Breaking News

NEWS22 EDITOR

മരം മുറി വിവാദം: കേസെടുക്കാനുള്ള വനംവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

അനധികൃത മരം മുറി വിവാദത്തില്‍ കേസെടുക്കാനുള്ള വനവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ദോഷം വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും. മരം മുറിക്കലില്‍ കുറ്റക്കാര്‍ ആരെന്ന് കോടതി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ എന്നതുള്‍പ്പെടെ കോടതി പരിശോധിക്കട്ടെ എന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം, മരം മുറി വിവാദത്തില്‍ കേസെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഡിഎഫ്‌ഒയുടെ കത്ത്. …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 560 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 4,24,025 സജീവ രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ മരണത്തിന് കീഴടങ്ങി. കോവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 31,064,908 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 413,123 ആയി ഉയര്‍ന്നു. 30,227,792 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ …

Read More »

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ചടങ്ങ് നടത്തി; ചടങ്ങില്‍ പങ്കെടുത്തത് 15 ആനകള്‍…

കര്‍ക്കിടകം പിറന്നതോടെ തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 15 ആനകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൊതുജനങ്ങള്‍ക്കും ഈ വര്‍ഷം പ്രവേശനം അനുവദിച്ചിരുന്നില്ല. 4 വര്‍ഷത്തിലൊരിക്കലുള്ള ഗജപൂജയും ഇത്തവണ നടന്നു. തൃശൂര്‍ പൂരത്തിന് ശേഷം വടക്കുംനാഥന്റെ മണ്ണില്‍ ഏറ്റവും അധികം ആനകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് കര്‍ക്കിടകം ഒന്നിന് നടക്കുന്ന ആനയൂട്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന എഴുപതിലധികം ആനകള്‍ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. ആയിരക്കണക്കിന് ആളുകളും …

Read More »

ഒളിംപിക് വില്ലേജില്‍ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു, ആശങ്ക…

ഒളിംപിക്സ് വില്ലേജില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കായിക മാമാങ്കം തുടങ്ങള്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന സംഭവം. ടോക്കിയോ ഒളിംപിക്സ് സി.ഇ.ഒ ടോഷിരോ മുട്ടോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടക ചുമതലയുള്ള വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് രോഗം ബാധിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 2020 ല്‍ നടേക്കേണ്ട ഒളിംപിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ലേക്ക് മാറ്റുകയായിരുന്നു. ഒളിംപിക്സ് നടക്കുന്ന ടോക്കിയോയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ …

Read More »

ടി 20 ലോകകപ്പ് ഗ്രൂപ്പുകളായി: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍…

യു.എ.ഇ ഒമാന്‍ എന്നിവിടങ്ങളില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പുകളെ ഐ.സി.സി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച്‌ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഒന്നാം ഗ്രൂപ്പില്‍ കടുത്ത പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ടൂര്‍ണമെന്റ്.

Read More »

റഷ്യയില്‍ 13 യാത്രക്കാരുമായി വിമാനം കാണാതായി, അപകടത്തില്‍ പെട്ടെന്ന് സംശയം…

സൈബീരിയയില്‍ പതിമൂന്നുപേരുമായി പോയ റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. വ്യോമനിരീക്ഷണം ഉള്‍പ്പടെയുള്ള തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച്‌ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തില്‍ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. സൈബീരിയന്‍ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം ബന്ധം നഷ്ടപ്പെട്ടത്. കിഴക്കന്‍ റഷ്യയിലെ കംചത്കയില്‍ അടുത്തിടെ 28 പേരുമായി പോയ വിമാനം തകര്‍ന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്റോനോവ് എ ന്‍. -26 വിമാനം …

Read More »

ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും; പരിശീലനം കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്…

സംസ്ഥാനത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകളും, ഡ്രൈവിങ് പരിശീലനവും ജൂലായ് 19 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുവേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Read More »

ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി; നാളെ സമരമില്ലെന്ന് വ്യാപാരികള്‍…

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാരികള്‍. കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും ചര്‍ച്ചക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തില്‍ നാളെ കടകള്‍ തുറന്നുള്ള സമരത്തില്‍ നിന്ന് പിന്മാറുകയാണ്. ഓണം വരെ കടകള്‍ തുറക്കാന്‍ അനുമതി തേടിയതായും വ്യാപാരി നേതാക്കള്‍ പറഞ്ഞു

Read More »

കോവിഡിന് പിന്നാലെ കോളറയും: അസുഖം ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു; 300 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…

കോവിഡ് വൈറസിന് പിന്നാലെ കോളറയും. ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ കോളറ ബാധിച്ച്‌ ഒന്‍പതുവയസുകാരന്‍ മരിച്ചു. പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേര്‍ക്കാണ് കോളറ ബാധിച്ചത്. അതേസമയം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തു. ഉച്ചയോടെ കുട്ടി മരണപ്പെട്ടു. ബുധനാഴ്ചയാണ് ജില്ലയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച്‌ …

Read More »

ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; ജാമ്യാപേക്ഷയ്ക്കെതിരെ ഇഡി കോടതിയിൽ…

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആ കാർഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയിൽ പറഞ്ഞു. ബിനീഷിനെതിരെ ഇഡി കേസെടുത്തത് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല. സംസ്ഥാന പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത 14 കേസുകളിലെ വിവരങ്ങൾ ഇഡി കേസിന് കാരണമായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും ഇഡി കോടതിയിൽ …

Read More »