Breaking News

Tag Archives: News22

രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…

രാജ്യത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.05 പൈസയും ഡീസലിന്‍റെ വില 0.12 പൈസയുമാണ്‌ ഇന്ന്‍ വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 76.01 രൂപയും ഡീസലിന്‍റെ വില 0.12 പൈസ വര്‍ധിച്ച്‌ 69.17 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 81.60 രൂപയും ഡീസലിന്‍റെ വില 0.13 പൈസ വര്‍ധിച്ച്‌ 72.54 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ …

Read More »

ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച്‌ 20 പേര്‍ മരണപ്പെട്ടു..!

ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച്‌ 20 പേര്‍ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ഒമ്പതരയോടെ ഗിനിയോയിലെ ജിടി റോഡിലാണ് അപകടം ഉണ്ടായത്. ജയ്പൂരില്‍ നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം ബസിന് തീ കത്തുകയായിരുന്നു. 43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

സ്വര്‍ണ്ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി; ഇന്ന് മാത്രം പവന് കുറഞ്ഞത്..

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന്‍ പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 29,520 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണ വില 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തിയിരുന്നു. പിന്നീട് ഇതിനു ശേഷം പവന് വീണ്ടും 160 രൂപ കുറഞ്ഞ് 29,680 രൂപയിലെത്തുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെയും ഇടിവിന് കാരണമായിരിക്കുന്നത്.

Read More »

പേപ്പര്‍ പേനകളുടെ വിതരണം; കൗതുകം ഉണര്‍ത്തി പവിത്രേശ്വരം സ്കൂള്‍…!!

പുത്തൂര്‍; കൊട്ടാരക്കര പവിത്രേശ്വരം കെഎന്‍എന്‍എംഎച്ച്എസിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സമാജത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പേപ്പര്‍ പേനകളുടെ വിതരണം കഴിഞ്ഞ ദിവസം സംസ്കൃത സഭയില്‍വച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ മുരളീകൃഷ്ണന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. സമാജത്തിന്‍റെയും സ്കൂളിന്‍റെയും പേരുകള്‍ പതിപ്പിച്ച പേനകള്‍ കുട്ടികള്‍ക്ക് ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിന്‍റെ പ്രഥമഘട്ടം എന്ന നിലയില്‍ ആരംഭിച്ചതാണ് പേപ്പര്‍ പേനകളുടെ വിതരണം. ഉപയോഗാനന്തരം എന്തും വലിച്ചെറിയപ്പെടുന്നതിലൂടെ അത് പ്രകൃതിക്കും മനുഷ്യനും നാശമാണ് വരുത്തിവെക്കുന്നത്. …

Read More »

ടൂറിസം വില്ലേജാക്കാന്‍ മണ്‍റോത്തുരുത്ത്; വരുന്നത് 2.75 കോടിയുടെ പദ്ധതികള്‍..!

മണ്‍റോത്തുരുത്തിനെ ടൂറിസം വില്ലേജാക്കി പരിഷ്‌ക്കരിക്കാന്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറുകള്‍ ക്ഷണിച്ചു. മണ്‍റോത്തുരുത്തില്‍ 2.75 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്. ടൂറിസം ഭൂപടത്തില്‍ തനതായ പ്രാധാന്യം ഇന്ന് കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തിനുണ്ട്. കണ്ണങ്കാട്ട് ഹൗസ് ബോട്ട് ടെര്‍മിനല്‍, പെരുങ്ങാലത്ത് ബോട്ട്‌ജെട്ടി, ചെറുതോടുകളുടെ നവീകരണം, മണക്കടവ് ഭാഗത്ത് കായല്‍ക്കാഴ്ചകള്‍ കാണുന്നതിനും ബോട്ട് അടുപ്പിക്കുന്നതിനുമുള്ള സൗകര്യമൊരുക്കല്‍, തോടുകള്‍ക്കു കുറുകെ നടപ്പാലങ്ങളുടെ നിര്‍മാണം എന്നിവയാണ് ആദ്യഘട്ടമായി നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ കല്ലട ജലോത്സവത്തിന്റെ ഫിനിഷിങ്‌ …

Read More »

ആധാരും വോട്ടര്‍ ഐ.ഡി കാര്‍ഡും ബന്ധിപ്പിക്കാന്‍ നീക്കം ; നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍….

വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പുതിയതായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇത്തരത്തിലുള്ള നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയിൽ നടത്തുന്ന ക്രമക്കേടുകൾ കുറക്കുന്നതിനാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം കൊണ്ട് വന്നത്. ആധാർ നിർബന്ധമാക്കുന്നതിനെ എതിർത്ത സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാലാണ് നിയമമന്ത്രാലയത്തിന്റെ നിർദ്ദേശം ചോദിക്കുന്നത്. ഇതിനു മുൻപും വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി …

Read More »

അടല്‍ പെന്‍ഷന്‍ യോജന: പരമാവധി പ്രതിമാസ പെന്‍ഷന്‍ 10000 രൂപയാക്കാന്‍ സാധ്യത

അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 10,000 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. സ്കീമില്‍ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെയാണ് (പി.എഫ്.ആര്‍.ഡി.എ) ശുപാര്‍ശ. അസംഘടിത മേഖലയിലെ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ധനകാര്യ മന്ത്രാലയം നിലവില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയ വരുമാനക്കാര്‍ക്ക് വിശ്രമജീവിത കാലത്ത് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള കേന്ദ്ര …

Read More »

ഐഎസ്‌എല്ലില്‍ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്‌സി പോരാട്ടം..!

ഐഎസ്‌എൽ ആറാം സീസണിൽ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്സി പോരാട്ടം. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുക. 11 കളികളിൽനിന്നും ഒരു ജയംമാത്രം സ്വന്തമാക്കി 5 പോയന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്താണ്. 10 കളിയിൽ നിന്നും 9 പോയന്റുള്ള ചെന്നൈയിൻ എഫ്‌സി ഒൻപതാം സ്ഥാനത്തും നിൽക്കുന്നു.

Read More »

ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഫോണ്‍; 18 കാരറ്റ് സ്വര്‍ണ്ണം, 137 വജ്രക്കല്ലുകള്‍, മുതലയുടെ തൊലി.. വില കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും..?

ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഐഫോണ്‍ എത്തുന്നു. ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകള്‍ നിര്‍മിച്ച്‌ വില്‍ക്കുന്ന സ്വീഡിഷ് കമ്ബനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബര ഐഫോണിന്റെയും നിര്‍മ്മാണ ചുമതല. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’. മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി ചിഹ്നം, 137 വജ്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്താണ് ഈ ഫോണ്‍ നിര്‍മ്മിച്ചത്. 17 ലക്ഷത്തിലധികം രൂപയാണ് ഈ …

Read More »

ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4..!!

ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമല്ല ബാന്‍ഡുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ നല്ല സ്വീകാര്യത ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബാന്‍ഡ് 3 എന്ന മോഡലുകള്‍ക്ക് ശേഷം Mi ബാന്‍ഡ് 4 മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബാന്‍ഡ് 4 മോഡലുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 8 ദിവസംകൊണ്ടു ലക്ഷകണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതില്‍ എടുത്തുപറയേണ്ടത് വാട്ടര്‍ റെസിസ്റ്റന്റ് ആണ്. 0.95 …

Read More »