ഷഹ്ദാരയിലെ സീമാപുരി ഏരിയയില്‍ അടുപ്പില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാലുമക്കളും മരിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരി സ്വദേശി മോഹിത് കാലിയയുടെ ഭാര്യ രാധയും നാലുകുട്ടികളുമാണ് മരിച്ചത്. മോഹിത് കാലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരിയില്‍ അമര്‍പാല്‍ സിങ്ങിന്റെ വീട്ടിലെ വാടകക്കാരാണിവര്‍. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയില്‍ മുറിയില്‍ കിടക്കുന്നുവെന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അമ്മയുടെയും മക്കളുടെയും ജീവന്‍ രക്ഷിക്കാനായില്ല. വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയിലാണ് …
Read More »സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായും അടച്ചു; അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൻറേതാണ് തീരുമാനം. ജനുവരി 23, 30 തീയതികളിലാണ് നിയന്ത്രണം. ഈ ഞായറാഴ്ചകളിൽ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടിയുള്ളവർക്ക് മാത്രമേ പുറത്തിറങ്ങാനാകു. എന്നാൽ ഈ ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസ് നടത്തും. കൂടാതെ, സംസ്ഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളും വെള്ളിയാഴ്ച മുതൽ അടച്ചിടും. …
Read More »ഇത് അസാധാരണ കേസ്; ലൈംഗിക പീഡനത്തിന് ദിലീപ് ക്രിമിനൽ ക്വട്ടേഷൻ നൽകി; നടിയെ ആക്രമിച്ചതിൽ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കോടതിയിൽ നടൻ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപിന്റെ …
Read More »ശബരിമലയിലേക്ക് ഡോളിയിലെത്തിയ അജയ് ദേവ്ഗണിന് പരിഹാസം.
കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഇളവവ് പ്രഖ്യാപിച്ചതോടെ നിരവധി പ്രമുഖരും ഇത്തവണ ശബരിമല ദർശനത്തിന് എത്തിയിരുന്നു. ബോളിവുഡ് താരമായ അജയ് ദേവ്ഗണ്‍ ആയിരുന്നു ഇത്തവണ ശബരിമല ദർശനത്തിന് എത്തിയ പ്രമുഖരില്‍ ഒരാള്‍. എന്നാല്‍ ഇപ്പോള്‍ ഈ സന്ദർശനത്തിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ പരിഹസിക്കപ്പെടുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജനുവരി 13 നായിരുന്നു അജയ് ദേവ്ഗണ്‍ ശബരിമലയില്‍ ദർശനത്തിന് എത്തിയത്. രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ …
Read More »കടയില്‍ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കി; കഴിക്കാനെടുത്തപ്പോള്‍ കൊച്ചിയിലെ സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി
കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി. സീരിയല്‍ നടി സൂര്യയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ …
Read More »വാരാന്ത്യ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ,തിയറ്റര്‍ അടച്ചിടല്‍?;നിയന്ത്രണങ്ങള്‍ എന്തൊക്കെ എന്ന് ഇന്നറിയാം…
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനം ഉണ്ടാകും. വാരാന്ത്യ ലോക് ഡൗണ്‍, രാത്രി കാല യാത്രാ നിരോധനം എന്നിവ ഉണ്ടാകാനാണ് സാധ്യത. സ്വകാര്യ വാഹനങ്ങളിലെ അടക്കം യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വന്നേക്കും. തിയറ്ററുകള്‍ അടക്കം എസി ഹാളുകളിലെ പരിപാടികള്‍ നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമേരിക്കയില്‍ ചികിത്സയില്‍ ഉള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ …
