പോണ്ടിച്ചേരിയിലെ പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ് 62 വയസ്സുകാരനായ റിട്ടയേഡ് സുബേദാര്‍ മേജര്‍ കെ പരമശിവം. വീട്ടിലെ സാമ്ബത്തിക പരാധീനതകള്‍ കാരണം ഈ മുന്‍ ആര്‍മി ഓഫീസര്‍ക്ക് സ്കൂള്‍ പഠനത്തിന് ശേഷം ഉപരി പഠനത്തിന് സാധിക്കാതെ വരികയായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് കീഴിലെ മോതിലാല്‍ നെഹ്റു ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയ പരമശിവം തന്റെ കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ‘വീട്ടിലെ സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം എനിക്ക് ഉപരി …
Read More »തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂരില്‍ പീച്ചി അണക്കെട്ടിന്‍റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്ബലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകള്‍ വിണ്ടുകീറി.
Read More »ഒക്ടോബറിൽ നടത്താനിരുന്ന എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകൾ മാറ്റിവെച്ചതായി പി എസ് സി.
ഒക്ടോബറില്‍ നടത്താനിരുന്ന എല്‍ജിഎസ്, എല്‍ഡിസി പരീക്ഷകളാണ് നവംബറിലേക്ക് മാറ്റിയത്. ഒക്ടോബറില്‍ നടത്താനിരുന്ന രണ്ട് പരീക്ഷകൾ മാറ്റിവെച്ചതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിപ്പ്. 2021 ഒക്ടോബർ 23ന് നിശ്ചയിച്ച എൽഡിസി പരീക്ഷകൾ 2021 നവംബർ 20 ലേക്കും ഒക്ടോബർ 30 ന് നിശ്ചയിച്ച എൽ ജിഎസ് പരീക്ഷകൾ നവംബർ 27ലേക്കും മാറ്റിവെച്ചു.
Read More »വെളളിയാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി.
കോവിഡ് ആശങ്കകള്‍ക്കിടയിലും ഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുകയാണ് കേരളം. പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്‌മയുടെ ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. ഓഗസ്റ്റ് 21 നാണ് ഇത്തവണ തിരുവോണം. അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ …
Read More »അഫ്ഗാനിലെ താലിബാന്‍ അധിനിവേശം:ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചതോടെ യുപിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. പുതിയ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാനാണ് തീരുമാനം. സഹരണ്‍പൂരിലെ ഇസ്ലാമിക ഭൂരിപക്ഷ മേഖലയായ ദിയോബന്ദിലാണ് പുതിയ സ്‌ക്വാഡ് രൂപീകരിക്കുന്നത്. യോഗിയുടെ മാധ്യമ ഉപദേഷ്ടാവായ ശലഭ് മണി ത്രിപാതിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം ഭീകരതയെയും, ഭീകരരെയും സംരക്ഷിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. നഗരത്തില്‍ ഭീകര വിരുഗദ്ധ സ്‌ക്വാഡിന്റെ ആസ്ഥാനം ഉള്‍പ്പെടെ സ്ഥാപിക്കും. 2,000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന …
Read More »ഇനി എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നല്‍കി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വര്‍ത്തമാനങ്ങള്‍ മാത്രം: ക്രിസ്റ്റ്യാനോ റൊണാൾഡോ വയ്ക്തമാക്കി .
ട്രാന്‍സ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേര്‍ത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ക്ലബുകളെ അപമാനിക്കുകയാണെന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ ജോലിയില്‍ ഞാന്‍ എത്രമാത്രം ശ്രദ്ധയാണ് കൊടുക്കുന്നതെന്ന്. സംസാരം കുറവ്, കൂടുതല്‍ പ്രവര്‍ത്തി, കരിയറിന്റെ തുടക്കം മുതല്‍ ഇതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.’ഈ അടുത്ത് കേട്ട കാര്യങ്ങളില്‍ ഞാന്‍ എന്റെ …
Read More »‘അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്, ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ നീ താങ്ങുവോടേ’; ‘കാപ്പാ’ മോഷന്‍ പോസ്റ്റര്‍ .
വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, അന്ന ബെന്‍, ആസിഫലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘കേരളത്തില്‍ കാപ്പ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്‌ട് എന്നും പറയും. അതിങ്ങനെ ചളകുളമായി കിടക്കുകയായിരുന്നു. നാല് കൊല്ലം മുന്‍പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി സാര്‍ …
Read More »വന്‍തോതില്‍ ലഹരിമരുന്ന് വേട്ട; കൊച്ചിയില്‍ രണ്ടുപേര്‍ പിടിയില്‍.
കൊച്ചിയില്‍ വന്‍തോതില്‍ ലഹരിമരുന്ന് വേട്ട. സിന്തറ്റിക് ഇനത്തില്‍പെട്ട വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി കാക്കനാട് നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്അമീന് (23) എന്നയാളെ കാക്കനാട് അമ്ബാടിമൂലയില്നിന്ന് ഇയാളുടെ മൊഴിയില്‍ കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍നിന്ന് ആലപ്പുഴ കവലൂര്‍ സ്വദേശി ബിമല്‍ ബാബുവിനെയുമാണ് (22) എക്സൈസ് സി.ഐ വിനോജിെന്റ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇരുവരില്‍നിന്നും 174 ഗ്രാം എം.ഡി.എം.എയും ബൈക്കും 4000 രൂപയും പിടിച്ചെടുത്തു. ദക്ഷിണ മേഖല …
Read More »സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി…
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറ്റവിമുക്തന്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 2014 ജനുവരി 17നാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ …
Read More »അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധം- ഹൈക്കോടതി
വിവാഹമോചനം നേടാതെ ഒരു സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും രാജസ്ഥാന്‍ ഹൈക്കോടതി. മുപ്പതുകാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന 27-കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് തള്ളി. ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ …
Read More »