Breaking News

NEWS22 EDITOR

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍…

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് നിര്‍ദേശം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. സിഗ്നല്‍ തെറ്റിച്ചത് കൂടാതെ ബസ് നിര്‍ത്താതെ പോയെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് ഇന്നലെ ബസിടിച്ച് മരിച്ചത്. 80 വയസായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു. …

Read More »

‘കണ്ണടച്ചാൽ സർപ്രൈസ് തരാം’, പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി

ആന്ധ്രാപ്രദേശിൽ പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റിൽ. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമു നായിഡുവിനെയാണ്(24) പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനകപ്പള്ളിയിലെ കൊമ്മലപ്പുടിയിലാണ് സംഭവം. അടുത്തമാസം 26 നായിരുന്നു പുഷ്മയുടെയും രാമുവിന്റെയും വിവാഹം തീരുമാനിച്ചിരുന്നത്. പക്ഷേ മാതാപിതാക്കൾ തെരഞ്ഞെടുത്ത വരനെ കല്യാണം കഴിക്കാൻ യുവതി തയ്യാറായിരുന്നില്ല. കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് വിവാഹത്തിന് സമ്മതിച്ചത്. വിവാഹ തീയതി അടുത്തതോടെ യുവാവിനെ വധിക്കാൻ …

Read More »

കോടികൾ വേണ്ട, തന്റെ ആരാധകർ പുകയിലയ്ക്ക് അടിമപ്പെടരുത്; പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ

പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാറി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പരസ്യം ആരാധകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ച് പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും പിന്മാറിയത്. താൻ വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഇത്തരം ഉത്പന്നം കഴിക്കാൻ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് അല്ലുവിന്റെ നിലപാട്. അതേസമയം, അല്ലുവിന്റെ തീരുമാനത്തിന് …

Read More »

കൂട്ടുകാരി വിഷക്കായ കഴിച്ചു, ആശുപത്രിയിൽ ആണെന്ന് അറിഞ്ഞ നിമിഷം കൃഷ്ണയും വിഷക്കായ കഴിച്ചു; ഒരാൾ മരിച്ചു, മരണത്തോട് മല്ലടിച്ച് പോക്സോ അതിജീവിത

കൂട്ടുകാരികളായ രണ്ടു പെൺകുട്ടികൾ വിഷക്കായ കഴിച്ചു, ഒരാൾ മരിച്ചു. രണ്ടാമത്തെ പെൺകുട്ടി ഗുരുതരനിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. തലയോലപ്പറമ്പ് സ്വദേശിനി കൃഷ്ണമോൾ (18) ആണ് മരിച്ചത്. അതേസമയം, കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) മരണത്തോട് മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഒന്നര വർഷം മുൻപുണ്ടായ പോക്സോ കേസിലെ അതിജീവിതയാണ് ഇറുമ്പയം സ്വദേശിനി. തിങ്കളാഴ്ച ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ കാരണം …

Read More »

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങി; മഞ്ചേരിയിലെ യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്ന് തമിഴ് യുവതി

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങിയ മലപ്പുറത്തെ യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം. തമിഴ്‌നാട് പഴനി സ്വദേശിനിയായ 24കാരിയാണ് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടിലെത്തിയത്. മൂന്ന് ദിവസമായി വീട്ടുപടിയ്ക്കല്‍ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. ഏഴ് മാസം മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി ചെന്നൈയിലെത്തിയ 22കാരന്‍ കൊടാക് ബാങ്ക് ജീവനക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അവിടെ ഒരുമിച്ച് താമസവും തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പാണ് ഉടന്‍ തിരിച്ചു വരുമെന്ന് വാക്ക് …

Read More »

അവസാന ജീവനായി ഫ്രിഡ്ജില്‍ 20 മണിക്കൂര്‍; ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് 11 കാരന്‍

