കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തിയതാണ് പ്രിയങ്ക ഗാന്ധി.
ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് അരിത ബാബു എങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്ന് പറഞ്ഞു. ഒരുമണിക്കൂറോളം
നീണ്ട റോഡ്ഷോ യു.ഡി.എഫ് കേന്ദ്രങ്ങള്‍ വഴിയിലുടനീളം ആവേശത്തോടെയാണ് വരവേറ്റത്. ആലപ്പുഴക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പ്രിയങ്ക ഇന്ന് പര്യടനം നടത്തും.
NEWS 22 TRUTH . EQUALITY . FRATERNITY