Breaking News

NEWS22 EDITOR

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയിലുമെത്തി…

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ചൊവ്വാഴ്ച രേഖപ്പെടുത്തിയതിന് പിന്നാലെ ആണ് സ്വര്‍ണ വില ഇടിഞ്ഞത്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയത് 35,200 രൂപയാണ്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് …

Read More »

അനന്യ കുമാരിയുടെ മരണം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ…

ട്രാൻസ് യുവതി അനന്യ കുമാരി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജോലി ചെയ്യുന്ന റെനെ മെഡിസിറ്റിയ്ക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഒരുമിച്ച് ചേരാനാണ് അഞ്ജലിയുടെ ആഹ്വാനം. അനന്യയുടെ മെഡിക്കൽ റെക്കോർഡുകൾ ആശുപത്രി ഇതുവരെ വിട്ടുനൽകിയിട്ടില്ലെന്നും അവർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അഞ്ജലി അമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: അനന്യയുടെ …

Read More »

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച; ആള്‍മാറാട്ടം നടത്തി ജോലിചെയ്ത അഫ്ഗാന്‍ സ്വദേശി പിടിയില്‍….

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി കരാര്‍ ജോലി ചെയ്തുവന്നിരുന്നയാള്‍ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉള്ളതായി അന്വേഷണ സംഘത്തിനു വ്യക്തമായത്. അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറലോകം അറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഇയാള്‍ ആള്‍മാറാട്ടക്കാരനാണെന്നും അഫ്ഗാന്‍ സ്വദേശിയാണെന്നും വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് …

Read More »

പൂട്ട് മുറുക്കി സർക്കാർ; ഇളവില്ല; സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരാന്‍ തീരുമാനം…

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാ​ഗങ്ങളായി തിരിച്ച് നൽകിയിരുന്ന നിയന്ത്രണങ്ങളും തുടരുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമേ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാസ് കൊവിഡ് പരിശോധന നടത്തൻ …

Read More »

3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍…

തൃശ്ശൂര്‍ ജില്ലയില്‍ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചു. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് നഗരസഭ വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം, വരവൂര്‍, പുന്നയൂര്‍, പടിയൂര്‍, ചാഴൂര്‍, ശ്രീനാരായണപുരം, മുരിയാട്, ചൊവ്വന്നൂര്‍, വള്ളത്തോള്‍ നഗര്‍, കടപ്പുറം, …

Read More »

എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; നിലപാട് കടുപ്പിച്ച്‌ പ്രതിപക്ഷ നേതാവ്…

ലൈംഗിക പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെതിരേ പ്രതിപക്ഷം രംഗത്ത്. ഭരണഘടനാപരമായി മന്ത്രിയായി സ്ഥാനമേറ്റ ഒരാള്‍ തന്റെ മന്ത്രിപദവി ദുരുപയോഗം ചെയ്ത് ലൈംഗികപീഡന പരാതി നല്‍കിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയിക്കുകയാണെന്നും അധികാരസ്ഥാനമുപയോഗിച്ച്‌ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രതിപക്ഷ നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍ ആരോപിച്ചു. ഇതു സംബന്ധിച്ച്‌ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശീന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയാണ് ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കേണ്ടത്. ശശീന്ദ്രന്‍ …

Read More »

പെറുവിന്റെ പുതിയ പ്രസിഡന്റായി പെദ്രോ കാസ്തിയ്യോ…

പെറുവിന്റെ പുതിയ പ്രസിഡന്റ് പെദ്രോ കാസ്തിയ്യോയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്ബന്നമായ രാജ്യത്ത് ഇനി ഒരു ദരിദ്രന്‍പോലും ഉണ്ടാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാസ്തിയോ വോട്ട് തേടിയത്. പെറു ലീബ്രെ പാര്‍ട്ടിയുടെ നേതാവാണ് കാസ്തിയോ. വലതുപക്ഷ സ്ഥാനാര്ഥി കെയ്കോ ഫ്യുജിമോറിയെ 44,000 വോട്ടിനാണ് ഇടതുപക്ഷനേതാവായ കാസ്തിയോ പരാജയപ്പെടുത്തിയത്. അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയുടെ മകളാണ് കെയ്കോ. ഒരു മാസത്തിലധികം നീണ്ട വോട്ടെണ്ണല് പ്രക്രിയക്കുശേഷമാണ് പ്രഖ്യാപനം. ആരോ​ഗ്യ സംവിധാനങ്ങളിലെ …

Read More »

അതീവ ജാഗ്രതയിൽ കര്‍ഷക സംഘടനകള്‍; കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ചിന് നാളെ തുടക്കം…

ദില്ലിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്‍റ് മാർച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാ​ഗ്രതയിൽ കർഷക സംഘടനകൾ. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.‌ ഓ​ഗസ്റ്റ് 19 വരെയാണ് പാർലമെന്‍റ് മാർച്ച് നടത്തുക. ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. മാർച്ചിൽ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് …

Read More »

‘അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു’; മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും അനന്യയുടെ അച്ഛന്‍…

ട്രാന്‍സ്‍ജെന്‍റര്‍ അനന്യകുമാരിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചിരുന്നവെന്ന് അച്ഛൻ അലക്സാണ്ടർ. ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയിൽനിന്ന് ലഭിച്ചത്. ആശുപത്രിയിൽ നിന്ന് അമിത ചികിത്സാചെലവ് ഈടാക്കിയെന്നും അലക്സാണ്ടർ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെയാണ് അനന്യയുടെ അച്ഛന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് …

Read More »

നെയ്യാറ്റിന്‍കരയില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍…

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശിയായ നാല്‍പതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തില്‍ തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആഴത്തില്‍ ഏറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തിനെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരുന്നു. മറ്റൊരു സുഹൃത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ഇന്നലെ സംഭവ …

Read More »