ബെംഗളൂരു: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി കർണാടക സെമിയില്‍. ഇന്നിങ്സിനും 281 റൺസിനുമാണ് കർണാടകയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 116 റൺസിന് ഓൾഔട്ടായി. 31 റൺസെടുത്ത കുനാൽ ചന്ദേലയാണ് ടോപ് സ്കോറർ. കർണാടകയ്ക്ക് വേണ്ടി എം വെങ്കിടേഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച കര്‍ണാടക ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ടീം 606 റൺസെടുത്തിരുന്നു. …
Read More »ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 2007 ലോകകപ്പ് ഹീറോ ജോഗീന്ദർ ശർമ
ന്യൂഡല്‍ഹി: ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 2007ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ജോഗീന്ദർ ശർമ. 2007 സെപ്റ്റംബർ 24 ന് പാകിസ്ഥാനെതിരായ അവസാന ഓവറിൽ ജോഗീന്ദർ 13 റൺസ് പ്രതിരോധം തീർത്തിരുന്നു. 2001 ൽ ആരംഭിച്ച തന്‍റെ ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിടുന്നത്. 2022 സെപ്റ്റംബറിൽ ലെജൻഡ്സ് ലീഗിൽ കളിച്ചിരുന്നു. 2004ൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജോഗീന്ദർ നാല് ഏകദിനങ്ങളും നാല് ടി20 …
Read More »ഇന്ത്യയിൽ തുടർച്ചയായ 25 പരമ്പരകൾ; ഒപ്പം ലോകറെക്കോർഡും
ന്യൂഡല്‍ഹി: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്‍റെ തകർപ്പൻ ജയം. ഹോം ഗ്രൗണ്ടിൽ തുടർച്ചയായി 25 പരമ്പരകൾ ജയിച്ച ടീം ലോകറെക്കോർഡുകളും സ്വന്തമാക്കി. 2019 ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര തോറ്റതിന് ശേഷം ഇന്ത്യ എല്ലാ ഫോർമാറ്റുകളിലും തുടർച്ചയായി 25 പരമ്പരകളാണ് കളിച്ചു ജയിച്ചത്. സ്വന്തം നാട്ടിൽ ട്വന്റി20യിൽ 50-ാം ജയം സ്വന്തമാക്കിയ ഇന്ത്യ സ്വന്തം നാട്ടിൽ ഇത്രയധികം വിജയം നേടുന്ന ആദ്യ ടീമായി മാറി. ന്യൂസിലൻഡ് (42), …
Read More »എംബാപ്പെയ്ക്ക് പരിക്ക്, മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരും; പിഎസ്ജിക്ക് കനത്ത തിരിച്ചടി
പാരീസ്: ചാമ്പ്യൻസ് ലീഗിന്‍റെ പ്രീ ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കിലിയൻ എംബാപ്പെയുടെ പരിക്ക് കനത്ത തിരിച്ചടിയായി. ഇടതു തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫ്രഞ്ച് ലീഗിൽ മോണ്ട്പെലിയെറിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് കാരണം എംബാപ്പെയ്ക്ക് മത്സരം തുടരാനായില്ല. 21-ാം മിനിറ്റിൽ തന്നെ കളിയിൽ നിന്ന് പിൻമാറേണ്ടി വന്നു. വിവിധ പരിശോധനകൾക്ക് ശേഷം എംബാപ്പെയ്ക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയതായും മൂന്നാഴ്ച …
Read More »അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് താരം റാഫേൽ വരാനെ
പാരീസ്: ഫ്രാൻസ് പ്രതിരോധ താരം റാഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസ് ടീമിലെ ശക്തമായ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2018ൽ ലോകകപ്പ് നേടിയപ്പോഴും വരാനെ ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഫ്രാൻസിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചിട്ടുണ്ട്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പിന്‍റെ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിന് കിരീടം …
Read More »‘ഇന്ത്യ തിരിച്ചെത്തും, അടുത്ത ഫ്ലൈറ്റില്‍’; സെമിഫൈനൽ തോൽവിയിൽ ഇന്ത്യൻ ടീമിന് ട്രോൾമഴ
ഐസിസി ടി20 ലോകകപ്പ് മത്സരത്തിലെ സെമി ഫൈനൽ തോൽവിയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോൾ മഴ. സെമിഫൈനലിൽ പത്തു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. ഇന്ത്യയെ തോൽവിയിൽ രോഷം ഉയരുന്നുണ്ട്. ടീമിന്‍റെ മോശം പ്രകടനത്തെ വിമർശിച്ചും പരിഹസിച്ചും നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് തടസം സൃഷ്ടിച്ചത്. ഇന്ത്യൻ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയെയും വൈസ് ക്യാപ്റ്റൻ കെ …
Read More »മെസിയെ കളത്തിലിറക്കി ബൈജൂസ്; ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍
എജ്യുടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരമായ ലയണല്‍ മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ബൈജൂസിന്റെ പ്രഖ്യാപനം.
