ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗർ മല്ലു ട്രാവലർ. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുന്നതിൽ എംവിഡി കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലർ ചോദിക്കുന്നു. മല്ലു ട്രാവലറിന്‍റെ പോസ്റ്റിന്റെ പൂർണ്ണരൂപം …
Read More »കേരളത്തില്‍ 214 പാകിസ്താനികള്‍, ബംഗ്ലാദേശികളും റോഹിങ്ക്യന്‍സും : 57 ബംഗ്ലാദേശികളെ നാടുകടത്തി, ഇനി 13 പേരെ കൂടി പുറത്താക്കും; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍…
കേരളത്തിൽ അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതിൽ 57 പേരെ തിരികെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി. 13 പേരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു രാജ്യത്ത് നുഴഞ്ഞ് കയറിയതും അനധികൃതമായി താമസിക്കുന്നവരുമായ ബംഗ്ലാദേശ്, റോഹിങ്ക്യ കുടിയേറ്റക്കാരെ കേന്ദ്രസർക്കാർ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാനസർക്കാരിന്റെ മറുപടി. നിലവിൽ …
Read More »ഇനി ആശുപത്രികളിൽ പോയി ക്യൂ നിൽക്കേണ്ട… വീട്ടിലിരുന്നു OP ടിക്കെറ്റ് എടുക്കാം…
വീട്ടിലിരുന്നും ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള …
Read More »ഭാര്യയുടെ ജന്മദിനം മറന്നുപോയാല്‍ ജയില്‍ ശിക്ഷ; വിചിത്രനിയമമുള്ള സ്ഥലം
പസഫിക് സമുദ്രത്തിലെ പോളിനേഷ്യന്‍ പ്രദേശത്തുള്ള അതിമനോഹരമായ ഒരു ദ്വീപാണ് സമോവ. അവിടെയുള്ള പുരുഷന്മാര്‍ അബദ്ധത്തില്‍ പോലും ഭാര്യയുടെ പിറന്നാള്‍ മറക്കാറില്ല. മറക്കാതിരിക്കുന്നതിന്റെ കാരണം ജയിലില്‍ കഴിയേണ്ടി വരുമെന്നതാണ്. സമോവ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ പെടുന്ന തെറ്റാണ്. ഈ തെറ്റിനെക്കുറിച്ച് ഭാര്യ പോലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ ഭര്‍ത്താവ് ജയിലിലാകും. ഭര്‍ത്താവിനെ കുറ്റവാളിയെ പോലെ ചോദ്യം ചെയ്യുകയും, ശിക്ഷ വിധിക്കുകയും ചെയ്യും. ആദ്യ തവണ ഭര്‍ത്താവിന് ഇളവ് …
Read More »ഫോണ്‍ വിളിക്കും ഇനി ചെലവേറും; മറ്റന്നാള്‍ മുതല്‍ എയര്‍ടെല്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കും
രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്ബനിയായ ഭാരതി എയര്‍ ടെല്‍ ആണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്ബായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്ബനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും …
Read More »ചക്രവാതച്ചുഴി ന്യൂന മര്‍ദമാകാന്‍ സാധ്യത; അടുത്ത രണ്ട് ദിവസം മഴ ദുര്‍ബലമാകും…
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുര്‍ബലമാകും. എന്നാല്‍ ഒറ്റപ്പെട്ട സാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച ആറ് ജില്ലകളിലും വെള്ളിഴായ്ച ഒന്‍പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
Read More »അറ്റകൈക്ക് ഇന്ത്യ; എണ്ണവില കുറക്കാന്‍ കരുതല്‍ നിക്ഷേപം പുറത്തെടുക്കുന്നു…
