കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ശക്തികുളങ്ങര കന്നിമേല്‍ചേരി സ്വദേശി സൂരജ് (23), സുഹൃത്ത് ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയേയും ഇവര്‍ ആക്രമിച്ചു. …
Read More »സംസ്ഥാനത്ത് 5,038 പേര്‍ക്ക് കോവിഡ്; 35 മരണം; ആകെ മരണം 42,014…
സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ …
Read More »ഹെലികോപ്‌റ്റര്‍ അപകടം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ടു; അപകടത്തില്‍ രക്ഷപ്പെട്ടത് ധീരതയ്ക്ക് ശൗര്യചക്രം നേടിയ ക്യാപ്റ്റന്‍ വരുണ്‍സിങ് മാത്രം…
തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത് (68) അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സഥിരീകരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, ലെഫ്. കേണല് ഹര്ജീന്ദര് സിങ്, എന് കെ ഗുര്സേവക് സിങ്, എന് കെ ജിതേന്ദ്രകുമാര്, ലാന്സ് നായിക് വിവേക് കുമാര്, ലാന്സ് നായിക് ബി സായ് തേജ, …
Read More »കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചീഫ് എന്‍ജിനീയര്‍ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലര്‍ നിയമനമാണ്. ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനമാകും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്: യോഗ്യത : നിര്‍ദിഷ്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്. ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍:ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് …
Read More »കെ.റെയിലിനായി കല്ലിടല്‍; ചാത്തന്നൂരില്‍ വീണ്ടും പ്രതിഷേധം
കെ.റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കല്ലിടാനെത്തിയവരെ തടഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനൊന്നുപേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചാത്തന്നൂര്‍ കാരംകോട് വിമല സ്കൂളിനുപടിഞ്ഞാറായിരുന്നു സംഭവം. ചാത്തന്നൂര്‍ ഏറം എബനേസറില്‍ സൈമണ്‍ തോമസിന്റെ വീട്ടുവളപ്പില്‍ ഉദ്യോഗസ്ഥസംഘം കല്ലിടാനെത്തിയപ്പോള്‍ കെ-റെയില്‍ വിരുദ്ധ ജനകീയസമിതിയും വീട്ടുകാരും പ്രതിഷേധവുമായി ഗേറ്റ് പൂട്ടി അകത്തിരിക്കുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയെങ്കിലും ഇവര്‍ പിന്തിരിയാന്‍ തയ്യാറായില്ല. തുടര്‍ന്ന കെ-റെയില്‍ …
Read More »അപകടത്തിന് കാരണം മൂടല്‍ മഞ്ഞും, മോശം കാലാവസ്ഥയും; തീഗോളങ്ങള്‍ ഉയര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയും, കനത്ത മൂടല്‍ മഞ്ഞുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്ബോള്‍ പ്രദേശത്ത് മണിക്കൂറോളം തീഗോളം പടര്‍ന്നതായും പ്രദേശവാസിയായ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബ്രിഗേഡിയര്‍ …
Read More »കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് നല്‍കിയത്. പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു. സമരം പിന്‍വലിക്കും മുമ്ബ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ സമയക്രമം പ്രഖ്യാപിക്കണം. അല്ലാതെ സമരം പിന്‍വലിച്ചാല്‍, സര്‍ക്കാര്‍ …
Read More »സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു: ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ തകര്‍ന്നു വീണ് 4 മരണം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന M – 17 ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നു. ഇതില്‍ ബിപിന്‍ റാവത്തിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് …
Read More »കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയില്‍ കേസ്
വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്ബേ കൂടുതല്‍ സ്വര്‍ണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് മാതമംഗലം സ്വദേശി രഞ്ജിത്, മാതാപിതാക്കളായ ജനാര്ദനന്, രാജലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത്. 2019 മാര്‍ച്ചിലാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍, വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്ബേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് 2019 ജൂണ്‍ മുതല്‍ 2021 ജനുവരി വരെ ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവും …
Read More »മോഷണക്കുറ്റം ആരോപിച്ച് കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച് നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി…
മോഷണക്കുറ്റം ആരോപിച്ച് ആള്‍കൂട്ടം കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച് നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി. പാകിസ്താനിലെ ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ശരീരം മറക്കാന്‍ ഒരു കഷണം തുണി ചോദിച്ച് കരഞ്ഞ സ്ത്രീകളെ ചുറ്റും കൂടിനിന്നവര്‍ വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറോളമാണ് …
Read More »