Breaking News

NEWS22 EDITOR

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് ; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന്‍റെ വിലയില്‍ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് 36,640 രൂപയിലാമ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. രണ്ടു ദിവസങ്ങളായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് ഇന്ന് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.

Read More »

ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് പച്ചക്ക് തീകൊളുത്തലില്‍; ആശുപത്രി ചികില്‍സയ്ക്കിടെ യുവതിയുടെ മരണം; പൊള്ളേറ്റ ഷാനവാസ് കസ്റ്റഡിയില്‍; അഞ്ചലിലെ വഴക്ക് കൊലപാതകമായി….

വഴക്കിനെത്തുടര്‍ന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിനിയായ 28കാരിയാണ് മരിച്ചത്. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള ഷാനവാസിനെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്ടോക്ക് ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കാണ് പ്രശ്‌നമായത്. വഴക്കിനെത്തുടര്‍ന്ന് ഷാനവാസ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്ബ് യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. ഇരുവരും അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്ബികുന്നില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു. വിവാഹിതനായ ഷാനവാസ് രണ്ടു വര്‍ഷമായി യുവതിയോടൊപ്പമാണ് താമസം. …

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 1.78 കിലോ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു; മൂന്നുപേർ പിടിയിൽ….

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 73 ലക്ഷം വിലമതിക്കുന്ന 1.78 കിലോ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. ഷാര്‍ജയില്‍നിന്നാണ് കള്ളക്കടത്ത് സ്വര്‍ണവുമായി മൂന്നുയുവാക്കള്‍ കരിപ്പൂരിലെത്തിയത്.  ഡിആര്‍ഐയില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാലിക്കട്ട് എയര്‍ ഇന്റലിജന്‍സ് യൂനിറ്റാണ് 1.775 കിലോഗ്രാം ഭാരമുള്ള സംയുക്ത രൂപത്തില്‍ സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തിനുള്ളില്‍ കാപ്‌സ്യൂളുകളുടെ ആകൃതിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് യാത്രക്കാര്‍ ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് നമ്ബര്‍ IX 354 ല്‍ ആണ് എത്തിയത്. വൈത്തിരി …

Read More »

സ്വന്തം ​ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വാക്സിനെത്തിച്ച്‌ മഹേഷ് ബാബു, ഏഴു ദിവസത്തെ വാക്സിന്‍ ഡ്രൈവ്…

സ്വന്തം ​ഗ്രാമത്തിലുള്ളവര്‍ക്കായി സൗജന്യ കോവിഡ് വാക്സിന്‍ വിതരണം ചെയ്ത് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കുമായാണ് വാക്സിന്‍ നല്‍കിയത്. ഇതിനായി ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വാക്സിനേഷന്‍ ഡ്രൈവും ​ഗ്രാമത്തില്‍ നടത്തി. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്. ​ ഗ്രാമവാസികള്‍ വാക്സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആന്ധ്ര ഹോസ്പിറ്റല്‍സുമായി ചേര്‍ന്നാണ് …

Read More »

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി…

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം വേണ്ടിവരുമെന്ന് പൊതുവെ കാണണം. പാഠപുസ്തകം പോലെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5058 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10,560 പേര്‍…

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5058 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1871 പേരാണ്. 3342 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 39 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 510, 62, 282 തിരുവനന്തപുരം റൂറല്‍ – 1216, …

Read More »

ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു…

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ, സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ച്‌ അധികൃതര്‍. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവും കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവുമാണ് പിന്‍വലിച്ചത്. ഉത്തരവുകള്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ തുറമുഖ ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തു. മെയ് 28നും ജൂണ്‍ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുറമുഖ …

Read More »

ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ജൂണ്‍ 11ഓടു കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താരതമ്യേന ദുര്‍ബലമായിരിക്കുന്ന മണ്‍സൂണ്‍ ശക്തമാവാന്‍ ഇത് കാരണമാകും. ജൂണ്‍ 11 മുതല്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിച്ചേക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം: ജൂണ്‍ 11- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, …

Read More »

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ്; 156 മരണം; 20,237 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് …

Read More »

സതേണ്‍ റെയില്‍വേയില്‍ 3378 ഒഴിവ് ; അവസാന തീയതി: ജൂണ്‍ 30…

3378 അപ്രന്റിസ് ഒഴിവുകളിലേക്ക് സതേണ്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 1349 ഒഴിവുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്. മറ്റ് ഒഴിവുകള്‍ തമിഴ്‌നാട്ടിലെ ഡിവിഷനുകളിലാണ്. ട്രേഡുകള്‍ വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്), ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്സ്, പ്ലംബര്‍, പെയിന്റര്‍ (ജനറല്‍), ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മെക്കാനിക്സ്, ഇന്‍സ്ട്രുമെന്റ് …

Read More »