ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ നിലവിലെ ലോക ചാമ്ബ്യന്‍മാരായ ബെല്‍ജിയത്തോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്ബ്യന്‍മാരായ ബെല്‍ജിയം ഇന്‍ഡ്യയെ തോല്‍പിച്ചത്. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് …
Read More »ടോകിയോ ഒളിംപിക്‌സ്: ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമിയില്‍…
ചരിത്രമെഴുതി ഇന്ത്യന്‍ വനിത ഹോകി ടീം സെമി ഫൈനലില്‍. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിത ഹോക്കി ടീം സെമിയില്‍ എത്തിയത്. ഓയ് ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്ബറുകാരായ കംഗാരുക്കളെ ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് എതിരാളികള്‍. പൂള്‍ എയില്‍ നാലാമതെത്തി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂള്‍ ബി ചാമ്ബ്യന്മാര്‍ക്കെതിരെ മികച്ച …
Read More »പി.വി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി…
ടോക്കിയോ ഒളിമ്ബിക്സില്‍ വെങ്കലമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്ബിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി. 2016-ലെ റിയോ ഒളിമ്ബിക്സില്‍ സിന്ധു വെള്ളി നേടിയിരുന്നു. സുശീല്‍ കുമാറിന് ശേഷം ഒളിമ്ബിക്സില്‍ രണ്ട് മെഡല്‍ …
Read More »41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ ഒളിമ്ബിക് ഹോക്കി സെമിയില്‍…
നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒളിമ്ബിക് ഹോക്കി സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്ബ് 1980-ലെ മോസ്‌കോ ഒളിമ്ബിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്ബിക്സിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. 2018 ബെയ്ജിങ് ഒളിമ്ബിക്‌സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്ബിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവില്‍ ടോക്യോ ഒളിമ്ബിക്സില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ …
Read More »മിന്നും വേഗത്തില്‍ എലൈന്‍ തോംസണ്‍ വേഗറാണി; ഒളിമ്ബിക് റെക്കോഡോടെ സ്വര്‍ണം…
ടോക്യോയിലെ വേഗ റാണിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. 10.61 സെക്കന്‍ഡിലാണ് എലൈന്‍ നൂറു മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 33 വര്‍ഷം മുമ്ബുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് താരം സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. ഷെല്ലി ആന്‍ ഫ്രേസര്‍ക്കാണ് വെള്ളി. ഷരിക ജാക്‌സണ്‍ വെങ്കലം നേടി. മൂന്നു മെഡല്‍ ജേതാക്കളും ജമൈക്കന്‍ താരങ്ങളാണ്. 10.74 സെക്കന്‍ഡ് ആണ് ഷെല്ലിയുടെ സമയം. ഷരിക ഓടിയെത്തിയത് 10.76 സെക്കന്‍ഡിലും. 2016ല്‍ റിയോ ഒളിംപിക്‌സില്‍ നേടിയ സ്വര്‍ണ മെഡല്‍ നേട്ടമാണ് എലൈന്‍ …
Read More »ഇന്ത്യക്ക് പ്രതീക്ഷ; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍…
ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷ നിറച്ച് വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കയുടെ വലാറി(66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. തിങ്കളാഴ്ച 4.30നാണ് ഫൈനല്‍ അതേസമയം വനിതകളില്‍ മാറ്റുരച്ച മറ്റൊരു …
Read More »ഇന്ത്യന്‍ ടീമിലെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു…
ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമ്മര്‍ദ്ദത്തില്‍. ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങിയാലും രോഗം സ്ഥിരീകരിച്ച താരങ്ങള്‍ ലങ്കയില്‍ തുടരും. ചഹലും കൃഷ്ണപ്പയും ശ്രീലങ്കക്കെതിരായ പരമ്ബരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും അവസാനത്തെ രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിരുന്നില്ല. നേരത്തെ ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം ടി20 …
Read More »ബോക്സിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; മേരി കോം പുറത്ത്…
ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം പരാജയപ്പെട്ടത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. മേരിയുടെ അവസാന ഒളിന്പിക്സായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്ബിക്സില്‍ വെങ്കലം നേടിയ മേരി കോം ആറുവട്ടം ലോകചാമ്ബ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും ഒന്നാമതെത്തിയിരുന്നു.
Read More »ടോക്യോ ഒളിമ്ബിക്‌സ് ഫുട്ബോള്‍; അര്‍ജന്റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്…
ടോക്യോ ഒളിമ്ബിക്‌സ് പുരുഷ ഫുട്ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന സ്‌പെയിനിനോട് സമനില വഴങ്ങി ക്വാര്‍ട്ടര്‍ കാണാതെ ഒളിമ്ബിക്‌സ് ഫുട്‌ബോളില്‍ നിന്നും പുറത്തായി. അവസാന മത്സരത്തില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഉണ്ടായിരുന്നുള്ളു. സ്‌പെയിനിനോട് 1-1ന്റെ സമനില വഴങ്ങാനെ അര്‍ജന്റീനയ്ക്ക് ആയുള്ളൂ. കൂടാതെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. എവര്‍ട്ടന്‍ സ്ട്രൈക്കര്‍ …
Read More »ഒളിംപിക്സ്: മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ…
ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ വെള്ളി നേട്ടം സ്വര്‍ണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. 2000ല്‍ സിഡ്നി ഒളിംപിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ …
Read More »