Read More »ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ്‌വെക്കാരനെ കല്യാണം കഴിക്കും; ബെറ്റുമായി പാക് നടി
ടി20 ലോകപ്പിലെ അടുത്ത മത്സരത്തില്‍ സിംബാബ്‌വെ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന്‍ നടി സെഹര്‍ ഷിന്‍വാരി. നവംബര്‍ ആറിനാണ് ഇന്ത്യ- സിംബാബ്‌വെ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയെ സിംബാബ്‌വെ അത്ഭുതകരമായി പരാജയപ്പെടുത്തണമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യ പരാജയപ്പെടണമെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു. ‘അടുത്ത മത്സരത്തില്‍ ഇന്ത്യയെ അത്ഭുതകരമായി തോല്‍പ്പിച്ചാല്‍ ഞാന്‍ ഒരു സിംബാബ്വെക്കാരനെ വിവാഹം കഴിക്കു’മെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിന് താഴെ …
Read More »ഇത് സൂര്യോദയം! ഐസിസി റാങ്കിംഗില്‍ ഒന്നാമത് എത്തി സൂര്യകുമാര്‍; കോലിയ്ക്ക് ശേഷം ഇതാദ്യം!
ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. നെതര്‍ലാന്‍ഡ്‌സിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ നേടിയ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് സൂര്യ കുമാര്‍ യാദവ് റാങ്കിംഗില്‍ ഒന്നാമത് എത്തിയത്. നെതര്‍ലാന്‍ഡ്‌സിനെതിരെ 25 പന്തില്‍ 51 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 40 പന്തില്‍ 68 റണ്‍സുമാണ് സൂര്യ നേടിയത്. ഇതോടെ സൂര്യ പിന്നിലാക്കിയത് ന്യൂസിലാന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെയേയും പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനെയുമാണ്. ഇതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്ക് ശേഷം ഒന്നാം റാങ്കിലെത്തുന്ന …
Read More »മഴക്കളി, അയര്‍ലാന്‍ഡ്- അഫ്ഗാന്‍ മാച്ചും നടന്നില്ല! അഫ്ഗാന്‍ പുറത്തേക്ക്
ടി20 ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികളുടെ രസംകൊല്ലിയായി മഴ മാറിയിരിക്കുകയാണ്. സൂപ്പര്‍ 12ലെ മറ്റൊരു മല്‍സം കൂടി മഴയെടുത്തിരിക്കുകയാണ്. സൂപ്പര്‍ 12ലെ കടുപ്പമേറിയ ഗ്രൂപ്പായ ഒന്നില്‍ അയര്‍ലാന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന മല്‍സരമാണ് മഴയില്‍ ഒലിച്ചുപോയത്. ശക്തമായ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ കഴിയാതെ കളി ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. മല്‍സരം ഉപേക്ഷിക്കപ്പെട്ടത് അയര്‍ലാന്‍ഡിനും അഫ്ഗാനും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY