കുട്ടിക്കുരങ്ങിനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പ്രതികാരമായി 250-ഓളം നായകളെയും നായക്കുട്ടികളെയും കുരങ്ങന്മാർ എറിഞ്ഞ് കൊന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വലിയ വാർത്തയായ ഈ സംഭവത്തിലെ ‘പരമ്പര കൊലയാളികളായ’ രണ്ട് കുരങ്ങന്മാരെ കസ്റ്റഡിയിൽ എടുത്തതായി മഹാരാഷ്ട്ര വനംവകുപ്പ് അറിയിച്ചു. കുരങ്ങിനെ പിടികൂടണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടതോടെയാണ് വനംവകുപ്പ് കേസ് ഏറ്റെടുത്തത്. നായ്ക്കളെ എറിഞ്ഞു കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ സച്ചിൻ ഖന്ദ് പറഞ്ഞതായി …
Read More »പോത്തന്‍കോട് സുധീഷ് കൊലക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍
പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി പിടിയിലായി. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് രാജേഷിനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സുധീഷ് വധത്തില്‍ ഇതോടെ 11 പ്രതികളും പിടിയിലായി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് രാജേഷ്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. കൊലയ്ക്ക് ഉപയോഗിച്ച വാളും …
Read More »ഇങ്ങനെയുമുണ്ടോ പിശുക്കനായ മുതലാളി, ഓഫീസിലെ ക്രിസ്തുമസ് പാര്‍ട്ടിയ്ക്ക് ചെന്ന ജീവനക്കാര്‍ വിളമ്ബിയ ആഹാരം കണ്ട് ഞെട്ടി…
ക്രിസ്തുമസും ന്യൂ ഇയറും അടുത്തെത്തിയതോടെ ഓഫീസുകളിലും മറ്റും പാര്‍ട്ടികളുടെ സമയമാണ്. അത്തരത്തില്‍ ഒരു ഓഫീസിലെ ബോസ് ഇരുപതോളം വരുന്ന ജീവനക്കാര്‍ക്ക് നല്‍കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബോസിന്റെ പാര്‍ട്ടിയില്‍ ഏറെ പ്രതീക്ഷയോടെ പങ്കെടുത്തവര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടായത്. പിശുക്കനായ ബോസ് ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ പാര്‍ട്ടിയാണ് ഒരുക്കിയിരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് സമൂഹ മാദ്ധ്യമങ്ങളില്‍ അവരുടെ അവസ്ഥ പങ്കുവച്ചിരിക്കുന്നത്. ‘ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വിലകുറഞ്ഞ ഓഫീസ് ക്രിസ്തുമസ് പാര്‍ട്ടി’ …
Read More »കൂടുതല്‍ ഒച്ചയെടുക്കുന്നവര്‍ക്ക് അനുകൂലമായി അവര്‍ വിസിലൂതും; റഫറിയിങ്ങിനെതിരെ തുറന്നടിച്ച് സ്കിന്‍കിസ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ റഫറിയിങ് പിഴവുകള്‍ കാരണം ഏറെ ബുദ്ധിമുട്ടിയ ടീമുകളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. എടികെ മോഹന്‍ ബഗാനെതിരായ സീസണിലെ ആദ്യ മത്സരത്തിലും ഈസ്റ്റ് ബംഗാളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും റഫറിയിങ് പിഴവുകള്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലത്തെ ബാധിച്ചു. ഇതോടെ റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്സ് പരാതിയും നല്‍കി. സീസണിലെ റഫറിയിങ് പ്രകടനത്തില്‍ കടുത്ത അതൃപ്തിയിലാണ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ്. സീസണിലെ റഫറി പിഴവുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് അദ്ദേഹം …
Read More »വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍ത്താവ് സൗദിയിലേക്ക് മടങ്ങി; മെസേജിന് മറുപടി നല്‍കിയില്ല; യുവതി ജീവനൊടുക്കി
