ്വിന്‍റെ ബൗളിംഗുമായി മഹേഷ് പിത്തിയയുടെ ബൗളിംഗിന് വളരെയധികം സാമ്യമുണ്ട്. മഹേഷ് …
Read More »ഏഷ്യാ കപ്പ് പാക്കിസ്ഥാനിലെങ്കിൽ പോകില്ലെന്ന് ഉറച്ച് ബിസിസിഐ
മനാമ: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചാൽ അങ്ങോട്ട് പോകില്ലെന്ന് ഉറച്ച് ബിസിസിഐ. ഇന്നലെ ബഹ്റൈനിൽ ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തിൽ ഉറച്ചുനിന്നതായാണ് വിവരം. എസിസി യോഗത്തിലും ജയ് ഷാ ഇതേ നിലപാട് ആവർത്തിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ അല്ലെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണയിലുണ്ട്. ഏഷ്യാ …
Read More »ഉത്തേജക മരുന്നിൻ്റെ ഉപയോഗം; ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകറിന് വിലക്ക്
ന്യൂഡൽഹി: ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകറിന് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 21 മാസം വിലക്ക്. 2021 ഒക്ടോബറിൽ ജിംനാസ്റ്റിക്സ് ഫെഡറേഷന്‍റെ കീഴിലുള്ള ഒരു ടെസ്റ്റിംഗ് ഏജൻസിയാണ് ദിപയുടെ ശരീരത്തിൽ നിരോധിത മരുന്നിന്‍റെ അംശം കണ്ടെത്തിയത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) ദിപ കർമാകറിന് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവരുന്നത്. 2021 മുതൽ പ്രാബല്യത്തിൽ വരുന്ന ദീപയുടെ 21 മാസത്തെ വിലക്ക് ഈ വർഷം ജൂലൈയിൽ അവസാനിക്കും.
Read More »വലൻസിയയെ തകർത്ത് റയൽ; ഗോളടിച്ച് അസെൻസിയോയും വിനീസ്യൂസും
മഡ്രിഡ്: വലൻസിയയെ 2-0 ന് കീഴ്‌പ്പെടുത്തി സ്പാനിഷ് ലീഗ് കിരീട പോരാട്ടം സജീവമാക്കി നിർത്തി റയൽ മഡ്രിഡ്. 52-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയും രണ്ട് മിനിറ്റിനു ശേഷം വിനീസ്യൂസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്. 72-ാം മിനിറ്റിൽ ഡിഫൻഡർ ഗബ്രിയേൽ പൗളിസ്റ്റ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് വലൻസിയ 10 പേരുമായാണ് കളിച്ചത്. 19 കളികളിൽ നിന്ന് 45 പോയന്‍റുമായി റയൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ അഞ്ച് പോയിന്‍റ് …
Read More »പാകിസ്ഥാൻ യുവ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി; വധു ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദി
കറാച്ചി: പാകിസ്ഥാന്‍റെ യുവ പേസർ ഷഹീൻ അഫ്രീദിയും പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷാ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ എന്നിവർ പങ്കെടുത്തു. പാകിസ്ഥാൻ സൂപ്പർ …
Read More »അടുത്ത ലോകകപ്പിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല: ലയണൽ മെസ്സി
ബ്യൂണസ് ഐറിസ്: അടുത്ത ലോകകപ്പിൽ അർജന്‍റീനക്കൊപ്പം ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും എന്നാൽ പരിശീലകൻ ലയണൽ സ്കലോനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലയണൽ മെസ്സി. അർജന്‍റീന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്. ആസ്വദിക്കുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. എന്നാൽ 2026 ലോകകപ്പ് കുറച്ച് വർഷങ്ങൾ കഴിഞ്ഞുള്ള കാര്യമാണ്. അപ്പോൾ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മെസ്സി പറഞ്ഞു. എന്നിരുന്നാലും, അടുത്ത വർഷം യുഎസിൽ നടക്കുന്ന …
Read More »ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തോൽവി; പ്രതികരിച്ച് പരിശീലകൻ ഇവാൻ
കൊൽക്കത്ത: ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തോൽവി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ ജയമാണിത്. ഈസ്റ്റ് ബംഗാൾ കളിച്ചത് ജയിക്കാൻ മാത്രമാണെന്ന് തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഈസ്റ്റ് ബംഗാളിന്‍റെ പോരാട്ടവീര്യമാണ് മത്സരഫലത്തിൽ നിർണായകമായതെന്നും …
Read More »ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; പ്ലേ ഓഫിലെ മാറ്റങ്ങളോടെ ഫൈനല്‍ മാര്‍ച്ച് 18 ന്
മുംബൈ: 2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) നോക്കൗട്ട്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു. ഫൈനൽ മാർച്ച് 18ന് നടക്കും. ഇത്തവണ പ്ലേ ഓഫിൽ കാര്യമായ മാറ്റങ്ങളുണ്ട്. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാൻ കഴിയും എന്നതാണ് ഈ വർഷത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്. മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് നോക്കൗട്ട് മത്സരങ്ങൾ കളിച്ച് സെമി ഫൈനലിലേക്കെത്താം. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ …
Read More »