ബാഗ്ദാദ്: ബുഷിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ഇപ്പോഴും ദുഃഖമില്ലെന്ന് ഇറാഖി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മുൽതസർ അൽ സെയ്ദി. വർഷങ്ങൾക്ക് ശേഷവും 2008 ൽ നടന്ന സംഭവത്തിൽ തനിക്ക് ഇപ്പോഴും ദുഃഖമില്ലെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ മുൽതസർ പറഞ്ഞു. 20 വർഷം മുമ്പ് അധിനിവേശകരായി വന്ന അതേ ആളുകൾ തന്നെയാണ് പരാജയങ്ങളും അഴിമതിയും വകവയ്ക്കാതെ ഇപ്പോഴും ഭരിക്കുന്നത്. ഇത്തരത്തിലുള്ള കപട രാഷ്ട്രീയക്കാരെക്കുറിച്ച് അമേരിക്കയ്ക്ക് നന്നായി അറിയാമെന്നും മുൽതസർ അൽ …
Read More »കേന്ദ്രത്തിൻ്റെ ഓണ്‍ലൈന്‍ കോഴ്സിൽ പങ്കെടുക്കാൻ താലിബാൻ
കോഴിക്കോട്: വിദേശ പ്രതിനിധികൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തുന്ന ‘ഇമേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന 4 ദിവസത്തെ ഓൺലൈൻ കോഴ്സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് ഐഐഎം മുഖേനയാണ് വിദേശകാര്യ മന്ത്രാലയം കോഴ്സ് സംഘടിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ക്ഷണം അയച്ചത്. താലിബാനുമായി ഇടപഴകാനുള്ള ഇന്ത്യയുടെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോഴ്സ് ഓൺലൈനായതിനാൽ അഫ്ഗാനിസ്ഥാൻ, തായ്‌വാൻ, മാലി എന്നിവിടങ്ങളിൽ …
Read More »അറസ്റ്റ് ചെയ്യാനെത്തി പൊലീസ്; പിന്നാലെ വൻ ജനറാലി നയിച്ച് ഇമ്രാൻ ഖാൻ
ലഹോർ: അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ വൻ മാർച്ച് നടത്തി പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകളാണ് ഇമ്രാന്‍റെ റാലിയിൽ പങ്കെടുക്കാനെത്തിയത്. ഇമ്രാൻ ഖാനെതിരെ രണ്ട് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രസിഡന്‍റ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് സംഘം പ്രത്യേക ഹെലികോപ്റ്ററിൽ ആണ് ലാഹോറിലെത്തിയത്. അവർ ലാഹോറിൽ വന്നിറങ്ങിയതിന് പിന്നാലെ ഖാൻ തന്‍റെ സമാൻ പാർക്കിലെ വസതിയിൽ …
Read More »സെപ്റ്റംബറിലെ ജി20 യോഗത്തിൽ പുടിൻ പങ്കെടുത്തേക്കുമെന്ന് സൂചന
മോസ്കോ: സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 സഖ്യത്തോടുള്ള റഷ്യയുടെ പങ്കാളിത്തം തുടരുകയാണെന്നും ഇനിയും തുടരുമെന്നും പെസ്കോവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് …
Read More »സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച
വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച …
Read More »സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച
വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്‍റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്‍റെ തകർച്ച …
Read More »20 വര്‍ഷം മുമ്പ് കാണാതായി; മുതലയെ കണ്ടെത്തി മൃഗശാല അധികൃതർ
ടെക്സാസ്: ടെക്സാസിലെ മൃഗശാലയിൽ നിന്ന് 20 വർഷം മുമ്പ് കാണാതായ മുതല തിരിച്ചെത്തി. ഓമനിച്ച് വളർത്തുന്നതിനായി മോഷ്ടിച്ചെന്ന് കരുതുന്ന മുതലയെയാണ് 20 വർഷത്തിന് ശേഷം കണ്ടെത്തിയത്. ന്യൂ ബ്രൗൺഫെൽസിലെ അനിമൽ വേൾഡ് ആൻഡ് സ്നേക്ക് ഫാം മൃഗശാലയിൽ നിന്നാണ് മുതലയെ കാണാതായത്. ഈ മുതലയാണ് വെള്ളിയാഴ്ച മൃഗശാലയിൽ തിരിച്ചെത്തിയത്. സമീപ പ്രദേശത്ത് ശല്യമുണ്ടാക്കുന്ന മുതലകളെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മൃഗശാല അധികൃതർ ഈ മുതലയെ കണ്ടെത്തിയത്. കാള്‍ഡ് വെല്‍ കൗണ്ടി പ്രദേശത്ത് …
Read More »ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലാവ ഒഴുകിയത് ഒന്നര കിലോമീറ്ററോളം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത പ്രദേശത്താണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം ഏകദേശം ഒന്നര കിലോമീറ്ററോളം ഒഴുകിയതായാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് …
Read More »പൊതുനീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്ക് ടോപ്‌ലെസ് ആയി നീന്താം; നിർണായക തീരുമാനവുമായി ബെർലിൻ
ബെർലിൻ(ജർമനി): ബെർലിനിലെ പൊതു നീന്തൽക്കുളങ്ങളിൽ ടോപ് ലെസായി നീന്താൻ സ്ത്രീകളെ അനുവദിക്കുമെന്ന് ബിബിസി റിപ്പോർട്ട്. സൂര്യ നമസ്കാരം ടോപ് ലെസായി ചെയ്തതിന് യുവതിയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നിയമത്തിൽ മാറ്റം വരുത്തിയത്. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും നീന്തൽക്കുളം ടോപ് ലെസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സെനറ്റിന്‍റെ ഓംബുഡ്സ് പേഴ്സന്‍റെ ഓഫീസിനെ സമീപിച്ചു. സ്ത്രീകളെ വിലക്കുന്നത് വിവേചനത്തിന്‍റെ ഭാഗമാണെന്ന് സമ്മതിച്ച ബെർലിൻ അധികൃതർ ബെർലിനിലെ നീന്തൽക്കുളത്തിൽ എല്ലാവർക്കും …
Read More »അമേരിക്കയിലെ വമ്പൻ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണിത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ ഉടമകളായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ് ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) …
Read More »