Breaking News

NEWS22 EDITOR

മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രത; അണക്കെട്ട് ഡീ കമ്മിഷന്‍ ക്യാംപെയിനുമായി പ്രമുഖര്‍; ചര്‍ച്ചയില്‍ പുതിയ അണക്കെട്ടും; കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍…

മഴ ശക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചകള്‍ സജീവമാണ്. ആശങ്കകള്‍ പങ്കുവച്ചും അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യമുന്നയിച്ചും നടക്കുന്ന ക്യാംപെയിനില്‍ സിനിമാ താരങ്ങള്‍ അടക്കം അണിചേര്‍ന്നിരുന്നു. തുലാവര്‍ഷം പെയ്തു നിറയുമ്ബോള്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ലോകത്തില്‍ നിലവിലുള്ള ഏക അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ സുരക്ഷയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. #Decommission MullaperiyarDam എന്ന ഹാഷ്ടാഗ് ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നു. ഇതിനിടെയാണ് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര …

Read More »

മിനിമം ചാര്‍ജ് 12 ആയി വര്‍ദ്ധിപ്പിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് നിരക്ക് ആറ് രൂപയാക്കണം; അനിശ്ചിതകാല സമരത്തിലേക്ക് സംസ്ഥാനത്തെ സ്വകാര്യബസുകള്‍…

ഇന്ധനവില വര്‍ദ്ധനയ്‌ക്ക് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ആറ് രൂപയും ആക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതായാണ് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്‍പതിന് സര്‍വീസ് നിര്‍ത്തി സമരം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു. ഡീസല്‍ ലി‌റ്ററിന് 66 രൂപ വിലയുണ്ടായിരുന്ന 2018 മാര്‍ച്ചിലാണ് …

Read More »

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു…

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളെയും വെച്ച്‌ ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നാണ് കേന്ദ്ര …

Read More »

ന്യൂ​ന​മ​ര്‍​ദ്ദം; സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശക്തമായ മ​ഴ​യ്ക്ക് സാധ്യത…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും വ​രു​ന്ന നാ​ല് ദി​വ​സം സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. ര​ണ്ടു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് മ​ഴ പെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ര്‍​ക്കാ​ട്ട് ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ ചി​ല വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു.

Read More »

കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി പതിനഞ്ചുകാരന്‍, കുറ്റം സമ്മതിച്ചു…

കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനാണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. കുതറി രക്ഷപെട്ട പെണ്‍കുട്ടി …

Read More »

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം, പദ്ധതി പൊളിഞ്ഞത് കുറ്റവാളികള്‍ കാണിച്ച അതിബുദ്ധി…

37.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര സ്വദേശി സ്വയം മരിച്ചുവെന്ന് പറഞ്ഞു പരത്തി. മഹാരാഷ്ട്രയിലെ അഹമദ്നഗറില്‍ താമസിക്കുന്ന പ്രഭാകര്‍ ഭിമാജി വാഖ്ചൗരെയാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്ബനിയെ കബളിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ചത്. 20 വര്‍ഷത്തോളമായി അമേരിക്കയില്‍ സ്ഥിരം താമസക്കാരനായിരുന്ന പ്രഭാകര്‍ കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നത്. അമേരിക്കയില്‍ ആയിരുന്ന അവസരത്തില്‍ അവിടുത്തെ ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്നും പ്രഭാകര്‍ ഭീമമായ തുകയ്ക്ക് തന്റെ പേരില്‍ ഇന്‍ഷുറന്‍സ് …

Read More »

ഷിജു ഖാന്‍ പ്രവര്‍ത്തിച്ചത് നിയമപരമായി, നടപടി ഉണ്ടാകില്ല: പിന്തുണച്ച്‌ സിപിഎം

ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച്‌ സിപിഎം. ഷിജു ഖാന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും, ഒരു നടപടിയും ഉണ്ടാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ‘സംഭവത്തില്‍ ഷിജു ഖാന്‍ ചെയ്യേണ്ടത് ചെയ്തു. ഷിജു ഖാനെ വേട്ടയാടുകയാണ്. ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കട്ട് കൊണ്ടുപോയി എന്ന് പറഞ്ഞ അനുപമ തന്നെ കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞു. അമ്മത്തൊട്ടിലില്‍ കിട്ടിയ കുഞ്ഞായിരുന്നു. പത്രപ്പരസ്യം കൊടുത്തിരുന്നുവെങ്കിലും കുഞ്ഞിനെ …

Read More »

മുല്ലപ്പെരിയാര്‍ വിഷയം: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചതിനു പിന്നാലെ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷൻ…

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്​താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്​, അഡ്വ. റസ്സല്‍ ജോയ്​ എന്നിവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്​ കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന …

Read More »

കൊല്ലം ബിവറേജസില്‍ നിന്ന് ‘ഓള്‍ഡ് മങ്ക് ഫുള്‍’ മോഷ്ടിച്ച യുവാവ് പിടിയില്‍…

ആശ്രാമം മൈതാനത്തിനടുത്ത ബിവറേജസില് ‍ ഔട്ട്‌ലെറ്റില് ‍ മോഷണം നടത്തിയ യുവാവ് പിടിയില്. ഇരവിപുരം വാളത്തുങ്കല് ‍ സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു മോഷണം. 910 രൂപയുടെ ഓള്‍ഡ് മങ്ക് ഫുള്ളാണ് ബിജു മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്. ബെവ്‌കോയുടെ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ ആണ് മോഷണം നടന്നത്. …

Read More »

സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കി; കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെന്നും ഗതാഗത മന്ത്രി…

കോവിഡ് കാലത്തെ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രൊട്ടോകോള്‍ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ഉടന്‍ ഇറങ്ങും. സ്കൂള്‍ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം വകുപ്പ് പൂര്‍ത്തിയാക്കി. 1622 സ്കൂള്‍ ബസുകള്‍ മാത്രമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയത്. എല്ലാ കുട്ടികള്‍ക്കും …

Read More »