ടി20 ലോക കപ്പ് പരിശീലനത്തിനിടയില്‍ ഇന്ത്യന്‍ ടീമിനെ തഴയുന്നതായി റിപ്പോര്‍ട്ട്. പരിശീലനത്തിന് ശേഷം ഐസിസി താരങ്ങള്‍ക്ക് ചൂടുള്ള ആഹാരം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഠിന പരിശീലനത്തിന് ശേഷം ചൂടുഭക്ഷണം നിര്‍ബന്ധമാണ്. ഇതാണ് ഹോട്ടല്‍ നിഷേധിച്ചത്. പരിശീലനത്തിന് ശേഷം എല്ലാ ടീമുകള്‍ക്കും ഒരേ പോലുള്ള ഭക്ഷണമാണ് നല്‍കുക. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം ചൂടുള്ള ഭക്ഷണം നല്‍കിയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്പിന്നര്‍ അക്‌സര്‍ …
Read More »ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; രണ്ടടിച്ച് ഗോവ തലപ്പത്ത്, ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് എഫ്‌സി ഗോവ തലപ്പത്ത്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ നിരവധി പിഴവുകള്‍ വരുത്തിയപ്പോള്‍ അവസരങ്ങളെ കൃത്യമായി മുതലാക്കാന്‍ ഗോവക്ക് സാധിച്ചു. 4-4-2 ഫോര്‍മേഷനില്‍ ചെന്നൈയിന്‍ എഫ്‌സി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവ കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ഗോവക്ക് സാധിച്ചു. 10ാം മിനുട്ടില്‍ത്തന്നെ ചെന്നൈയിനെ വിറപ്പിച്ച് അക്കൗണ്ട് തുറക്കാന്‍ ഗോവക്ക് സാധിച്ചു. നോഹ നദാവോയുടെ …
Read More »ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ്; ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ തുര്‍ക്കിയ സേനയെത്തി..
സുരക്ഷാദൗത്യത്തില്‍ പങ്കാളിയാവുന്ന തുര്‍ക്കിയ സൈന്യം ഖത്തറിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് തുര്‍ക്കി സായുധസേന വിഭാഗങ്ങള്‍ ദോഹയിലെത്തിയത്. ഖത്തറിലെ തുര്‍ക്കിയ അംബാസഡര്‍ മുസ്തഫ ഗോക്സുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈനികരെ സ്വാഗതം ചെയ്തു. ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ് എന്ന പേരിലുള്ള സൈനിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് തുര്‍ക്കിയ സേനയുടെ ഖത്തറിലേക്കുള്ള വരവ്. സമുദ്രാന്തര പ്രതിരോധ കമാന്‍ഡോ, ആക്രമണ കമാന്‍ഡോസ് ഉള്‍പ്പെടെ പരിശീലനം സിദ്ധിച്ച സായുധ സംഘമാണ് ലോകകപ്പിന് വിവിധ മേഖലകളിലെ ഖത്തറിനൊപ്പം ചേരുന്നത്. സായുധ …
Read More »റുതുരാജ് സെഞ്ച്വറിയുമായി ആറാടി, ബാറ്റിംഗ് മറന്ന് സഞ്ജു, കേരളത്തിന് കൂറ്റന്‍ തോല്‍വി…
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം തോല്‍വി. കരുത്തരായ മഹാരാഷ്ട്രയോട് 40 റണ്‍സിനാണ് കേരളം തോറ്റത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ കേരളത്തിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 68 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 114 റണ്‍സാണ് …
Read More »ലോകകപ്പില്‍ മെക്സിക്കന്‍ മാസ്കിന് വിലക്കില്ല
ലോകകപ്പില്‍ മാസ്ക് നിരോധിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് പ്രാബല്യത്തിലില്ലെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി. എന്നാല്‍ സുരക്ഷ നടപടികളുടെ ഭാഗമായി മുഖം മുഴുവന്‍ മറച്ച് കളയുന്ന മെക്സിക്കന്‍ റെസ്ലിങ് മാസ്ക് പോലെയുള്ളവ സ്റ്റേഡിയത്തിലേക്ക് കടക്കുമ്ബോള്‍ അഴിച്ചുവെക്കേണ്ടി വരുമെന്ന് ഇതുസംബന്ധിച്ച് സുപ്രീം കമ്മിറ്റി മറുപടി നല്‍കിയതായി ‘ഇന്‍സൈഡ് ഖത്തര്‍’ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കല്‍ മാസ്ക് താഴ്ത്തിക്കാണിക്കണമെന്ന നിര്‍ദേശത്തില്‍നിന്ന് വ്യത്യസ്തമായി ഇതില്‍ മറ്റൊന്നുമില്ലെന്നും കോവിഡ് മഹാമാരി …
