അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങല്‍ ജാഗ്രതപുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 2 ദിവസത്തിനുള്ളില്‍ ഇടി മിന്നല്‍ കാരണം കേരളത്തില്‍ …
Read More »കുതിച്ചുയര്‍ന്ന് കൊവിഡ് ; സംസ്ഥാനത്ത് ഇന്ന് 7,515 പേര്‍ക്ക് രോഗം; ഏറ്റവും കൂടുതല്‍ വെെറസ് ബാധിതര്‍ ഈ ജില്ലയിൽ…
കുതിച്ചുയര്‍ന്ന് കൊവിഡ് കണക്ക്. സംസ്ഥാനത്ത് ഇന്ന് 7,515 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസത്തെക്കാള്‍ 529 രോഗികളുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്ന് 2,959 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,814 ആയി. 36 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, …
Read More »കേരളത്തിലും ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ; റിപ്പോര്‍ട്ട് പുറത്ത്…
കേരളത്തിലെ പല ജില്ലകളിലും ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് കോവിഡ് ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍റ് ഇന്‍റ്ഗ്രേറ്റഡ് ബയോളജിയാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്കറിയയാണ് ഐജിഐബി റിപ്പോര്‍ട്ടിനെക്കുറിച്ച് …
Read More »കേരളത്തിൽ കൊവിഡ് നിയന്ത്രണം നിലവില്‍ വന്നു ; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം, യാത്രകള്‍ക്ക്….
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ …
Read More »സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തിയെന്ന് ആരോഗ്യ മന്ത്രി…
സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്. അതേസമയം കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ മേളകള്‍ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ എന്നിവ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കണം.
Read More »ധാര്‍മികതയുടെ പേരിലല്ല ജലീല്‍ രാജിവെച്ചതെന്ന് രമേശ് ചെന്നിത്തല
മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീല്‍ രാജിവച്ചതെന്നും ധാര്‍മികതയുടെ പേരിലല്ല രാജിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത പ്രസംഗിക്കാന്‍ സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Read More »കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ത്യശ്ശൂര്‍ പൂരം ഒരുങ്ങുന്നു ; മാർഗനിർദേശങ്ങൾ പുറത്തിറക്കി….
കോവിഡ് നിയന്ത്രണങ്ങളോടു കൂടി തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. അതേസമയം പൂരത്തിന് എത്തുന്ന 45 വയസ്സിന് താഴെയുള്ള ആളുകള്‍ കൊവിഡ് ടെസ്റ്റ് എടുത്തിരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍, 10 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പൂരത്തിന് പ്രവേശനമുണ്ടാകുന്നതല്ല. അധികൃതരുടെ ഈ നിര്‍ദ്ദേശം ദേവസ്വം അംഗീകരിച്ചിട്ടുണ്ട്. അതേസമയം കുടമാറ്റം, വെടിക്കെട്ട് എന്നിവയില്‍ മാറ്റമുണ്ടാകില്ല. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.
Read More »ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു; 10 പേരെ കാണാതായി…
ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 10 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ മരിച്ചവിവരം മംഗളൂരു കോസ്റ്റല്‍പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മംഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ കപ്പല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ രാജ്ദൂതും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഇന്ന് വയനാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെയും മറ്റന്നാളും മഴ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. കേരളത്തില്‍ ഏപ്രില്‍16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – …
Read More »ചൈനയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി; ചൈനീസ് വാക്സിന്‍ മാത്രം ഉപയോഗിച്ച രാജ്യത്ത് കോവിഡ് അതീവഗുരുതരം…
കൊറോണയ്ക്കെതിരെ ചൈന നിര്‍മ്മിച്ച രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദമല്ലെന്ന് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഏകദേശം 53 രാജ്യങ്ങളാണ് ഇതുവരെ ചൈനീസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിരിക്കുനന്നത്. അവയില്‍ മിക്കതും തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളാണ്. വിലക്കുറവാണ് എന്നതും സംഭരണ പ്രക്രിയ ലളിതമാണ് എന്നതുമാണ് ഈ രാജ്യങ്ങളെ ചൈനയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. സാങ്കേതിക വിദ്യ അത്രയേറെയൊന്നും വികസിക്കാത്ത ഇത്തരം രാജ്യങ്ങളില്‍ ഒരു നിശ്ചിത താപനിലയില്‍ മറ്റു വാക്സിനുകള്‍ …
Read More »