Breaking News

NEWS22 EDITOR

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും വൻ ഇടിവ്…

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് ഇന്ന് ഒര്റയടിക്ക് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഈ മാസം 14 മുതലാണ് തുടര്‍ച്ചയായി കുറയാന്‍ തുടങ്ങിയത്.

Read More »

പൊറോട്ട പ്രിയരെ.. കഴിക്കുന്നതിന് മുന്‍പ് അറിയണം ഇക്കാര്യങ്ങള്‍… ഇല്ലെങ്കിൽ..

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് പൊറോട്ട. മൈദ കുഴച്ച്‌ പ്രത്യേക രീതിയില്‍ ബോള്‍ വീശി പരത്തി കല്ലില്‍ ചുട്ടെടുക്കുന്ന പൊറോട്ടയുടെ മണം മതി നമ്മുടെ വായില്‍ കപ്പലോടാനുളള വെളളം നിറയാന്‍. ദക്ഷിണേന്ത്യയില്‍ ആവിര്‍ഭവിച്ച പൊറോട്ടയ്‌ക്ക് കേരളീയരുടെ മനസ്സ് കീഴടക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. കറിയും ചേര്‍ത്ത് കഴിക്കാന്‍ ഏറെ രസകരമാണ് എങ്കിലും സ്ഥിരമായി കഴിച്ചാല്‍ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണം കൂടിയാണ് പൊറോട്ട. ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദയാണ് …

Read More »

നിപ്പ രക്തസാക്ഷി സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ എത്തുന്നു; സജീഷ് പുതുജീവിതത്തിലേക്ക്; വിവാഹ വാർത്ത പങ്കുവെച്ചു കുടുംബം

നിപ്പ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ …

Read More »

വളര്‍ത്തുമൃഗങ്ങള്‍ക്കും കുരങ്ങുപനി; സമ്ബര്‍ക്കമുണ്ടായാല്‍ 21 ദിവസം മാറ്റിനിര്‍ത്തണം

കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ആഴ്ച ഒരു ഇറ്റാലിയന്‍ ഗ്രേഹൗണ്ടിന് വൈറസ് ബാധയുണ്ടായി എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ശ്രദ്ധനേടുന്നത്. മൃഗത്തോടൊപ്പമാണ് ഉറങ്ങുന്നത് എന്നുപറഞ്ഞ ദമ്ബതികളുടെ വളര്‍ത്തുനായക്കാണ് വൈറസ് …

Read More »

നവജാത ശിശുവിനെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തൊടുപുഴ കരിമണ്ണൂരില്‍ പ്രസവിച്ചയുടന്‍ അമ്മ നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കി കൊന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. പ്രസവിച്ച വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ അറിഞ്ഞിരുന്നില്ല എന്നാണ് ഭര്‍ത്താവിന്റെ മൊഴി. എന്നാലിത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇന്നലെ രാത്രി പത്തരയോടെയാണ് അമിത രക്തസ്രാവത്തേത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി മണിക്കൂറുകള്‍ക്ക് മുന്‍പേ പ്രസവിച്ചിരുന്നതായി പരിശോധനയിലൂടെ ഡോക്ടര്‍ക്ക് മനസ്സിലായി. കുഞ്ഞിനെ …

Read More »

വ്യവസായിയുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത് 32 കിലോ സ്വര്‍ണവും 58 കോടിയുടെ നോട്ടുകളും, നോട്ടുകെട്ടുകൾ എണ്ണിത്തീര്‍ക്കാനെടുത്തത് 13 മണിക്കൂര്‍..

മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദവയ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വര്‍ണവും ഉള്‍പ്പെടെ 390 കോടിയുടെ അനധികൃത സമ്ബാദ്യം. ജല്‍ന, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താന്‍ 13 മണിക്കൂര്‍ വേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വ്യാപാരിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്ത് ആദായ നികുതി …

Read More »

ആമസോണ്‍ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ; കൂട്ടപിരിച്ചുവിടലിന്റെ കാരണം വിശദീകരിച്ച്‌ കമ്ബനി

