Breaking News

NEWS22 EDITOR

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൻ കുറവ്…

കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവ്. പ്രതിദിന ദര്‍ശനത്തിന് തീര്‍ത്ഥാടകരുടെ എണ്ണം സര്‍ക്കാര്‍ പതിനായിരമായി വര്‍ധിപ്പിച്ചെങ്കിലും വളരെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കര്‍ക്കടകം ഒന്നിന് 1838 പേരാണ് ദര്‍ശനം നടത്തിയത്. 3865 പേര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിരുന്നെങ്കിലും പകുതിപ്പേര്‍പോലും ദര്‍ശനത്തിന് എത്തിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്. ഇന്നലെ 40387 പേര്‍ ബുക്ക് ചെയ്‌തെങ്കിലും 2822 …

Read More »

ബെംഗളൂരു താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സര തീയതി പ്രഖ്യാപിച്ചു….

ബെംഗളൂരു എഫ്സി താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15ന്. മാൽദീവ്സ് ക്ലബ് ഈഗിൾസിനെയാണ് അവരുടെ നാട്ടിൽ വച്ച് ബെംഗളൂരു നേരിടുക. മത്സരത്തിൽ വിജയിക്കുന്ന ടീം എടികെ മോഹൻബഗാൻ, മാസിയ, ബസുന്ധര കിംഗ്സ് എന്നീ ടീമുകൾക്കൊപ്പം ഡി ഗ്രൂപ്പിൽ ഇടം നേടും. ബെംഗളൂരു എഫ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് മത്സരത്തിനായി മാൽദീവ്സിലെത്തിയ ബെംഗളൂരു ടീം അംഗങ്ങൾ കൊവിഡ് …

Read More »

കനത്ത മഴ തുടരുന്നു ; പേമാരിയിൽ മരണം 33 കഴിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക് ; റെഡ് അലേര്‍ട്ട്…

മുംബൈയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 33 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നും രാവിലെ മുതല്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തിയായ മഴ തുടരുകയാണ്. മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോടും രക്ഷാ പ്രവര്‍ത്തകരോടും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അപകട മേഖലകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും …

Read More »

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച; സര്‍ക്കാര്‍ ഉത്തരവിറങ്ങി …

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച. നാളെത്തെ അവധി മറ്റെന്നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിങ്ങി. അതേസമയം, ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഇന്ന് കടകള്‍ തുറക്കാം. ബക്രീദ് പ്രമാണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്സ് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവ രാത്രി എട്ടു വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് തുടരും. എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും …

Read More »

മറിഞ്ഞ ടാങ്കറില്‍നിന്ന്​ എണ്ണയൂറ്റുന്നതിനിടെ തീഗോളമായി; 13 പേര്‍ വെന്തുമരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത…

എണ്ണയുമായി പോയ ടാങ്കര്‍ മറിഞ്ഞ്​ തീപിടിച്ച്‌​ 13 പേര്‍ വെന്തുമരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും അഗ്​നിഗോളമായി. ഇതിനിടയില്‍പെട്ടാണ്​ 13 പേര്‍ മരണത്തിന്​ കീഴടങ്ങിയത്​. 24 പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലര്‍ക്കും പൊള്ളലേറ്റ പരിക്ക്​ സാരമുള്ളതാണ്​​. കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഉയരുമെന്ന്​ പൊലീസ്​ അറിയിച്ചു. അഗ്​നിബാധ അണക്കാന്‍ രക്ഷാസേന …

Read More »

സാമ്പത്തിക ബാധ്യത: അടിമാലിയിൽ ബേക്കറി ഉടമ കടയിൽ തൂങ്ങി മരിച്ച നിലയിൽ

അടിമാലി ഇരുമ്പുപാലത്ത് ബേക്കറി ഉടമയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,164 പേര്‍ക്ക് കോവിഡ്; മരണം 500ല്‍ താഴെ…

രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 499 പേര്‍ക്കാണ് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. 38,660 പേര്‍ കൂടി രോ​ഗമുക്തി നേ. വാക്സിനേഷന്‍ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 40,64,81,493 പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്. കോവിഡ് മൂന്നാം തരം​ഗം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകള്‍ അടക്കം 30 ദിവസത്തേയ്ക്കുള്ള ബഫര്‍ സ്റ്റോക്കിന് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. റെംസിഡിവിര്‍ അടക്കമുള്ള അവശ്യമരുന്നുകളാണ് …

Read More »

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളിലും ഇന്ന് കട തുറക്കാം; സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും ഇന്ന് കട തുറക്കാം. ബക്രീദ് പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണിത്. ജനത്തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് പോലീസ് പരിശോധനയും ശക്തമാക്കും. വര്‍ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ തുറക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഇളവു നല്‍കിയതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് സിനിമാ സംഘടനകള്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്. …

Read More »

സ്ത്രീസുരക്ഷക്കുള്ള പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് നാളെ തുടക്കം; രാവിലെ 10.30ന് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും…

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലിസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് നാളെ തുടക്കമാകും. രാവിലെ 10.30ന് തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്തിനു മുന്നില്‍ പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നതോടെ പദ്ധതി നിലവില്‍ വരും. സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക …

Read More »

കടകളില്‍ തിരക്ക് കുറയ്ക്കാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണമെന്ന്​ പോലീസ്…

കടകളില്‍ തിരക്ക്​ നിയന്ത്രിക്കാന്‍ ഉപഭോക്​താക്കള്‍ക്ക്​ ടോക്കണ്‍ സ​​മ്ബ്രദായം ഏര്‍പ്പെടുത്തണമെന്ന്​ പൊലീസ്​. ഇതുസംബന്ധിച്ച്‌​ കച്ചവടക്കാരെ ​നിര്‍ദേശിച്ചതായി കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നില്‍ എം. മഹാജന്‍ വ്യക്തമാക്കി. നിയമ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കൂടുതല്‍ പൊലീസിനെ ഏര്‍പ്പടക്കിയിട്ടുണ്ട് ​. മിഠായിത്തെരുവടക്കമുള്ള കേന്ദ്രങ്ങളില്‍ പ്രവേശനം നിയന്ത്രിതമാക്കാനും പൊലീസ് നീക്കമുണ്ട്​. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തില്‍ വന്‍ തിരക്കനുഭവപെട്ടതിനെ തുടര്‍ന്നാണ് ഇത്തരം നടപടികളുമായി പോലീസ് മുന്നോട്ടുവന്നത്. മൂന്നുദിവസം ലോക്​ഡൗണ്‍ ഇളവുനല്‍കിയതിനാല്‍ …

Read More »