എണ്ണവില കുറക്കുന്നതിനായി കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി ഇന്ത്യ. യു.എസിന്‍റെ പദ്ധതിയനുസരിച്ച് മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ് ഇന്ത്യയുടെ നീക്കം. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്നതിനായാണ് കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാന്‍ യു.എസ് തീരുമാനിച്ചത്. വിതരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ വില ഉയര്‍ത്തുന്നുവെന്നാണ് അമേരിക്കന്‍ ആരോപണം. ബൈഡന്‍ ഭരണകൂടത്തിന്‍റെ നിര്‍ദേശം നടപ്പാക്കാന്‍ പെട്രോളിയം-വിദേശകാര്യ മന്ത്രാലയങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക …
Read More »അച്ചന്‍ കോവിലാറ്റില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി…
അച്ചന്‍കോവിലാറ്റില്‍ പന്തളം കൈപ്പുഴ കടവില്‍ അന്‍പത് വയസു പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ശരീരം അഴുകിയ നിലയിലാണ്. ഷര്‍ട്ടും ലുങ്കിയുമാണ് വേഷം. പന്തളം എസ്.എച്ച്. ഒ എസ്. ശ്രീകുമാര്‍, എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പന്തളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മധുവിന്റെ നേതൃത്വത്തിന്‍ ഫയര്‍ഫോഴ്സ് സംഘം, നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ വിവരങ്ങള്‍ …
Read More »പുതുപ്രതീക്ഷയില്‍ ലോകം; എയ്ഡ്സ് രോഗിയില്‍നിന്ന് എച്ച്.ഐ.വി വൈറസുകള്‍ അപ്രത്യക്ഷമായി…
അര്‍ജന്‍റീനയിലെ എസ്‌പെരാന്‍സ നഗരത്തില്‍നിന്നുള്ള എയ്ഡ്സ് രോഗിയിലെ എച്ച്.ഐ.വി വൈറസുകള്‍ ‘അപ്രത്യക്ഷമായതായി’ പഠനം. 2013ലാണ് യുവതിയില്‍ എയ്‌ഡ്‌സിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്. പിന്നീട് ചികിത്സയിലായിരുന്നു ഇവരില്‍ എച്ച്.ഐ.വിയുടെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായി ഗവേഷകര്‍ കണ്ടെത്തി. ഇത്തരത്തില്‍ എയ്ഡ്സില്നിന്ന് പൂര്‍ണമുക്തി നേടിയ അപൂര്‍വം ചിലരില്‍ ഒരാളാണ് 30കാരിയായ ഇവര്‍. രോഗത്തിനെതിരെ ഇവര്‍ ചികിത്സകള്‍ നിര്‍ത്തിയശേഷവും വൈറസ് കണ്ടെത്താനായില്ലെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരണത്തിനായി തയാറാക്കിയ പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു …
Read More »കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് പലതവണ ആവര്‍ത്തിച്ചു ചോദിച്ചു, ഒടുവില്‍ നെറുകയില്‍ നിറകണ്ണുകളോടെ ഒരുമ്മ നല്‍കി ആ അമ്മ തിരിഞ്ഞ് നടന്നു…
ദത്ത് വിവാദത്തില്‍ ആരോപണവുമായി രംഗത്തെത്തിയ അനുപമയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. കുട്ടിയെ ഏറ്റെടുക്കുമ്പോഴുള്ള സങ്കട കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കുട്ടിയെ വിജയവാഡയില്‍നിന്ന് എത്തിച്ച സംഘത്തിലെ ഉദ്യോഗസ്ഥനാണ് ആ കാഴ്ച മാധ്യമങ്ങളോട് വിവരിച്ചത്. കണ്ടുനില്‍ക്കാന്‍ പോലും സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. തങ്ങളെ കണ്ടപ്പാടെ അവര്‍ പൊട്ടിക്കരഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം പറഞ്ഞു മനസിലാക്കിയ ശേഷം കുട്ടിയെ വിട്ടുതരുമ്പോള്‍ അവന്റെ നെറുകയില്‍ അവസാനമായി ഒരുമ്മ നല്‍കിയത് തങ്ങളുടെ …
Read More »