Breaking News

Sports

ടി20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു; മിനിറ്റുകള്‍ക്കകം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് റാഷിദ് ഖാന്‍…

യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് സ്പിന്നര്‍ റാഷിദ് ഖാനെ ക്യാപ്റ്റനാക്കി അഫ്‌ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാന്നെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റാഷിദ് ഖാന്‍. ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയെ തുടര്‍ന്നാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. തന്നോട് കൂടിയാലോചിക്കാതെയാണ് ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത് എന്നും റാഷിദ് ചൂണ്ടിക്കാണിച്ചു. ഇതോടെ റാഷിദിന് പകരമായി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ മുഹമ്മദ് നബി നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. …

Read More »

ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്ടാവാക്കിയതിനെതിരെ ബി.സി.സി.ഐക്ക് പരാതി…

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത്​ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്​. പരിമിത ഓവര്‍ ലോകകപ്പില്‍ ടീമി​ന്റെ ഉപദേഷ്ടാവായുള്ള ധോണിയുടെ വരവ്​ ആവേശത്തോടെയാണ്​ ക്രിക്കറ്റ്​ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്​. എന്നാല്‍, ധോണിയെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ബിസിസിഐക്ക്​ ഇന്ന്​ പരാതി ലഭിച്ചതായാണ്​ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോധ കമ്മിറ്റി പരിഷ്കാരത്തിലെ താല്‍പ്പര്യ നിബന്ധനകള്‍ മുന്‍നിര്‍ത്തിയാണ്​ പരാതി. മുന്‍ മധ്യപ്രദേശ് ക്രിക്കറ്റ് …

Read More »

ട്വന്റി-20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു…

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിനെ നയിക്കും. സഞ്ജു സാംസണെ ഒഴിവാക്കി. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി. ശ്രേയസ് അയ്യർ, …

Read More »

ഓവലില്‍ ഇന്ത്യക്ക് ചരിത്ര ജയം; പരമ്പരയില്‍ 2-1ന് മുന്നില്‍….

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആവേശകരമായ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്താവുകയായിരുന്നു. 157 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ ഇന്നിങ്‌സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയിട്ടും ജയം പിടിച്ചെടുക്കാനായത് ഇന്ത്യന്‍ ജയത്തിന്റെ മാറ്റ് കൂട്ടുകയാണ്. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര …

Read More »

കര്‍ണല്‍ ജില്ലയില്‍ 144 പ്രഖ്യാപിച്ചു..

ഹരിയാനയിലെ കര്‍ണളില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കര്‍ണലില്‍ നാളെ കര്‍ഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിന്‍്റെ നടപടി. കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്നതിനു പിന്നാലെ ആണ് കര്‍ണല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്തിന് വേദി ആകുന്നത്.

Read More »

പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് സ്വർണവും വെങ്കലവും…

പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണ നേട്ടം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം സ്വന്തമാക്കിയത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യ തന്നെയാണ് നേടിയത്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ …

Read More »

ബോക്‌സിംഗ് നിരോധിക്കണം; ബോക്‌സിംഗ് റിംഗില്‍ ഇടിയേറ്റുവീണ പതിനെട്ടുകാരി ബോക്‌സര്‍ക്ക് ദാരുണാന്ത്യം…

പ്രൊഫഷണല്‍ ബോക്‌സിംഗിനിടെ ഇടിയേറ്റ് മെക്‌സിക്കന്‍ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. 18-കാരി ജീനറ്റ് സക്കറിയാസ് സപാറ്റയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്ബ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുമായുള്ള മത്സരത്തിനിടെ ഇടിയേറ്റ് താരത്തിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. പിന്നാലെ കോമയിലായിരുന്ന സപാറ്റ. കഴിഞ്ഞ ദിവസം മരണവാര്‍ത്തയും പുറത്തുവന്നു. ഹുലെയുടെ തുടരെയുള്ള പഞ്ചുകള്‍ക്ക് പിന്നാലെ സപാറ്റ റഫറിയോട് തോല്‍വി സമ്മതിച്ചു. പിന്നാല ബോക്‌സിംഗ് റിംഗില്‍ നിലതെറ്റി വീഴുകയായിരുന്നു. ഉടന്‍ വൈദ്യപരിശോധന നടത്തി. ആശുപത്രിയിലേക്ക് …

Read More »

ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണം…

ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്. ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും …

Read More »

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു, 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്.

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇന്ന് നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം

Read More »

അവനി ലേഖാരയ്ക്ക് വെങ്കലം : ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം…

പാരലിമ്ബിക്​സില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​.എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. നേരത്തെ പാരലിമ്ബിക്​സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ്​ (എസ്​.എച്ച്‌​ 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിമ്ബിക്​സിലെ ഇന്ത്യയുടെ …

Read More »