Read More »ടി-20 ലോകകപ്പ്; ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ 186 ന് പുറത്ത്…
ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെക്കെതിരെ 186 റൺസിന് പുറത്തായി. ഇന്ത്യന്‍ സമയം രാവിലെ 9.30ന് ബ്രിസ്ബണിലെ ഗാബയിലാണ് മത്സരം ആരംങിച്ചത്. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് പ്രാക്ടീസ് മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണം ജയിക്കുകയും മറ്റൊന്നില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. അർദ്ധ സെഞ്ചുറി നേടിയ കെ.എൽ രാഹുലും സൂര്യകുമാർ യാധവുമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. വിരാട് കോഹ്ലി 19 റൺസിനും രോഹിത് ശർമ്മ 15 …
Read More »ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയും ബെംഗളൂരുവും (1-1)
ഐഎസ്എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയ്ന്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയും. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കിട്ടത്. രണ്ടു ഗോളുകളും ആദ്യപകുതിയിലായിരുന്നു. നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ ഗോളില്‍ ബെംഗളൂരു അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ മലയാളി താരം കെ പ്രശാന്തിലൂടെ ചെന്നൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനു അംപയര്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയതിനെ …
Read More »കെ എല്‍ രാഹുല്‍ മാത്രം പോരാടി; രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി
ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം സന്നാഹമത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ ല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിക്ക് ഇടയിലും 36 റണ്‍സിന്‍റെ തോല്‍വി നേരിടുകയായിരുന്നു. ഇന്ത്യന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിന് 132 എന്ന നിലയില്‍ അവസാനിച്ചു. ഓസീസിനായി മോറിസും മക്കന്‍സിയും കെല്ലിയും രണ്ടുവീതം വിക്കറ്റ് നേടി. നേരത്തെ ആദ്യ പരിശീലന മത്സരം ഇന്ത്യ 13 …
Read More »‘ലോകത്തിലെ ഏറ്റവും മികച്ച കാര്‍ സ്വന്തം, എന്നിട്ട് ഗ്യാരേജിലിട്ടിരിക്കുന്നു’; ഇന്ത്യയെ പരിഹസിച്ച് ബ്രെറ്റ് ലീ
ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്ന പ്രതികരണവുമായി ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ പക്കലുണ്ടായിട്ടും അത് ഗ്യാരേജില്‍ ഇട്ടിരിക്കുന്ന അവസ്ഥയാണെന്ന് ലീ പറയുന്നു. മണിക്കൂറില്‍ 150 കിമീ വേഗതയില്‍ ഉമ്രാന്‍ മാലിക്ക് പന്തെറിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കയ്യിലുണ്ടായിട്ടും അത് ഗ്യാരേജില്‍ ഇടാനാണെങ്കില്‍ പിന്നെ ആ കാര്‍ ഉണ്ടായിട്ടും എന്ത് കാര്യം എന്നാണ് ലീ ചോദിക്കുന്നത്. ഉമ്രാന്‍ …
Read More »സിക്‌സറുകളുടെ ‘സൂര്യതേജസ്സ്’; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍, റെക്കോര്‍ഡ്
അപാരഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് കരിയറില്‍ ഒരു സുപ്രധാന നേട്ടം കൂടി കൈവരിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി 20യിലാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. ഗുവാഹത്തി ട്വന്റി 20യില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ സൂര്യകുമാര്‍ 22 പന്തില്‍ 61 റണ്‍സാണെടുത്തത്. ഇതില്‍ അഞ്ചു വീതം സിക്‌സറുകളും ബൗണ്ടറികളും …
Read More »