മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് കൂടെപ്പോവാന്‍ യുവതികളെ ഒരുക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതു ടൂറിസ്റ്റ് കേന്ദ്രം …
Read More »മധ്യപ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)
മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടാവസ്ഥയില്‍ എത്തിയ സമയത്ത് തന്നെ പൈലറ്റ് സുരക്ഷാ ബട്ടണ്‍ അമര്‍ത്തി പുറത്തുകടന്നത് കൊണ്ട് രക്ഷപ്പെട്ടു. പൈലറ്റിന് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു. മധ്യപ്രദേശ് ഭിണ്ടില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് സൈനിക വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറികിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവസ്ഥലത്തിന് ചുറ്റും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യഥാസമയം സുരക്ഷാബട്ടണ്‍ അമര്‍ത്തി പാരച്യൂട്ടില്‍ …
Read More »നബിദിന റാലിക്കിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം; മൂന്നു പേര്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
നബിദിന റാലിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേര്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതികള്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുഹമ്മദ് സഫര്‍, സമീര്‍ അലി, അലി റാസ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വിദഗ്ധരെക്കൊണ്ട് പൊലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ …
Read More »പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന അവകാശവാദം; വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ…
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ. നാലുവര്‍ഷം മുമ്ബ് താല്‍കാലിക ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ മാറ്റിയതാണെന്നും എന്നാല്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. പാര്‍ട്ടി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി ഡി. ജയകുമാറാണ് മാമ്ബളം പൊലീസില്‍ പരാതി നല്‍കിയത്. ഒക്ടോബര്‍ 17ന് ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആര്‍, ജയലളിത സമാധികളില്‍ ആദരാജ്ഞലിയര്‍പിക്കുകയും പാര്‍ട്ടി സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് …
Read More »തേനിയില്‍ ശൈശവ വിവാഹം; 10 വയസ്സുകാരിയെ വിവാഹം കഴിച്ച വരനടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്…
തേനി ജില്ലയില്‍ ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ വരന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ഗൂഡല്ലൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഗൂഡല്ലൂര്‍ സ്വദേശി വിജയ് (24), ഇയാളുടെ മാതാപിതാക്കള്‍, പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ എല്ലാവരും ഒളിവിലാണ്. ഒരു വര്‍ഷം മുമ്ബാണ് 10 വയസ്സുകാരിയെ വിജയ് വിവാഹം കഴിച്ചത്. സംഭവം സംബന്ധിച്ച് അടുത്തിടെ പൊലീസിന് പരാതി ലഭിച്ചതോടെയാണ് ബന്ധുക്കള്‍ക്കും വരനുമെതിരെ കേസെടുത്തത്.വിവാഹം നടത്തിക്കൊടുത്ത മറ്റുള്ളവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് …
Read More »മഴ ധനസഹായം അടുത്തയാഴ്ച മുതൽ; ജപ്തി നടപടികള്ക്ക് ഡിസംബര് 31 വരെ മൊറട്ടോറിയം…
മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്തു ജപ്തി നടപടികള്ക്ക് ഡിസംബര് 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസമുണ്ടായ മഴ ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള ധനസഹായം അടുത്തയാഴ്ച വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ വിവിധ ധനസ്ഥാപനങ്ങളില്‍ നിന്നും ഹൗസിങ് ബോര്‍ഡ്, കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് …
Read More »നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്ലേ സ്കൂള്‍ അധ്യാപകന് പത്തു വര്‍ഷം തടവ്…
നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ പ്ലേ സ്കൂളിലെ അധ്യാപകനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി മദ്രാസ് ഹൈകോടതി റദ്ദാക്കി. പ്രതിക്ക് പത്തു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പുതുച്ചേരി പ്ലേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഏര്‍ലം പെരേരയെയാണ് ശിക്ഷിച്ചത്. ഇരയായ കുട്ടിക്ക് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് 2020 ഒക്ടോബര്‍ ആറിന് കീഴ്കോടതി പ്രതിയെ വെറുതെവിട്ടത്.
Read More »ജപ്തി നടപടികള്ക്ക് ഡിസംബര് 31 വരെ മൊറട്ടോറിയം- മന്ത്രിസഭായോഗ തീരുമാനം…
മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്ക്ക് 2021 ഡിസംബര് 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില് നിന്നും ഹൗസിംഗ് ബോർഡ്, കോ ഓർപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജന്സികൾ, സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്‌ട് 1968 …
Read More »പ്രകൃതിക്ഷോഭ മുന്‍കരുതല്‍; പത്തനംതിട്ടയില്‍ 44 മേഖലകളിലെ ജനങ്ങളെ മറ്റിപാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു…
ശക്തമായ മഴയും, മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്ബിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി …
Read More »യുവാവിനെ പാറക്കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കരുനാഗപ്പള്ളി യിൽ പ്രധാന പ്രതിയും ഒളിത്താവളമൊരുക്കിയ ആളും അറസ്റ്റില്‍…
യുവാവിനെ പാറക്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെയും ഒളിത്താവളമൊരുക്കിയ സഹായിയെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍ വേങ്ങറ, സ്വദേശി ശ്രീകുട്ടന് (28), ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയ പടിഞ്ഞാറെ കല്ലട കാരാളിമുക്ക് സ്വദേശി നീലകണ്ഠന് (23) എന്നിവരെയാണ് കാരാളിമുക്ക് കണത്താര്‍കുന്നം ആനന്ദഭവനം വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. പട്ടം വയലില്‍ തൊടിയൂര്‍ വടക്ക് സ്വദേശി ലതീഷ് (39) നെയാണ് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ, സെപ്റ്റംബര്‍ 29ന് രാത്രി വീടിനു …
Read More »