ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം …
Read More »ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിക്കണം; യുപിയില്‍ കോണ്‍ഗ്രസിലേക്ക് ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍…
തിരഞ്ഞെടുപ്പ് അടുക്കാന്‍ ഇനി കുറച്ച മാസങ്ങള്‍ കൂടെ ശേഷിക്കെ പുതിയ പുതിയ നീക്കണങ്ങളുമായി വരുകയാണ് പാര്‍ട്ടികള്‍. ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ് യു പി യില്‍ നടക്കുന്നത്, ഇപ്പോഴിതാ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ഒരു കോടി പുതിയ അംഗങ്ങളെ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വമ്ബന്‍ അംഗത്വ വിതര ക്യാമ്ബയിന് തുടക്കം കുറിച്ചിരിക്കുകയാണ് യു പിയില്‍, നാളെ മുതല്‍ ഡിസംബര്‍ 10 വരെ നീളുന്ന 15 ദിവസത്തെ ക്യാമ്ബയിന് “ഏക് പരിവാര്‍, നയേ സദസ്യ …
Read More »ഇന്ത്യയിൽ ലാപ്‌ടോപ് നിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നു : വരാൻപോകുന്നത് വന്‍ തൊഴിലവസരങ്ങള്‍…
ഇന്ത്യ ലാപ്‌ടോപ് നിര്‍മാണത്തിന് വേദിയാകുന്നു. രാജ്യത്ത് തദ്ദേശീയമായി ലാപ്ടോപ്പ് നിര്‍മിക്കാനൊരുങ്ങി തായ്‌വാനീസ് ബ്രാന്‍ഡായ ഏസര്‍. ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്നാണ് നിര്‍മാണം. ഡിക്സണിന്റെ നോയിഡയിലെ ഫാക്ടറിയില്‍ വെച്ചാകും ലാപ്ടോപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം. പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ലാപ്ടോപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് പുത്തന്‍ ഉണര്‍വേകുന്നതാണ് പദ്ധതി. മൊബൈല്‍ ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ബള്‍ബുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു ആഭ്യന്തര കരാര്‍ നിര്‍മ്മാതാക്കളാണ് ഡിക്സണ്‍ …
Read More »ചരിത്രം രചിച്ച് ഇന്ത്യ; ഡല്‍ഹി മെട്രോയില്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിന്‍; ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഡ്രൈവറില്ല ട്രെയിന്‍ സര്‍വീസ്…
ലോക റെയില്‍ ഭൂപടത്തില്‍ ഇന്ത്യ പുതിയൊരു അധ്യായം കൂടിച്ചേര്‍ത്തു. ലോകത്തെ ഡ്രൈവറില്ലാത്ത, ഏറ്റവും വലിയ നാലാമത്തെ ട്രെയിന്‍ സര്‍വീസായി ഡല്‍ഹി മെട്രോ. ഡല്‍ഹി മെട്രോയിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ വിഹാര്‍ വരെയുള്ള, 59 കിലോമീറ്റര്‍ പിങ്ക് ലൈനിലും ഇന്നലെ രാവിലെ മുതല്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഡല്‍ഹി മെട്രോയുടെ 96.7 കിലോമീറ്ററും ഓട്ടോമേറ്റഡായി. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ 37.7 കിലോമീറ്ററില്‍ ഡ്രൈവറില്ലാ …
Read More »വിദ്യാര്‍ഥികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ; വിദ്യാഭ്യാസ വായ്പയ്ക്ക് മുന്‍ഗണന, വിദ്യാനിധി നിക്ഷേപ പദ്ധതി തിങ്കളാഴ്ച മുതല്‍
കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കുട്ടികളില്‍ സമ്ബാദ്യശീലം വളര്‍ത്തുക, പഠനാവശ്യങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണു ‘വിദ്യാനിധി’ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം 12 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികള്‍ക്കു സ്വന്തം പേരില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. സൗജന്യ എസ്‌എംഎസ്, സൗജന്യ …
Read More »സംസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന റാഗിങ്; പിടിച്ചു നിര്‍ത്തി മുടി വെട്ടി, ഷൂ കൈയില്‍ തൂക്കി നടത്തി ( വീഡിയോ )