Read More »ഭ്രാന്തന്‍ സെഞ്ച്വറിയുമായി മാക്‌സ്‌വെല്‍ നിറഞ്ഞാടി, ടി20 വെടിക്കെട്ടിന് ഇനി ഒരൊറ്റ പേരേ ഉള്ളു.. മാക്‌സ് വെല്‍
ബിഗ് ബാഷ് ലീഗില്‍ അഴിഞ്ഞാടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്രെന്‍ മാക്‌സ് വെല്‍. കേവലം 64 പന്തില്‍ പുറത്താകാതെ 154 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചു കൂട്ടിയത്. മാക്‌സ്‌വെല്ലിന്റേയും അര്‍ധ സെഞ്ച്വറി നേടിയ മാര്‍ക്കസ് സ്റ്റോണ്‍സിന്റെയും മികവില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 273 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇതോടെ ടി20യിലെ ഏറ്റവും വലിയ സ്‌കോറുകളിലൊന്നായി ഇത് മാറി. മറുപടി ബാറ്റിംഗില്‍ ഹൊബാര്‍ട്ട് ഹൂറിഗണ്‍സിന്റെ പ്രതിരോധം ആറ് …
Read More »കൊല്ലത്ത് സ്വകാര്യ എസ്റ്റേറ്റിനു വേണ്ടി വീട്ടമ്മയുടെ 31 സെന്റിൽ ഗുണ്ടകളെയിറക്കി വഴിവെട്ട്, പ്രതികളെ തൊടാതെ പൊലീസ്…
നാട്ടിലെ നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് കൊല്ലം പട്ടാഴിയില്‍ ഗുണ്ട സംഘത്തിന്റെ അതിക്രമം. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള മുപ്പത്തിയൊന്ന് സെന്‍റ് സ്ഥലത്തെ മണ്ണു നീക്കി ഗുണ്ടാ സംഘം ഒറ്റരാത്രി കൊണ്ട് സ്വകാര്യ റബര്‍ എസ്റ്റേറ്റിനു വേണ്ടി വഴി വെട്ടി. പത്തുലക്ഷത്തോളം രൂപയുടെ മരങ്ങളും പിഴുതെറിഞ്ഞ അക്രമികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. ഒരു മനുഷ്യന്‍റെ ജീവിക്കാനുളള അവകാശത്തിനുമേല്‍ അക്രമികള്‍ നടത്തിയ ക്രൂരമായ കടന്നു കയറ്റത്തിന്‍റെ ഇരകളാണ് കൊല്ലം പട്ടാഴി സ്വദേശിനി …
Read More »കെ – റെയില്‍: ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വെ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു…
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ (കെ-റെയില്‍) സാധുത ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ സര്‍വെ കേരള ഹൈക്കോടതി തടഞ്ഞു. അടുത്ത വാദം കേള്‍ക്കുന്നത് വരെയാണ് തടഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. സര്‍വെ നടത്തുന്നതിന് മുന്‍പ് തന്നെ ഡിപിആര്‍ എങ്ങനെ തയാറാക്കിയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഏരിയല്‍ സര്‍വെ പ്രകാരമാണ് ഡിപിആര്‍ തയാറാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഏരിയല്‍ സര്‍വെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഡി പിആര്‍ …
Read More »100 വയസുകാരൻ വൈകിട്ട് വരെ കാത്തിരുന്നിട്ടും ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചയച്ചു; സംഭവം ഇടുക്കി മെഡിക്കല്‍ കോളേജില്‍..
രാവിലെ മുതല്‍ വൈകിട്ട് വരെ ഭക്ഷണം പോലും കഴിക്കാതെ വീല്‍ചെയറില്‍ കാത്തിരുന്ന 100 വയസുകാരനെ ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചയച്ച് ഇടുക്കി മെഡിക്കല്‍ കോളേജ് അധികൃതര്‍. പഴയരിക്കണ്ടം വെളിയംകുന്നത്ത് നീലാണ്ടന്‍ ദാമോദരനോടാണ് ആശുപത്രി അധികൃതരുടെ ക്രൂരത. ശസ്ത്രക്രിയയ്ക്കായി ഇന്നലെ രാവിലെ ഒമ്ബത് മുതല്‍ ഓപ്പറേഷന്‍ തീയറ്ററിന് വെളിയില്‍ വീല്‍ചെയറില്‍ ഇരുത്തുകയായിരുന്നു. എന്നാല്‍ വൈകിട്ട് നാല് കഴിഞ്ഞപ്പോഴാണ് ഇന്ന് ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. രാവിലെ മുതല്‍ ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രവും ധരിച്ച് …
Read More »