Breaking News

NEWS22 EDITOR

പത്ത് വര്‍ഷം കൊണ്ട് ദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞു; ഇന്ത്യ സമ്ബൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്റെ വക്കിലെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും

ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തീവ്രദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി. 2011ല്‍ പ്രതിശീര്‍ഷ ദാരിദ്ര്യ നിരക്ക് 22.5 ശതമാനമായിരുന്നത് 2019ല്‍ 10.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭവ സ്വീകരണ അസമത്വം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയെന്നും ഇത് രാജ്യം സമ്ബൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പടിവാതിലില്‍ എത്തി എന്നതിന്റെ പ്രകടമായ സൂചനയാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി ലോകബാങ്ക് വ്യക്തമാക്കി.

Read More »

100 കോടിക്ക് മുകളിൽ നഷ്ടം വരുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയായി രാധേ ശ്യാം, ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തം…

അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് രാധേശ്യാം. പ്രഭാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂജ ഹെഗ്ഡെ നായികയായി എത്തിയ ചിത്രം ഒരു റൊമാൻറിക് ഡ്രാമ ആയിരുന്നു. രാധാകൃഷ്ണ കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ വളരെ നെഗറ്റീവ് റെസ്പോൺസ് ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ഒരു ദിവസം പോലും ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ …

Read More »

കെ-റെയില്‍ പ്രദേശത്ത് വീട് പാസാകുന്നില്ല: പതിനൊന്നംഗ കുടുംബം ദുരിതത്തില്‍

കെ-റെയില്‍ കടന്നു പോകാനിടയുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരമുള്ള വീട് നിഷേധിച്ച്‌ പഞ്ചായത്ത്. കോഴിക്കോട് കടലുണ്ടി സ്വദേശി സാവിത്രിക്ക് പി.എം.എ.വൈ പദ്ധതി പ്രകാരം വീട് പാസായെങ്കിലും ഇപ്പോള്‍ നല്‍‌കേണ്ടതില്ലെന്നാണ് പഞ്ചായത്ത് തീരുമാനം. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ഒന്നാംപാലം പ്രദേശത്താണ് കീരിത്തറപ്പടി സാവിത്രിയുടെ വീട്. മഴ പെയ്താല്‍ വെള്ളം കയറുന്ന ചതുപ്പുനിലത്തെ കൊച്ചു വീട് ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. മക്കളും പേരമക്കളുമടക്കം 11 പേരാണ് ഈ വീട്ടില്‍ സുരക്ഷിതമല്ലാതെ കഴിയുന്നത്. …

Read More »

കണ്ണൂര്‍ താഴെചൊവ്വയില്‍ സുപ്രീം കോടതി അഭിഭാഷകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

തലശേരി : കണ്ണൂര്‍ – തലശേരി റെയില്‍വേ പാളത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.സുപ്രീം കോടതി അഭിഭാഷകനായ എ.പി.മുകുന്ദനാണ്(60) താഴെചൊവ്വയില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മുകുന്ദന്‍ വിഷു ആഘോഷത്തിനായി താഴെചൊവ്വ പുളുക്കൂല്‍ പാലത്തിന്നടുത്തുള്ള സഹോദരി സത്യഭാമയുടെ വീട്ടിലെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെയാണ് നടക്കാനിറങ്ങിയതത്.ഇതിനിടെ നാഗാലാന്‍റില്‍ അഡ്വക്കറ്റ് ജനറലായ സഹോദരന്‍ ബാലഗോപാലന്‍ സത്യഭാമയെ വിളിച്ച്‌ മുകുന്ദനെക്കുറിച്ച്‌ അന്വേഷിക്കയും ചെയ്തിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും …

Read More »

ഭാര്യയുടെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക്, പരാതിക്ക് പിന്നാലെ നേപ്പാളിലേക്ക് കടന്നു; പാസ്റ്ററും യുവതിയും ഡല്‍ഹിയില്‍ പിടിയില്‍…

