Breaking News

NEWS22 EDITOR

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി…

ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ സമയം കാലിക്കറ്റ്‌ സർവകലാശാല നീട്ടി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്ന് അറിയിച്ചിരുന്നെങ്കിലും തിയതി ഈ മാസം 24ന് വൈകിട്ട് 5വരെ നീട്ടി നൽകി. ജനറൽ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷാ ഫീസ്. www.admission.uoc.ac.in വഴി അപേക്ഷകൾ സമർപ്പിക്കാം.

Read More »

ചിങ്ങം 1; പുതുവത്സരാശംസകള്‍ പങ്കുവെച്ച്‌ പൃഥ്വീരാജ്…

കൊല്ല വര്‍ഷം തുടങ്ങുന്ന ദിവസമാണ് മലയാളിക്കള്‍ക്ക് ചിങ്ങം 1. ചിങ്ങപ്പുലരിയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയതാരം പ്രഥ്വീരാജ്. കഥകളിയും, വള്ളം കളിയുമെല്ലാം നിറഞ്ഞ ആശംസാ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ ഈ ദിവസം കര്‍ഷകദിനമായും ആചരിക്കുന്നു. അതേ സമയം കര്‍ഷക ദിനത്തില്‍ കര്‍ഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ പുരോഗതിക്കും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച്‌ നില്‍ക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കര്‍ഷകര്‍ക്ക് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ …

Read More »

താലിബാൻ മോചിപ്പിച്ച തടവുകാരിൽ നിമിഷാഫാത്തിമ അടക്കമുള്ളമുളളവരുണ്ടെന്ന് സൂചന…

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമക അടക്കം എട്ട് മലയാളികളും ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്. കാബൂളിലെ ബദാം ബാഗ്, പുള്ളി …

Read More »

മറ്റ് പെന്‍ഷനില്ലാത്തവര്‍ക്ക് 1000 രൂപ കൈത്താങ്ങ്; സഹായം ലഭിക്കുന്നത് 14,78,236 കൂടുംബങ്ങള്‍ക്ക്

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കുള്ള സാമ്ബത്തിക സഹായത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്ബത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുമ്പ് വിതരണം നടത്താനുള്ള പ്രത്യേക നിര്‍ദേശം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നല്‍കി. സംസ്ഥാനത്ത് 14,78,236 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് ആയിരം രൂപ സഹായം ലഭിക്കുന്നത്. ഇതിനായി 147,82,36,000 രൂപ …

Read More »

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങള്‍ തട്ടി; ഒരാള്‍ അറസ്റ്റില്‍…

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലപ്പുറം പൊലീസ്​ ഒരാളെ അറസ്​റ്റ്​ ചെയ്​തു. യുവാക്കളെ ജോലി വാഗ്​ദാനം നല്‍കുന്ന തട്ടിപ്പ്​ സംഘവുമായി ബന്ധ​പ്പെടുത്തിയ മലപ്പുറം ചെമ്മങ്കടവ് ​ സ്വദേശി രവീന്ദ്രനാണ്​ (58)​ അറസ്​റ്റിലായത്​. രണ്ട്​ മുതല്‍ എട്ടുലക്ഷം രൂപ വരെയാണ്​ ഒരാളില്‍നിന്ന്​ സംഘം തട്ടിയെടുത്തത്​. വിമാനത്താവളത്തി​ന്റെ വ്യാജ ലെറ്റര്‍ പാഡും സീലും ഉ​​ള്‍പ്പെടെ നിര്‍മിച്ച ഇവര്‍ ഇല്ലാത്ത തസ്​തികകളിലേക്ക്​ നേരിട്ട്​ നിയമനമെന്ന് പറഞ്ഞാണ്​ തട്ടിപ്പ്​ നടത്തിയിരുന്നത്​. …

Read More »

റെക്കോഡ് നേട്ടത്തില്‍ കേരളം: ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി…

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച്‌ 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച്‌ 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. സംസ്ഥാനത്തിന്റെ വാക്‌സിനേഷന്‍ യജ്ഞത്തിനായി അവധി …

Read More »

അഫ്ഗാന്‍; കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്ന് ഇന്ത്യ…

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചടിക്കയതിനു ശേഷമുള്ള സംഭവ വികാസങ്ങള്‍ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്, ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഓരോ മണിക്കൂറിലും സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു. നേരത്തെ, താലിബാനുമായി …

Read More »

ഒറ്റ ദിവസം കൊണ്ട് ചത്തുവീണത് 20 പൂച്ചകള്‍ ; ആശങ്കയില്‍ ഉടമയായ സ്ത്രീ…

കാഞ്ഞൂര്‍ കടുവേലില്‍ റാദിയ എന്ന വയോധിക വളര്‍ത്തിയ 20 പൂച്ചകളെ ഒരേ ദിവസം ചത്ത നിലയില്‍ കണ്ടെത്തി. വിഷംകൊടുത്തു കൊന്നതാണെന്ന് റാദിയ സംശയം പ്രകടിപ്പിച്ചു. പാറപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുകയാണ് റാദിയ. പൂച്ചയെ വളര്‍ത്തുന്നതില്‍ വിരോധമുള്ള ആരോ ചെയ്തതാവാമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ പൂച്ചകള്‍ ചത്ത് വീഴുകയായിരുന്നുവെന്ന് റാദിയ പറഞ്ഞു. ഏതാനും ചിലതിനെ കുഴിച്ചിട്ടുവെന്നും മറ്റുള്ളവ അടുത്തുള്ള കുറ്റിക്കാടിനുള്ളില്‍ ചത്തുകിടക്കുകയാണെന്നും അവര്‍ പറയുന്നു.ആലുവയിലാണ് റാദിയ നേരത്തേ താമസിച്ചിരുന്നത്. പിന്നീട് പാറപ്പുറത്ത് …

Read More »

22 ലക്ഷം വണ്ടികള്‍ കേരളത്തിൽ മാത്രം ഉടന്‍ പൊളിയും, ഇക്കൂട്ടത്തില്‍ നിങ്ങളുടേതും ഉണ്ടോ?

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തുകഴിഞ്ഞു. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി.  സംസ്ഥാനത്ത്‌ മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകള്‍. 20 വർഷത്തിലേറെ പഴക്കമുളള സ്വകാര്യ വാഹനങ്ങളുടെ എണ്ണം 14.9 ലക്ഷം ആണ്. …

Read More »

കാബൂള്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും പെട്ട് അഞ്ച് മരണം..

വിമാനം കയറാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കാബൂള്‍ വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. അഫ്ഗാനില്‍ നിന്ന് പുറത്തേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ എത്തിയവരുടെ തിരക്കിലാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധറിച്ച്‌ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. യുഎസ് സൈന്യം നടത്തിയ വെടിവയ്പിലാണോ മരണമെന്നും വ്യക്തമല്ല. മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ വാഹനങ്ങളില്‍ കയറ്റികൊണ്ടുപോകുന്നതായി കണ്ടെന്ന് ഒരാള്‍ പറഞ്ഞതായി വാര്‍ത്തകളില്‍ കാണുന്നു. മരണം വെടിവയ്പിലോ തിക്കിലും തിരക്കിലും പെട്ടാണോ എന്ന് വ്യക്തമല്ലെന്ന് മറ്റൊരാള്‍ …

Read More »