Breaking News

Tech

വീണ്ടും ലോകത്തെ ഞെട്ടിച്ച്‌ ഷവോമി; എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ് ചെയ്യപ്പെടും…

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി രംഗത്ത് . 4,000 എംഎഎച്ച്‌ ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച്‌ ഷവോമി കമ്ബനിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് …

Read More »

5ജി മനുഷ്യനും പരിസ്ഥിതിക്കും ദോഷം, നടപ്പാക്കരുത്; ജൂഹി ചൗള കോടതിയില്‍….

രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5ജി) നടപ്പാക്കുന്നതിനിടെ നടി ജൂഹി ചൗള കോടതിയില്‍. 5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് ജൂഹി ഹര്‍ജിയില്‍ പറഞ്ഞു. താന്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ജൂഹി പറയുന്നു. സാങ്കേതിക വിദ്യയുടെ എല്ലാ ഗുണവും താന്‍ അനുഭവിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ വരുമ്ബോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. റേഡിയോ …

Read More »

ക്ലബ് ഹൗസില്‍ വൻ തള്ളിക്കയറ്റം: ആപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റി…

പുതുതായി വന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടായതോടെ ആപ്പ് ആപ്പിലായി. 2020 മാര്‍ച്ചില്‍ തന്നെ ആപ്പ് തുടങ്ങിയിരുന്നുവെങ്കിലും ഈയിടെയാണ് മലയാളികള്‍ ക്ലബ്ബ് ഹൗസിലെത്തിയത്. ഇതോടെ വ്യാപക പ്രചരണമായി, മലയാളികള്‍ കൂട്ടത്തോടെ ക്ലബ്ബ് ഹൗസില്‍ ചേരുകയും ചെയ്തു. ഞായറാഴ്ച നിരവധി റൂമുകളാണ് മലയാളികള്‍ ചര്‍ച്ചയ്ക്കായി തുറന്നിട്ടത്. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ പലരും നേരിട്ടു. സംസാരിക്കുന്നതിനിടയ്ക്ക് തനിയെ പുറത്താവുക, മ്യൂട്ട് ആവുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് നേരിട്ടത്. ജനപ്രീതി കാരണം …

Read More »

ട്വിറ്ററിനെതിരെ പോക്സോ കേസ്…

ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച്‌ തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്ററിനെതിരായ ഹർജിയില്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സാമൂഹ്യ …

Read More »

ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് വരുമാന അവസരങ്ങള്‍ തുറക്കുന്നു

ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. പുതിയ വരുമാന അവസരങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി തുറക്കുകയാണ്. ഇന്‍സ്റ്റ ആപ്ലിക്കേഷന്‍ ഗവേഷകനായ അല സ്റ്റാന്‍ഡോ പലുസി. ഇത് സൂചിപ്പിച്ച്‌ തന്റെ ട്വിറ്ററില്‍ പലുസി പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്‌, പുതിയ റീല്‍സ് ഉള്ളടക്കം ഷെയര്‍ ചെയ്യുബോള്‍ ബോണസ് നേടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. ഈ ഉപയോക്താക്കള്‍ക്ക് വരുമാന ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം വരുമാനം നേടുന്നതിനായി പുരോഗതി ട്രാക്കുചെയ്യാനും കഴിയും. സാധ്യതയുള്ള ബോണസ് …

Read More »

രാജ്യത്ത് പുതിയ ഐടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ സമൂഹമാധ്യമങ്ങള്‍…

രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ ഐ.ടി നിയമ ഭേഭഗതി അനുസരിക്കാന്‍ നല്‍കിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാല്‍ ഭേഭഗതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ തയാറായിട്ടില്ല. പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ ‘ഇന്റര്‍മീഡിയറി മീഡിയ’ എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എന്താകും എന്നത് ഇനി കേന്ദ്രസര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ …

Read More »

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നു…

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്‌ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്‌ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്‌ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ …

Read More »

ഇന്ന്​ രാത്രി മുതല്‍ പണം കൈമാറ്റം തടസപ്പെടുമെന്ന്​ ആര്‍.ബി.ഐ

എന്‍.ഇ.എഫ്​.ടി(നാഷണല്‍ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന്​ ആര്‍.ബി.ഐ. ഇന്ന്​ രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ്​ സേവനങ്ങള്‍ തടസപ്പെടുകയെന്ന്​​ ആര്‍.ബി.ഐ വ്യക്​തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക്​ ആര്‍.ടി.ജി.എസ്​ ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു. എന്‍.ഇ.എഫ്​.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ്​ പുരോഗമിക്കുന്നത്​. ഇതിനാലാണ്​ സേവനം തടസപ്പെടുന്നതെന്ന്​ ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ്​ സേവനത്തിന്‍റെ സാ​ങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന്​ ആര്‍.ബി.ഐ അറിയിച്ചു. സേവനം തടസപ്പെടുന്ന വിവരം …

Read More »

മെയ് 23ന് എന്‍ഇഎഫ്ടി സേവനം 14 മണിക്കൂറോളം മുടങ്ങുമെന്ന് ആര്‍ബിഐ…

ഓണ്‍ലൈന്‍വഴി പണം കൈമാറാന്‍ കഴിയുന്ന നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) മെയ് 23ന് 14 മണിക്കൂറോളം മുടങ്ങും. സാങ്കേതിക നവീകരണം നടക്കുന്നതിനാലായിരിക്കും തടസ്സം നേരിടുകയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. മെയ് 22ന് ബിസിനസ് അവസാനിച്ചശേഷമുള്ള സാങ്കേതിക നവീകരണം മൂലം മെയ് 23ന് പുലര്‍ച്ചെ ഒന്നുമുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും എന്‍ഇഎഫ്ടിക്ക് തടസം നേരിടുക. അതേസമയം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സൗകര്യം ലഭ്യമായിരിക്കും. …

Read More »

കോവിഡിനു ശേഷം വീണ്ടും ലോകത്തെ പേടിപ്പിച്ച്‌ ​ചൈന; ഭീമന്‍ ചൈനീസ് റോക്കറ്റ് ഭൂമിയ്ക്കരികെ ; വൈകാതെ നിലംപതിക്കും…

ചൈന പുതുതായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുകയാണ്. ഭൂമിയ്ക്ക് തൊട്ടരികെ റോക്കറ്റ് എത്തിയന്നൊണ് ലഭ്യമാകുന്ന വിവരങ്ങള്‍. നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുന്ന റോക്കറ്റിന്‌റെ ഭാഗങ്ങള്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിച്ചേക്കുമെന്നാണ് ശാസ്ത്രലോകം കണക്കു കൂട്ടുന്നത്. വലിയൊരു ചരക്കുലോറിയോളം ഭാരം വരുന്ന റോക്കറ്റിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നാസ ഉള്‍പ്പെടെയുള്ള …

Read More »