വിവാഹശേഷം സൗദിയിലേക്ക് പോയ ഭര്‍ത്താവ് മെസേജിന് റിപ്ലൈ നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഖനേജ ഫാത്തിമ എന്ന 24 കാരിയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദാണ് ഭര്‍ത്താവ്. കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമയും ഹമീദും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതുനുശേഷം ഹമീദ് ഫാത്തിമയെ ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജ് അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നുമാണ് …
Read More »വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; മകനെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഒളിവില്‍
വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ മകനെ പിതാവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ കേശവന്‍ മകന്‍ ശിവണി (30)യെ കോടാലിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ദിവസക്കൂലിക്ക് ജോലിനോക്കിയിരുന്ന കേശവന്‍ ഭാര്യ പളനിയമ്മാളിനും രണ്ട് പെണ്‍മക്കളായ ശിവഗാമിക്കും, സോണിയക്കും മകന്‍ ശിവമണിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. പെണ്‍മക്കള്‍ രണ്ടുപേരും വിവാഹിതരാണ്. മൂന്ന് വര്‍ഷം ശിവമണി വിദേശത്ത് ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ വീട്ടിലേക്കയച്ച പണത്തെച്ചൊല്ലി ശിവമണി മാതാപിതാക്കളുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. കഴിഞ്ഞ …
Read More »ഗുരുവായൂരിലെ വഴിപാട് ഥാര്‍ ഇനി എറണാകുളം സ്വദേശി അമല്‍ മുഹമ്മദിന് സ്വന്തം..
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ എസ്യുവി എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കി. 15.10 ലക്ഷം രൂപ മുടക്കിയാണ് അമല്‍ വാഹനം ലേലത്തില്‍ പിടിച്ചത്. മഹീന്ദ്ര കമ്ബനിയാണ് ഥാര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയത്. ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. 15 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. വഴിപാടായി ലഭിച്ച വാഹനം ലേലം ചെയ്യാന്‍ നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു.
Read More »ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരന്‍ മരിച്ചു
പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ പോലീസുകാരന് മരിച്ചു. എസ്എപി ക്യാമ്ബിലെ ബാലു ആണ് മരിച്ചത്. കടയ്ക്കാവൂര്‍ പണയില്‍ക്കടവിലാണ് സംഭവം. വള്ളം മറിഞ്ഞ് ഏകദേശം 45 മിനിട്ടോളം സമയത്തിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്. രക്ഷപെടുത്തിയപ്പോള്‍ അവശനിലയിലായ ബാലുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വര്‍ക്കല സിഐയും മൂന്നു പോലീസുകാരും രക്ഷപെട്ടു.
Read More »കല്ലേലി കാവിൽ മലക്കൊടി എഴുന്നള്ളിച്ചു : ദർശനം ധനുമാസം 10 വരെ
കോന്നി :പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 999 മലകൾക്കും ഒന്ന് പോലെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പവിത്രമായ മലക്കൊടി എഴുന്നള്ളിച്ച്പ്രത്യേക പീഠത്തിൽ ഇരുത്തി. ധനു പത്തു വരെ ഭക്തജനതയ്ക്ക് മലക്കൊടി ദർശിക്കാവുന്നതും നാണയപറ, മഞ്ഞൾ പറ, വിത്ത് പറ എന്നിവ തിരു മുന്നിൽ സമർപ്പിക്കവുന്നതുമാണ്. കാവ് ഉണർത്തി മലയ്ക്ക് താംബൂലം സമർപ്പിച്ചതോടെ ആദി ദ്രാവിഡ നാഗ ഗോത്ര ചടങ്ങുകൾക്ക് മല വിളിച്ചു ചൊല്ലി. ജലത്തിൽ നിന്നും …
Read More »സ്ത്രീകളുടെ വിവാഹ പ്രായം 21: പ്രതിഷേധങ്ങളെ മറികടന്ന് ബില്ലുമായി കേന്ദ്രം മുന്നോട്ട്
സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസും. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ …
Read More »