നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ തനത് വ്യക്തിമുദ്ര പതിപ്പിച്ച എവര്‍ഷൈന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 31 ആം വാര്‍ഷികത്തോടനുബന്ധിച്ച് ചെറുപൊയ്കയില്‍ ഗ്രന്ഥശാല ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ചു.
വരും തലമുറയുടെ വായനാശീലം അതുവഴി സാംസ്കാരിക ബോധവും വളര്‍ത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ക്ലബ് ഭാരവാഹികള്‍ മുന്‍കൈ എടുത്തിരിക്കുന്നത്.
യു.ഐ.റ്റി. കൊല്ലം പ്രിന്‍സിപ്പാള്‍ ഡോ. എ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രന്ഥശാല ഉദ്ഘാടനവും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന കര്‍മ്മം ശ്രീ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വഹിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്.എന്‍. പുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും പുത്തൂര്‍ പോലിസ്സ്റ്റേഷനിലെ എഎസ്ഐ ശ്രീ.ആര്‍. രാജീവിനെയും ചടങ്ങില്‍ ആദരിക്കുകയുമുണ്ടായി.
കൂടാതെ ക്ലബ്ബിന്റെ പുതിയ സംരഭമായ വനിതാവേദി ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍ നിര്‍വഹിച്ചു. യൂത്ത് ക്ലബ് ഉദ്ഘാടനം പവിത്രേശ്വരം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. രാധാകൃഷ്ണനും ഗ്രന്ഥ ശാല ലോഗോ പ്രകാശനം പുത്തൂര്‍ പോലിസ് സി.ഐ. ശ്രീ ആര്‍. ശിവകുമാറും നിര്‍വഹിച്ചു. തദവസരത്തില്‍ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.