തൻറെ ആദർശങ്ങളെ ആയുധമാക്കി 1947ൽ ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതുകൊണ്ടാണ് മഹാത്മാഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായി കണക്കാക്കപ്പെടുന്നത് .ഈ ഭൂമിയിൽ ജീവിച്ചിരുന്ന 78 വർഷവും 119 ദിവസവും ഗാന്ധി തൻറെ ആദർശങ്ങൾ പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഓരോ വാക്കുകളും എന്നും പ്രസക്തിയേറുന്നതാണ്.
- മദ്യനിരോധനം ഏർപ്പെടുത്തുവാൻ ഇന്ത്യയിൽ ഉള്ളടത്തോളം എളുപ്പം ലോകത്തിൻറെ മറ്റൊരു ഭാഗത്തുമില്ല ;കാരണം നമ്മുടെ നാട്ടിൽ കുടിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്. മദ്യപാനം അനാദരണീയമായിട്ടാണ് പൊതുവേ കണക്കാക്കപ്പെടുന്നത് .മദ്യം എന്താണെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ജനകോടികൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
- കർത്തവ്യ ബോധം ഉണ്ടാക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.
- വരുമാനത്തിനു വേണ്ടി മദ്യനിരോധനം വൈകിക്കുമ്പോൾ കോൺഗ്രസ് ഗവൺമെന്റുകൾ അവരുടെ പ്രതിജ്ഞയുടെ അക്ഷരങ്ങൾ അല്ലെങ്കിൽ അർത്ഥം തെറ്റിക്കുന്നു എന്ന് ഞാൻ വാദിക്കുന്നു.
- രാജ്യസ്നേഹം മനുഷ്യൻറെ പ്രഥമ ഗുണമാണ് അതല്ലാതെ അവന് ഈ ലോകത്തിൽ തല ഉയർത്തി നടക്കാനാവില്ല.
- സ്വാതന്ത്ര്യം വർദ്ധിക്കുംന്തോറും അച്ചടക്കവും വർധിക്കണം, വിനയത്തിൽ നിന്നും അച്ചടക്കത്തിൽ നിന്നും ഉണ്ടാകുന്ന സ്വാതന്ത്ര്യത്തിന് മഹാത്മ്യം കൂടും.
- ഏതൊരു ഇന്ത്യയിൽ ഏതു ദരിദ്രനും ഇതെൻറെ രാജ്യമാണെന്നുള്ള ബോധം ഉണ്ടാകുന്നുവോ ഏതൊരു രാജ്യത്തിൻറെ രൂപീകരണത്തിൽ അവർക്ക് ഫലപ്രദമായ പങ്കുണ്ടാകുമോ ഏതൊരു രാജ്യത്തിൽ ഉയർന്നവനെന്നോ താഴ്ന്നവനെന്നോ ഉള്ള വ്യത്യാസം ഉണ്ടാവുകയില്ലയോ ഏതൊരു രാജ്യത്തിൽ എല്ലാ സമുദായങ്ങളും പരിപൂർണ്ണമായ സൗഹാർദ്ദത്തോടുകൂടി വസിക്കുന്നുവോ അങ്ങനെയുള്ള ഒരു ഇന്ത്യക്കു വേണ്ടി ഞാൻ പ്രയത്നിക്കുന്നു. അതാണ് ഞാൻ സ്വപ്നം കാണുന്ന ഇന്ത്യ.
- പാവപ്പെട്ടവർക്ക് സഫലമായ സ്വരമുള്ള സ്വന്തം രാജ്യമാണ് അവർക്ക് അവകാശപ്പെടാവുന്ന ഒരു ഇന്ത്യക്ക് വേണ്ടിയാണ് ഞാൻ പ്രയത്നിക്കുന്നത്.
- ഒരു പൊതുപ്രവർത്തകൻ താൻതന്നെ കാര്യം പരിശോധിച്ചു ഉറപ്പുവരാതെ യാതൊന്നും പ്രസ്താവിക്കരുതെന്ന് എനിക്കിപ്പോൾ ബോധ്യമായിരിക്കുന്നു. സത്യത്തെ ആരാധിക്കുന്ന ഒരാൾ പ്രത്യേകിച്ച് സൂക്ഷ്മതയോടെ പ്രവർത്തിക്കണം .നമുക്ക് നേരിട്ട് വാസ്തവമെന്ന് ബോധപ്പെടാത്ത ഒരു കാര്യം വാസ്തവമെന്ന് മറ്റൊരാളെ ധരിപ്പിക്കുന്നത് നമ്മുടെ സത്യനിഷ്ട്ടയ്ക്ക് യോജിച്ചതല്ല.
- ദൈവത്തിൻറെ നിയമങ്ങൾ ശാശ്വതങ്ങളാണ്. മാറ്റം വരുത്താൻ പറ്റാത്തവയാണ്. ദൈവത്തിൽ നിന്നു തന്നെ വേർപെടുത്താൻ ആവാത്തവയും ആണ്.
- അച്ചടക്കം കൂടാതെ കുടുംബത്തിനോ , സമൂഹത്തിനോ ,രാഷ്ട്രത്തിനോ നിലനിൽക്കുക സാധ്യമല്ല. വാസ്തവത്തിൽ അച്ചടക്കമാണ് കെട്ടുറപ്പിന്റെ രഹസ്യവും ,പുരോഗതിയുടെ പടവുകളും.
മഹാത്മാഗാന്ധി.