Breaking News

NEWS22 EDITOR

ആ കുഞ്ഞുങ്ങള്‍ അനാഥരാകില്ല, പുനീത് രാജ്കുമാറിന്‍റെ സംരക്ഷണത്തിലുള്ള 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് വിശാല്‍

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അകാലവിയോ​ഗം. നടന്‍ എന്ന നിലയില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരുടെ മനം കവര്‍ന്ന നടനാണ് പുനീത്. താരത്തിന്റെ വിയോ​ഗത്തോടെ നിരവധി പേരടുടെ ജീവിതമാണ് വഴിയടഞ്ഞത്. എന്നാല്‍ പുനീതിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ വിശാല്‍. പിതാവ് രാജ്കുമാര്‍ തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ …

Read More »

മതസ്പർദ വളർത്തുന്ന തരത്തിലുള്ള വാർത്ത നൽകി; നമോ ടിവി ഉടമയും അവതാരകയും പൊലീസിൽ കീഴടങ്ങി….

മതവിദ്വേഷം പരത്തുന്ന രീതിയിലുള്ള വാർത്ത നൽകിയെന്ന കേസിലെ പ്രതികളായ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരിക ശ്രീജ വള്ളിക്കോട് എന്നിവരാണ് ഇന്ന് പോലീസിൽ കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഇരുവരും പോലീസിൽ കീഴടങ്ങിയത്. തിരുവല്ല എസ് …

Read More »

നടന്‍ മാപ്പ് പറയണം; ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്; ബാരികേഡ് നിരത്തി തടഞ്ഞ് പൊലീസ്…

കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധമറിയിച്ചതിന് പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജു ജോര്‍ജിന്റെ മാള വലിയപറമ്ബിലെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. ജോജു ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച് നടന്നത്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കൊച്ചിയിലെ നാടകീയ സംഭവത്തിന് …

Read More »

സ്കൂളിൽ പോകാൻ പാലമില്ല: പുഴവക്കിൽ സമരവുമായി വിദ്യാർഥികൾ…

യാത്രാമാർഗമായ പാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ തുറക്കൽ ദിനത്തിൽ പുഴവക്കിൽ സമരവുമായി വിദ്യാർഥികൾ. വയനാട് പനമരം ചെറുക്കാട്ടൂർ ഇഞ്ചിമലക്കടവിലാണ് വിദ്യാർഥികൾ സമരം നടത്തിയത്. കൊച്ചുകുട്ടികൾ സമരം നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് അറിയിച്ച പൊലീസ് വിദ്യാർഥികളെ മടക്കി അയച്ചു. സമരം തുടരുന്ന രക്ഷിതാക്കൾ വിദ്യാർഥികളെ വീണ്ടും അണിനിരത്തും എന്ന നിലപാടിലാണ്. 2019 ലെ പ്രളയത്തിൽ തകർന്ന ചെറുക്കാട്ടൂർ-ഇഞ്ചിമലക്കടവ് പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ടാണ് അൻപതോളം കുട്ടികൾ സമരം തുടങ്ങിയത്. മാനന്തവാടി പുഴയ്ക്ക് അക്കരെയുള്ള സ്കൂളിലേക്ക് എത്തണമെങ്കിൽ …

Read More »

അനധികൃത സിഗരറ്റ് വില്‍പ്പന ; കോവളത്ത്‌ മൂന്നുപേര്‍ പിടിയില്‍

അനധികൃതമായി വിദേശ നിര്‍മിത സിഗരറ്റ് വില്‍പ്പന നടത്തിയ മൂന്നുപേര്‍ പിടിയിലായി. കോവളം ലൈറ്റ്ഹൗസ് ബീച്ചിന് സമീപം കട നടത്തുന്ന ഹബീബ്, ബീച്ച്‌ റോഡില്‍ കടകള്‍ നടത്തുന്ന താജുദീന്‍, അനില്‍കുമാര്‍ എന്നിവരെയാണ് കോവളം പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 1700 പായ്ക്കറ്റോളം സിഗരറ്റ് പായ്ക്കറ്റുകള്‍ പോലീസ് കണ്ടെടുത്തു. പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങളുപയോഗിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് കോവളം പോലീസ് വ്യക്തമാക്കി. ഇന്‍സ്‌പെക്ടര്‍ പ്രൈജു ജി., എസ്.ഐ. …

Read More »

താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണം നടത്താന്‍ സജ്ജമെന്ന് യോഗി ആദിത്യനാഥ്..

താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണത്തിലൂടെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യം ശക്തമാണ്. വേറൊരു രാജ്യവും ഇന്ത്യയ്‌ക്കെതിരേ കണ്ണുയര്‍ത്താന്‍ ഇന്ന് ധൈര്യപ്പെടില്ല. താലിബാന്‍ കാരണം പാകിസ്താനും അഫ്ഗാനിസ്താനും അസ്വസ്ഥതകള്‍ അനുഭവിക്കുകയാണ്. പക്ഷേ, ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞാല്‍ വ്യോമമാര്‍ഗം തിരിച്ചടിയുണ്ടാവുമെന്ന് അവര്‍ക്ക് അറിയാം’- യോഗി ആദിത്യനാഥ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, …

Read More »

ഒ​​മ്പ​ത്​ മി​നി​റ്റി​ല്‍ 32 ഭാ​ഷ​ക​ളി​ലെ കു​ട്ടി​ക്ക​വി​ത​ക​ള്‍ പാ​ടി മൂ​ന്ന്​ വ​യ​സ്സു​കാ​രി ഇ​ന്ത്യ ബു​ക്ക്​​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ല്‍ ഇ​ടം​നേ​ടി….

മാ​തൃ​ഭാ​ഷ മ​ധു​രും നു​ണ​ഞ്ഞ്​ തു​ട​ങ്ങു​ന്ന പ്രാ​യ​ത്തി​ലാ​ണ്​ 18 ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളും 14 വി​ദേ​ശ​ഭാ​ഷ​ക​ളും​ ആ​ദ്യ​ശ്രീ​യു​ടെ കു​ഞ്ഞു​നാ​വി​ല്‍ വ​​ഴ​ങ്ങു​ന്ന​ത്. വെ​ള്ള​നാ​ട്​ രു​ഗ്​​മ ഭ​വ​നി​ല്‍ സി​ദ്ധാ​ര്‍​ഥ്​ -നീ​തു ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​ണ്. ത​മി​ഴും ഹി​ന്ദി​യും തെ​ലു​ങ്കും ക​ന്ന​ട​യും ഉ​ര്‍​ദു​വും ബം​ഗാ​ളി​യും മാ​ത്ര​മ​ല്ല, ഫ്ര​ഞ്ചും റ​ഷ്യ​നും ജ​ര്‍​മ​നും ജാ​പ്പ​നീ​സും സ്​​പാ​നി​ഷും ഡ​ച്ചും ​സ്വീ​ഡി​ഷു​മെ​ല്ലാം കു​ട്ടി​പ്പാ​ട്ടു​ക​ളാ​യി ഈ ​കു​രു​ന്നിന്റെ വ​രു​തി​യി​ലു​ണ്ട്. ഭാ​ഷ​യു​ടെ പേ​ര്​ പ​റ​ഞ്ഞാ​ല്‍ മ​തി, ആ ​ഭാ​ഷ​യി​ലെ പാ​ട്ട്​ ആ​ദ്യ​ശ്രീ പാ​ടും. ഒ​രു വ​യ​സുള്ള​പ്പോ​ള്‍ ​ത​ന്നെ …

Read More »

സിവില്‍ സര്‍വീസ് ജേതാവ് പി.സിബിനെ സംസ്കൃതി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ആദരിച്ചു…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 408 ആം റാങ്ക് നേടി നാടിന് അഭിനന്ദനമായ പുത്തൂര്‍ ബെസ്റ്റ് ബേക്കറി ഉടമയും ചെരുമാങ്ങാട് സ്വദേശി പെരിന്‍പന്‍റെയും ദീപയുടെയും മകന്‍ പി.സിബിന് പുത്തൂര്‍ സംസ്കൃതി ഫൌണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും NEWS 22 മാധ്യമങ്ങളുടെയും ആദരവ് നല്‍കി. ചടങ്ങില്‍ സംസ്കൃതി ഫൌണ്ടേഷന്‍ ചെയര്‍മാനും NEWS 22 ചാനല്‍ ഡയറക്ട്ടര്‍ ശ്രീ കളീലഴികം സുരേഷ്, ചാത്തിനാങ്കുളം MSMHSS അദ്ധ്യാപകന്‍ ശ്രീ ബോബിപോള്‍ കൈതക്കോട്, ശ്രീജിത്ത്‌ സോമന്‍, അജിത്ത് …

Read More »

നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്…

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതു സംബന്ധിച്ച വൈദ്യപരിശോധന ഫലം പുറത്ത് വന്നു. ജനജീവിതം സ്തംഭിപ്പിച്ച്‌ വൈറ്റില ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയത്. മദ്യപിച്ചെത്തിയാണ് ജോജു ബഹളം വച്ചതെന്നും സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും ഷിയാസ് …

Read More »

കോവാക്സിന്‍ ഓസ്ട്രേലിയയില്‍ അംഗീകാരം; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റിന്‍ നിര്‍ബന്ധമില്ല…

ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്ബോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന നിര്‍മിത വാക്സിനായ സിനോഫാമിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. അതെ സമയം രാജ്യത്ത് കഴിഞ്ഞ ദിവസം 12,514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,58,817 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആക്റ്റീവ് കേസുകള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ വാക്സിന്‍ …

Read More »