ഉരുൾപൊട്ടലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 11 കാരന് ജീവിതത്തിലേയ്ക്ക്. ഫിലിപ്പൈൻസിലാണ് സി ജെ ജാസ്മി എന്ന വിദ്യാർഥി മരണമുഖത്ത് നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. ഫിലിപൈൻസിലെ ബേബി ബേ സിറ്റിയിൽ വെള്ളിയാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിലിൽ ജാസ്മിയുടെ വീട് തകർന്നിരുന്നു. എന്നാൽ പിന്നീട് സുരക്ഷ സംഘം നടന്ന തെരച്ചിലിൽ ലെയ്തെ പ്രവിശ്യയിൽ ഒരു ഫ്രിഡ്ജിനികത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉരുൾപൊട്ടി തന്റെ വീടുതകരുമെന്നറിഞ്ഞതോടെ റഫ്രിജറേറ്ററിനകത്ത് ജാസ്മി കയറുകയായിരുന്നു. പിന്നീട് 20 മണിക്കൂറോളം അതിനുള്ളിൽ …

Read More »

നിര്‍ത്താതെയുളള തുമ്മല്‍ അലര്‍ജിയാണെന്ന് കരുതി, കുറെ ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍ നിന്നും രക്തസ്രാവം, ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഒന്നു കണ്ടെത്താനായില്ല, ഒടുവില്‍ ഇ.എന്‍ടി ഡോക്ടറെ സമീപിച്ചപ്പോള്‍ പരിശോധയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

തുമ്മല്‍ അലര്‍ജിയാണെന്ന് കരുതി, കുറെ ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍ നിന്നും രക്തസ്രാവം, ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഒന്നു കണ്ടെത്താനായില്ല, ഒടുവില്‍ ഇ.എന്‍ടി ഡോക്ടറെ സമീപിച്ചപ്പോള്‍ പരിശോധയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകുന്നതിനിടെ യുവാവിന്റെ മൂക്കില്‍ കയറിയ കുളയട്ട അവിടെയിരുന്ന് മൂന്നാഴ്ചയോളം രക്തം കുടിച്ചു. ഒടുവില്‍, കട്ടപ്പന വാലുമ്മേല്‍ ഡിബി (37) ന്റെ മൂക്കില്‍നിന്ന് രക്തംകുടിച്ച്‌ വീര്‍ത്ത കുളയട്ടയെ ഡോക്ടര്‍ പുറത്തെടുത്തു. മൂന്നാഴ്ച മുമ്ബ് ഡിബിന് നിര്‍ത്താതെയുള്ള തുമ്മല്‍ …

Read More »

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചു…

സംസ്ഥാനത്തെ ബസ്-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും വര്‍ധിപ്പിച്ചു. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മേയ് ഒന്നുമുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചന. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു

Read More »

പ്രതികള്‍ ജില്ലയിലെത്തിയത് പെണ്‍കുട്ടികളെ വശത്താക്കാന്‍, പ്രണയക്കെണിയില്‍പ്പെട്ടത് പതിനഞ്ചോളം പേര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ സ്വദേശി ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര സ്വദേശി അഭിനവ് (20) എന്നിവരാണ് പിടിയിലായത്. കേസിലെ നാലാം പ്രതിയായ കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്ത് (22) ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചുവരികയായിരുന്നു പ്രതികള്‍. പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍ …

Read More »

വിവാദങ്ങൾ വഴിമുടക്കിയില്ല; ഏഴ് ദിവസം കൊണ്ട് കെ സ്വിഫ്റ്റ് നേടിയത് 35 ലക്ഷം രൂപയുടെ കളക്ഷൻ…

വിവാദങ്ങൾ വഴിമുടക്കിയില്ല. മികച്ച കളക്ടഷനോടെ കെ സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയത്. ഏപ്രിൽ 11 നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. ഏപ്രിൽ 17 വരെയുള്ള സർവീസുകളുടെ കളക്ഷനെടുത്താൻ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. ദീർഘദൂര സർവീസുകൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ …

Read More »