കുതിരാന്‍ തുരങ്കത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. തുരങ്കത്തിന്റെ 95 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയാക്കിയ പ്രഗതി കണ്‍സ്ട്രക്ഷന്‍സിന്റേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് പറയുന്ന കമ്ബനി വക്താവ് വി ശിവാനന്ദന്‍. തുരങ്കത്തിന് മുകളില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാവുക എന്നും മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ നിര്‍മാണ ചുമതലയുള്ള കമ്ബനിക്ക് ആവശ്യത്തിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് അദ്ദേഹം ആരോപിക്കുകയും …
Read More »കനത്ത മഴ തുടരുന്നു ; മണ്ണിടിച്ചിലിൽ കെട്ടിടം തകര്‍ന്ന് 15 മരണം; നിരവധി പേരെ രക്ഷപെടുത്തി…
മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്ബൂര്‍, വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്ന് മൂന്നു പേരും ചെമ്ബൂരിലെ ഭാരത് നഗറില്‍ 12 പേരുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ചെയുമായി പെയ്ത മഴയിലാണ് അപകടം. അതേസമയം ചെമ്ബൂരിലെ ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും വിക്രോലിയിലെ സൂര്യനഗറില്‍ നിന്ന് ഒമ്ബത് പേരെയും രക്ഷപ്പെടുത്തിയതായും രണ്ടു മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ്; 518 മരണം; ഏറ്റവും കൂടുതൽ കേരളത്തിൽ…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,004 പേര്‍ രോഗമുക്തി നേടി. 518 പേരാണ് മരിച്ചത്. 4,22,660 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് -16,148. മഹാരാഷ്ട്ര (8172), ആന്ധ്ര പ്രദേശ് (2672), തമിഴ്നാട് (2205), ഒഡിഷ (2182) എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്ത് …
Read More »ചിക്കന്റെ വില മേലോട്ട്; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്കരിക്കാന്‍ നീക്കം..??
കേരളത്തില്‍ ചിക്കന്റെ വില കുതിച്ച് ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടയില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാന ചിക്കന്‍ലോബിയാണ് കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റത്തിന് കരണമാക്കുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തര നടപടികളെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യം ഉന്നയിച്ചു.
Read More »ലോക്ക് ഡൗണ്‍ ഇളവ്: സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറന്ന് പ്രവർത്തിക്കും…
സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും. ബക്രീദ് പ്രമാണിച്ച് സംസ്ഥനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയില്‍പ്പെടുന്ന …
Read More »മനുഷ്യ പിശാചായി മാറാൻ കൊതി; തീവ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി ബ്രസീലിയൻ ടാറ്റൂ കലാകാരൻ…
സാത്താന്റെ ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രസീലുകാരനായ വ്യക്തി ‘രാക്ഷസരൂപം’ പ്രാപിക്കാൻ വിധേയനായത് കഠിനമായ ശസ്ത്രക്രിയകൾക്ക്. പൈശാചികരൂപം നേടിയെടുക്കാൻ മൂക്ക് മുറിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള നിരവധി ശാരീരിക മാറ്റങ്ങൾക്കാണ് ഇയാൾ വിധേയനായത്. മിഷേൽ പാഡ്രോ എന്ന 44 കാരനാണ് സ്വയം സാത്താനാകാനുള്ള അക്ഷീണ പരിശ്രമം നടത്തുന്നത്. കഴിഞ്ഞ 25 വർഷമായി ഈ വ്യക്തി സാത്താന്റെ രൂപം വരിക്കാനുള്ള പരിശ്രമത്തിലാണ്. ‘മനുഷ്യപ്പിശാച്’ എന്നർത്ഥം വരുന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. 59,000ഓളം ആളുകൾ മിഷേൽ …
Read More »മൂന്നാം തരംഗത്തിന് മുൻപേ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉത്പാദിപ്പിക്കാൻ കേരള സര്‍ക്കാര്‍…
മരുന്നുകളും സുരക്ഷ ഉപകരങ്ങളുടേയും വിപുലമായ ഉത്പാദനം കേരളത്തിൽ ആരംഭിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നു. കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് സർക്കാരിൻ്റെ ഈ നീക്കം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ഇന്ന് ചർച്ച ചെയ്തു. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി …
Read More »സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍…
സംസ്ഥാനത്തെ സ്ത്രീധന നിരോധന നിയമങ്ങളില്‍ സർക്കാർ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഉത്തരവിറക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ജില്ലാ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചതായി ആരോഗ്യ- വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുന്‍പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമാണ് സ്ത്രീധന നിരോധന ഓഫീസര്‍മാരുണ്ടായിരുന്നത്. ഈ രീതിയ്ക്ക് പകരമായി 14 ജില്ലകളിലും ഡൗറി …
Read More »സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലെര്‍ട്ട് ; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത…
സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത …
Read More »ഏഴാം ശമ്ബള കമ്മീഷന്‍: ഡിഎ വര്‍ദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത…
കേന്ദ്ര ജീവനക്കാരുടെ ഡിഎ അലവന്‍സ് വര്‍ദ്ധിച്ചതോടെ അവര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ഡിഎ വര്‍ദ്ധിപ്പിച്ച ശേഷം മോദി സര്‍ക്കാര്‍ ഭവന വാടക അലവന്‍സും (എച്ച്‌ആര്‍എ) വര്‍ദ്ധിപ്പിച്ചു. ഓഗസ്റ്റ് ശമ്ബളത്തില്‍ എച്ച്‌ആര്‍എ വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡിഎ 25 ശതമാനം കടന്നതിനാല്‍ എച്ച്‌ആര്‍എ നീട്ടി. ധനമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേന്ദ്ര ജീവനക്കാര്‍ക്ക് അവരുടെ നഗരമനുസരിച്ച് 27 ശതമാനം, 18 ശതമാനം, 9 ശതമാനം ഭവന വാടക അലവന്‍സ് ലഭിക്കും. എക്സ്, …
Read More »