ഉപ്പള ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ സ്കൂളിന് അടത്തുള്ള ബേക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സമാനമായി സംഭവമുണ്ടായി. ഇവിടെ ജൂനിയര്‍ വിദ്യാര്‍ഥികളെകൊണ്ട് കൈയില്‍ ഷൂസ് തൂക്കി നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Read More »‘സ്ക്വിഡ് ഗെയിം’ ഉത്തരകൊറിയയില്‍ എത്തിച്ചയാളെ വെടിവച്ചു കൊന്നു; കണ്ടവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും…
നെറ്റ്ഫ്ലിക്സിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച സീരീസാണ് സ്ക്വിഡ് ഗെയിം. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറലായ വേറൊരു സീരിസ് ഉണ്ടാവില്ല. ഇപ്പോഴിതാ സ്ക്വിഡ് ഗെയിമിന്‍റെ കോപ്പികള്‍ രാജ്യത്ത് എത്തിച്ചയാളെ ഉത്തരകൊറിയയില്‍ വധശിക്ഷയ്ക്ക് വിധിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. ചൈന വഴിയാണ് സ്ക്വിഡ് ഗെയിമിന്റെ കോപ്പികൾ ഇയാൾ ഉത്തരകൊറിയയിൽ എത്തിച്ചത്. ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചതായി ഫ്രീ റേഡിയോ ഏഷ്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളില്‍ സ്ക്വിഡ് ഗെയിം വാങ്ങി കണ്ടവരെ ജയിൽ …
Read More »കുത്തിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ പൊളിച്ചവര്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട്; ജലവകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്…
കുത്തിപ്പൊളിച്ച റോഡുകള്‍ പഴയപോലെ ആക്കാന്‍ അത് പൊളിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ളത്തിനായി പൊളിക്കുന്ന റോഡിലെ കുഴികള്‍ അടക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിക്കുന്നവര്‍ പിന്നീട് അത് നന്നാക്കാന്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലക്ക് തന്നെ കുടിവെള്ളത്തിന് വേണ്ടി വെട്ടിപ്പൊളിക്കുന്നത് തെറ്റായ …
Read More »തമിഴ്നാട്ടില്‍ 24 ജില്ലകളില്‍ സ്കൂളുകള്‍ അടച്ചു; ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട്…
തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 24 ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ശിവഗാനാഗി, തേനി, മധുരൈ, ട്രിച്ചി, തഞ്ചാവൂര്‍, പുതുക്കോട്ടൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, വില്ലുപുരം, രാമനാഥപുരം, നാഗപട്ടണം, മയിലാടുതുറൈ, കടലൂര്‍, അരിയല്ലൂര്‍, പേരാമ്ബ്ര, ദിണ്ടിഗല്‍, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, കന്യാകുമാരി എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ ഇന്നും …
Read More »ആംബുലന്‍സിന്റേതു പോലെ ശബ്ദം, ഓണ്‍ലൈനായി വാങ്ങി കാറില്‍ പിടിപ്പിച്ചു, ഗതാഗതക്കുരുക്കിനിടെ സൈറണ്‍ മുഴക്കി പാഞ്ഞ് യുവാവ്; ഒടുവിൽ സംഭവിച്ചത്…
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സൈറണ്‍ മുഴക്കി പാഞ്ഞ കാര്‍ യാത്രികന് പിടിവീണു. കാക്കനാടാണ് ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലന്‍സിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച് കാര്‍ യാത്രക്കാരന്‍ പാഞ്ഞത്. കാറിന്റെ വിഡിയോ പുറത്തുവന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സംശയം തോന്നി പിന്നാലെ കൂടിയ യുവാക്കളാണ് വ്യാജ ആംബുലന്‍സിനെ പിടികൂടാന്‍ സഹായിച്ചത്. പുക്കാട്ടുപടി സ്വദേശി അന്‍സാറാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്. ഇതിനായി ഇയാള്‍ ഓണ്‍ലൈനിലൂടെ ആംബുലന്‍സിന്റെ …
Read More »