മോഹന്‍ലാല്‍ നായകനായെത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കോമഡി എന്റര്‍ടൈന്മെന്റ് മൂവി ആയിരിക്കില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിഗ് ബ്രദറിലെ നായികയായ് എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍.
Read More »ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സെറീന വില്യംസ്..!
2017 ന് ശേഷം രാജ്യാന്തര ടെന്നീസ് അസോസിയേഷന്‍ ടൂര്ന്നമെന്റുകളില്‍ (ഡബ്ല്യുടിഎ) ആദ്യമായി യുഎസ് താരം സെറീന വില്യംസിന് ആദ്യ കിരീടം. നാട്ടുകാരിയായ ജെസീക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്( 6-3, 6-4 ). ഇതോടെ സെറീനയുടെ ആകെ ഡബ്ല്യുടിഎ കിരീടങ്ങളുടെ എണ്ണം 73 ആയി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സെറീനയുടെ കൈകളിലേക്ക് ഒരു കിരീടം എന്നതിലുപരി ആരാധകരെ ആവേശത്തിലാഴ്ത്തിയത് കിരീടം നേടിയതിനു ശേഷം താരം ചെയ്ത പ്രവര്‍ത്തിയാണ്. തനിക്കു …
Read More »റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും..!!
ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് റിയല്‍മി 5ഐ. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് …
Read More »പൊടി ശല്യം രൂക്ഷം; വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റുന്നില്ല ; നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് മരടിലെ നാട്ടുകാര്‍..
മരടില്‍ ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍. പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടിലിരിക്കാന്‍ പറ്റുന്നില്ലെന്നും കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഫ്‌ളാറ്റ് പൊളിച്ച അവശിഷ്ടങ്ങളില്‍ നിന്നും കാറ്റടിക്കുമ്പോള്‍ വീടുകളിലേക്ക് പൊടി കയറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് ഉടന്‍ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ ഉപരോധം.
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 29,720 രൂപ, ഗ്രാമിന് 3,715 രൂപ..!
സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചായായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞത്.
Read More »കൊല്ലം ശാസ്താംകോട്ടയില്‍ തടാകതീരത്ത് തീപിടിത്തം..!
കൊല്ലം ശാസ്താംകോട്ട തടാകതീരത്ത് തീപിടുത്തം. തീപിടുത്തമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ഡി.ബി. കോളേജിന് തെക്ക് വശത്താണ് തീപിടിത്തമുണ്ടായത്. പുല്ലും പാഴ്‌ച്ചെടികളും ഉണങ്ങിക്കിടന്നിരുന്നതിനാല്‍ വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് എറെനേരം പണിപ്പെട്ട് തീയണക്കുകയായിരുന്നു. വേനല്‍ ശക്തിപ്പെട്ടതോടെ തടാകതീരത്ത് തീപിടിത്തം തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
Read More »ഗുജറാത്തില്‍ ഫാക്ടറിയില്‍ സ്ഫോടനം; അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു..!
ഗുജറാത്തിലെ വഡോദരയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ ഇരുപതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യത്തിനായി വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ സ്ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More »റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും..!!
ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് റിയല്‍മി 5ഐ. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് …
Read More »ഞെട്ടിപ്പിച്ച്, പേടിപ്പിച്ച് വീണ്ടും മലയാളത്തിൽ ഒരു പക്കാ ക്രൈം ത്രില്ലർ; അഞ്ചാം പാതിരാ മൂവി റിവ്യൂ വായിക്കാം..
കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് അഞ്ചാം പാതിരാ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ നാളുകൾക്ക് ശേഷം ഒരു ക്രൈം ത്രില്ലർ മലയാളത്തിൽ വരുന്നത് കൊണ്ടും മികച്ച ട്രെയ്‌ലർ തന്ന വിശ്വാസവും വലിയ പ്രതീക്ഷകൾ തന്നെ ചിത്രത്തിന് പ്രേക്ഷകർ നൽകിയിരുന്നു. ടൈറ്റില്‍സ് എഴുതിക്കഴിഞ്ഞ് തുടര്‍ന്നങ്ങോട്ട് കാണുന്നത് അറഞ്ചം പുറഞ്ചം സീരിയല്‍ കില്ലിംഗാണ്. കൊച്ചി നഗരത്തിന്റെ …
Read More »പത്തൊന്‍പതു നില നിലംപതിച്ചത് വെറും അഞ്ചു സെക്കന്‍ഡില്‍( വിഡിയോ )
പത്തൊന്‍പതു നിലകളുടെ ഫ്‌ലാറ്റ് സമുച്ചയം വെറും അഞ്ചു സെക്കന്റുകള്‍ കൊണ്ടാണ് വെറും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിയത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീഴാനെടുത്തത് വെറും അഞ്ചു സെക്കന്‍ഡ് സമയം മാത്രമാണ്. മരട് മേഖലയാകെ പൊടിയില്‍ മുങ്ങിയെന്നതു മാത്രമാണ് ഫ്ലാറ്റ് പൊളിക്കാന്‍ നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിന്റെ പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട പ്രത്യാഘാതം. വലിയ ശബ്ദമോ പ്രകമ്പനമോ ഉണ്ടായില്ല. എല്ലാം നശ്ചിയിച്ച് ഉറപ്പിച്ചതുപോലെ തന്നെ നടന്നതായി പൊളിക്കലിനു ചുമതലയുള്ള എഡിഫൈസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Read More »