അമേരിക്കയില്‍ നഴ്‌സായ ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ ഭര്‍ത്താവും കാമുകിയും പിടിയില്‍. ഭാര്യ അറിയാതെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പാസ്റ്ററായ ഭര്‍ത്താവാണ് കാമുകിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ അറസ്റ്റിലായത്. കോഴിക്കോട് കോടഞ്ചേരി സ്വദേശി സിജു കെ ജോസ് (52), കാമുകി കായംകുളം സ്വദേശിനി പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയാണ് സിജുവിന്റെ ഭാര്യ. ഇരുവരുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പിറ്റല്‍ വണ്‍ …

Read More »

കേരളത്തിലെ സ്ഥിതി രാജ്യത്തിന് ഭീഷണി; അമിത് ഷായോട് പറയും -കെ. സുരേന്ദ്രന്‍

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്രആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്ബോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നു. സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. പോപുലര്‍ ഫ്രണ്ടിനെ …

Read More »

രാജ്യത്തെ ഞെട്ടിച്ച 5 വയസുകാരന്റെ കൊലപാതകം: സംഭവത്തിന് പിന്നില്‍ അമ്മായിയെന്ന് പൊലീസ്

ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ കമാല്‍പുര ഗ്രാമത്തിലെ അഞ്ച് വയസുകാരന്‍ ജാഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. കുട്ടിയെ കൊലപ്പെടുത്തിയത് അമ്മായി അഞ്ജലിയാണെന്ന് പൊലീസ് അറിയിച്ചു. 11 ദിവസം മുമ്ബാണ് കൊലപാതകം നടന്നത്. ചോദ്യം ചെയ്യലില്‍ അഞ്ജലി കുറ്റം സമ്മതിച്ചെന്നും അവള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ അമ്മയില്‍ നിന്ന് പണം വാങ്ങിയ ശേഷം ജാഷിനെ …

Read More »

താലികെട്ടാന്‍ പോകവെ വധു ഇറങ്ങിയോടി ഒളിച്ചിരുന്നു; വിവാഹ മണ്ഡപത്തില്‍ സംഘര്‍ഷം; പിന്നീട് സംഭവിച്ചത്…

വരന്‍ താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി വധു. കൊല്ലം കല്ലുംതാഴത്താണ് സംഭവം. ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടിയ വധു ഗ്രീന്‍ റൂമില്‍ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാലാണ് താലികെട്ടിന് വിസമ്മതിച്ചത്. കിളികൊല്ലൂര്‍ പൊലീസ് ഇടപെട്ടാണ് ഇവിടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കാമെന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ …

Read More »

ബ്രേക്ക് ഫാസ്റ്റില്‍ ഉപ്പു കൂടി, ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു…

പ്രാതല്‍ ആയി നല്‍കിയ ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഭര്‍ത്താവ് നാല്‍പ്പതുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഭയേന്ദറിലാണ് സംഭവം. ഭര്‍ത്താവ് നീഷ് സിങ്ങിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് മീരാ ഭയേന്ദര്‍ പൊലീസ് അറിയിച്ചു. ഭയേന്ദര്‍ ഈസ്റ്റിലെ ഫത് റോഡിലാണ് കൊലപാതകം നടന്നത്. ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഇയാള്‍ ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും രോഷം അടങ്ങാതെ ഭക്ഷണം കഴിച്ചതിനു ശേഷം ഷാള്‍ …

Read More »

അപകടങ്ങള്‍ സ്വാഭാവികം; കള്ളപ്രചാരണങ്ങള്‍ ജനം തള്ളും: സ്വിഫ്റ്റ് മാനേജ്‌മെന്റ്

കെ സ്വിഫ്റ്റ് സര്‍വീസിനെതിരായ പ്രചാരണങ്ങള്‍ യാത്രക്കാര്‍ തള്ളുമെന്ന് മാനേജ്‌മെന്റ്. അപകടങ്ങള്‍ സ്വാഭാവികമാണ്. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതുമായ ഏത് സൗകര്യങ്ങളും അവര്‍ സ്വയം തിരഞ്ഞെടുക്കുകയാണ് പതിവ്. കൃത്യമായ അജണ്ടയോടെ തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിങ്ങും നടത്തിയവര്‍ ലോകോത്തര പ്രീമിയം ബ്രാന്‍ഡ് ബസുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവുമാണ് എന്ന് നന്ദിയോടെ സ്മരിക്കുന്നുവെന്നും കെഎസ്‌ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. …

Read More »