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ കഴിഞ്ഞ മാസങ്ങളില്‍ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ. ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ടിലാണ് ആമസോണ്‍ ഇക്കാര്യം അറിയിച്ചത്. മൊത്തം ജീവനക്കാരില്‍ ആറ് ശതമാനത്തെയാണ് ആമസോണ്‍ ഇത്തരത്തില്‍ ഒഴിവാക്കിയത്. ഒരുപാദത്തില്‍ ഇതാദ്യമായാണ് ആമസോണ്‍ ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നത്. ആമസോണ്‍ മാത്രമല്ല സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. ടെക് കമ്ബനികളായ മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഷോപിഫൈ എന്നീ കമ്ബനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഗൂഗ്ള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും റിക്രൂട്ട്മെന്റിന്റെ വേഗം …

Read More »

പിന്നില്‍ നിന്നും ആക്രമിച്ചു; പാക്കു വെട്ടുന്ന കത്തി കൊണ്ട് കഴുത്തറുത്തു, മൃതദേഹം കിണറ്റില്‍ തള്ളി; മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…

തിരുവനന്തപുരം കേസവദാസപുരത്ത് വീട്ടമ്മ മനോരമയെ പ്രതി ആദം അലി കഴുത്തറുത്തശേഷമാണ് കിണറ്റില്‍ തള്ളിയതെന്ന് പൊലീസ്. വീട്ടമ്മയെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. പാക്ക് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ അപ്പോള്‍. നിലവിളിച്ചപ്പോള്‍ വായ കൂട്ടിപ്പിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് അറുത്തുവെന്നും ആദം അലി വെളിപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. മനോരമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാത്തതിനാല്‍ അതിക്രൂര കൊലപാതകത്തെക്കുറിച്ചുളള …

Read More »

സ്നേഹം തെളിയിക്കാന്‍ എച്ച്‌.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം കുത്തിവെച്ച്‌ 15കാരി; പിന്നീട് സംഭവിച്ചത്…

പ്രണയത്തിനായി പലതും ത്യജിക്കുന്ന മനുഷ്യരുണ്ട്. എന്നാല്‍, കാമുകനോടുള്ള തന്‍റെ ഇഷ്ടം തെളിയിക്കാന്‍ 15കാരി തെരഞ്ഞെടുത്ത മാര്‍ഗമാണ് ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത്. സ്നേഹം തെളിയിക്കാന്‍ എച്ച്‌.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു പെണ്‍കുട്ടി. അസമിലെ സുല്‍കുച്ചി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹോജോളയിലെ സത്തോള സ്വദേശിയായ എച്ച്‌.ഐ.വി പോസിറ്റീവ് ആ‍യ യുവാവുമായി പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പ്രണയത്തിലാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ കുട്ടി കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഓരോ …

Read More »

കര, നാവിക സേനകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസറാകാൻ അവസരം; 1239 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 24 വരെ

ഇന്ത്യന്‍ ആര്‍മിയില്‍ 60-ാമത് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ (ബിഎസ്‌സി-ടെക്) പുരുഷന്മാര്‍, 31-ാമത് എസ്‌എസ്‌സി ടെക് വനിതകള്‍, സൈനികരുടെ വിധവകള്‍ (ടെക് ആന്റ് നോണ്‍ ടെക്) എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. എസ്‌എസ്‌സി ടെക് പുരുഷന്മാര്‍ക്കായുള്ള കോഴ്‌സില്‍ 175 ഒഴിവുകളാണുള്ളത്. സിവില്‍ 49, കമ്ബ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ഐടി 42, ഇലക്‌ട്രിക്കല്‍/അനുബന്ധ ശാഖകള്‍ 32, പ്ലാസ്റ്റിക് ടെക്/ബയോമെഡിക്കല്‍/ബയോടെക്/മെറ്റലര്‍ജിക്കല്‍/മൈനിംഗ്/അഗ്രികള്‍ച്ചര്‍/ഫുഡ് ടെക്‌നോളജി/ടെക്‌സ്‌റ്റൈല്‍/ന്യൂക്ലിയര്‍ ടെക്‌നോളജി-9). എസ്‌എസ്‌സി ടെക് വനിതകള്‍ക്കായുള്ള കോഴ്‌സില്‍ 14 ഒഴിവുകള്‍ (സിവില്‍ 3, കമ്ബ്യൂട്ടര്‍ …

Read More »