Breaking News

NEWS22 EDITOR

കരുവന്നൂര്‍ സഹകരണബാങ്കില്‍ നടത്തിയത് 100 കോടിയുടേതല്ല, 300 കോടിയുടെ തട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തല്‍…

സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ബാങ്കിലെ ജീവനക്കാരും ബാങ്കിന് വേണ്ടപ്പെട്ടവരും ചേര്‍ന്ന് നടത്തിയ സാമ്ബത്തിക തട്ടിപ്പ് 300 കോടിയുടേതെന്ന് പ്രാഥമിക കണ്ടെത്തല്‍. നേരത്തെ 100 കോടിയുടെ തട്ടിപ്പെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിന്‍റെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടു. വിഷയത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കൊവിഡ് ; 3,998 മരണം;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,015 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3,998 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 97.36 ആണ് രോഗമുക്തി നിരക്ക്. 36,977 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. 31,216,337 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. 418,480 മരണങ്ങള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിന്റെ പിന്‍വാങ്ങല്‍ സാധ്യതയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ടാം …

Read More »

ഹോട്ട്‌ഷോട്ട്‌സ് ആപ്പ് വഴി നീലച്ചിത്രങ്ങള്‍ സ്ട്രീമിങ്ങ് നടത്തി, വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ യുവതികളെ നിര്‍ബന്ധിച്ചു: രാജ് കുന്ദ്ര കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുംബൈ പൊലീസ്…

അശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുഖ്യ സൂത്രധാരന്‍ എന്ന് മുംബൈ പൊലീസ് കോടതിയില്‍. ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പ് വഴി അശ്ലീല വീഡിയോകള്‍ സ്ട്രീമിങ്ങ് നടത്തിയതില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും  മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വെള്ളിയാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ …

Read More »

അനന്യയുടെ മരണം; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും…

ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും …

Read More »

കുട്ടികള്‍ക്ക് വൈറസ് നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കും; രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി…

മുതിര്‍ന്നവരേക്കാള്‍ മികച്ച രീതിയില്‍ കുട്ടികള്‍ക്ക് വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ (ഐസിഎംആര്‍). മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍ എന്നിരിക്കെ തന്നെ അവര്‍ ഇതില്‍ കൂടുതല്‍ മികവ് കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാനാണ് നിര്‍ദേശം. പ്രദേശത്തെ കോവിഡ് സാഹചര്യങ്ങള്‍കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് …

Read More »

ബലമായി ആസിഡ്​ കുടിപ്പിച്ച 25കാരി ആശുപത്രിയില്‍; ആന്തരാവയവങ്ങള്‍ കത്തികരിഞ്ഞതായി ഡോക്​ടര്‍മാര്‍….

ഭര്‍ത്താവ്​ ബലമായി ആസിഡ്​ കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. മധ്യപ്രദേശില്‍ ജൂണ്‍ 28നാണ്​ സംഭവം. അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്​. ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കത്തെഴുതിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. പൊലീസ്​ കേസ്​ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടി​യന്നും ഇരക്ക്​ നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്​. ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ്​ സംഭവം. …

Read More »

‘സ്വപ്നങ്ങളെ പിന്തുടരൂ’; ടോക്യോ ഒളിംപിക്‌സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന് ആശംസയുമായി സച്ചിന്‍…

ടോക്യോ ഒളിംപിക്‌സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന് ആശംസയുമായി ക്രികെറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍കര്‍. കോവിഡ് സൃഷ്ടിച്ച പ്രയാസകരമായ സമയം മറികടന്നാണ് താരങ്ങള്‍ ഒളിംപിക്‌സിനായി പോകുന്നത്. അതിനാല്‍ രാജ്യത്തിനായി മെഡല്‍ നേടാന്‍ ഇവര്‍ക്കാകട്ടെയെന്നും സച്ചിന്‍ പറഞ്ഞു. ‘സ്വപ്നങ്ങളെ പിന്തുടരൂ.’ 24 വര്‍ഷം നീണ്ട, ഏതാണ്ട് എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ തന്നെ മുന്നോട്ട് നയിച്ച അതേ വാക്കുകളാണ് ഒളിംപിക്‌സില്‍ താരങ്ങളോടും അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ളത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ താരങ്ങളെടുത്ത കഠിനാധ്വാനം ചെറുതല്ല. …

Read More »

എ കെ ശശീന്ദ്രന് എതിരെ നടപടി വേണം; ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്…

തന്നെ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ പിതാവ്. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്‌തിയുണ്ടോയെന്ന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍ സി പി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച്‌ അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന …

Read More »

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വലിയ വീഴ്ച: എട്ടു ജില്ലകളില്‍ ഇപ്പോഴും ആയിരത്തിന് മുകളില്‍ കേസുകള്‍…

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്‌ വലിയ പാളിച്ചകള്‍ സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്നാം തരംഗം തുടങ്ങാനിരിക്കെ രണ്ടാം തരംഗം തന്നെ കേരളത്തില്‍ ശക്തമായി തുടരുകയാണ്. ഇന്ന് 16,848 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഫലം കാണാത്ത കോവിഡ് പ്രതിരോധം ജനങ്ങളെ വലയ്ക്കുന്നതല്ലാതെ മറ്റൊരു ഗുണവും ലഭിക്കുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കൂടിയതാണ് സര്‍ക്കാരിന് വിനയായത്. ഇന്ന് 11.91 ശതമാനമാണ് ടി …

Read More »

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ സ്വദേശിനിയായ 49കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. എട്ടു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Read More »