Breaking News

NEWS22 EDITOR

രണ്ടാം വിവാഹത്തിന് പുറപ്പെട്ട യുവാവിനെ ക്ഷേത്രത്തില്‍ ചൂടന്‍ സമ്മാനവുമായി കാത്തുനിന്നത് ആദ്യ ഭാര്യയും കുടുംബാംഗങ്ങളും…

ആദ്യവിവാഹത്തിലെ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ച ശേഷം രണ്ടാം വിവാഹത്തിന് പുറപ്പെട്ട യുവാവിന് കിട്ടിയത് നല്ല നാടന്‍ തല്ല്. ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍ ചമ്ബയിലാണ് സംഭവം. സോം പ്രകാശ് നാരായണ്‍ ജയ്സ്വാള്‍ എന്നയാളാണ് 2017ല്‍ വിവാഹം ചെയ്ത യുവതിയെ ഉപേക്ഷിച്ച്‌ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇയാളെ ആദ്യ ഭാര്യ ദാമിനി ജയ്സ്വാളാണ് കുടുംബാംഗങ്ങളുമായി എത്തി ശാരീരികമായി കൈകാര്യം ചെയ്തത്. ഇതിന് ശേഷം യുവാവിനെതിരെ ഇവര്‍ സ്ത്രീധന പീഡനത്തിനെതിരെ കേസും നല്‍കി. …

Read More »

കഞ്ചാവ് ഉപയോഗിച്ചു, 15-കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച്‌ അമ്മ: വീഡിയോ വൈറല്‍

കഞ്ചാവ് ഉപയോഗിച്ചതിന് 15-കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച്‌ അമ്മ. തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലാണ് സംഭവം നടന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു 15കാരന്‍. അമ്മ എത്ര ആവശ്യപ്പെട്ടിട്ടും കഞ്ചാവ് ഉപയോഗം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മാത്രമല്ല കഞ്ചാവിന് പണം നല്‍കാത്തതിന് അമ്മയെ ദേഹോപദ്രവം ഏല്‍പ്പിക്കാനും തുടങ്ങി. ഇതോടെയാണ് മകനെ മര്യാദ പഠിപ്പിക്കാന്‍ കടുത്ത മാര്‍ഗ്ഗം തന്നെ ‘അമ്മ തിരഞ്ഞെടുത്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Read More »

വിനോദയാത്ര പോകുന്നത് ഈ വാഹനങ്ങളിലാണെങ്കില്‍ ഇനി മുതല്‍ പണിയുറപ്പ്, ‘ഓപ്പറേഷന്‍ ഫോക്കസു’മായി വാഹനവകുപ്പ്

വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ ‘ഓപ്പറേഷന്‍ ഫോക്കസ്’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ രാത്രി മുതല്‍ പ്രത്യേക പരിശോധന ആരംഭിച്ചു. ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം വാഹനങ്ങളിലെ അമിതപ്രകാശമുള്ള ലൈറ്റുകളാണ്. ഹെഡ്ലൈറ്റ് ഡിം ചെയ്തുകൊടുക്കാത്തതും അപകടം വരുത്തുന്നു. അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന …

Read More »

മുപ്പതോളം കുട്ടികളടങ്ങിയ സ്‌കൂള്‍ ബസ് കാണാതായി; ഡ്രൈവറുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്; ആശങ്കയിലായ രക്ഷിതാക്കള്‍ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത

മഹാരാഷ്‌ട്രയില്‍ സ്‌കൂള്‍ ബസ് കാണാതായത് ആശങ്കയ്‌ക്ക് ഇടയാക്കി. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളടങ്ങുന്ന ബസ് കണ്ടെത്തിയത്. എല്ലാവരും സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഉച്ചയ്‌ക്ക് 12.30ന് സ്‌കൂള്‍ പരിസരത്ത് നിന്ന് പുറപ്പെട്ട ബസ് സമയപരിധി കഴിഞ്ഞും എത്താതായതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായത്. ഡ്രൈവറുടെ മൊബൈല്‍ സ്വിച്ച്‌ ഓഫായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് മുംബൈ സാന്താക്രൂസ് ഏരിയയിലെ പോഡാര്‍ സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. നാല് …

Read More »

വമ്ബന്‍ ഓഫറുമായി ബെന്‍സ് അധികൃതര്‍ വന്നിട്ടും കൊടുത്തില്ല; ഉത്രാടം തിരുനാളിന്റെ അപൂര്‍വ കാര്‍ എം.എ. യൂസഫലിക്ക്

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ്​ കാര്‍ അപൂര്‍വ സൗഹൃദത്തിന്‍റെയും ആത്മബന്ധത്തി​ന്‍റെയും പ്രതീകമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക്​​ കൈമാറും. കാര്‍ യൂസഫലിക്ക്​ കൈമാറാന്‍ മാര്‍ത്താണ്ഡവര്‍മ ആഗ്രഹിച്ചിരുന്നു. അബൂദബിയിലെ വസതിയി​ലെത്തി സന്ദര്‍ശിച്ച വേളയില്‍ എം.എ. യൂസഫലിയെ മാര്‍ത്താണ്ഡ വര്‍മ കൊട്ടാരത്തിലേക്ക്​ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച്‌​ 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തിലെത്തിയപ്പോഴാണ്​ ത‍ന്‍റെ പ്രിയ​പ്പെട്ട ‘ബെന്‍സ്​ 180 T’ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ നേരിട്ടറിയിച്ചത്​. അദ്ദേഹം …

Read More »

ഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി പുഴയില്‍ വീണു, നവവരന്‍ മുങ്ങിമരിച്ചു; ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു…

ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. മാര്‍ച്ച്‌ 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന് എത്തിയതാണ് ഇരുവരും. ഫോട്ടോ ഷൂട്ടിനിടെ റെജില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചു. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് …

Read More »

വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് കൊല്ലത്ത് വെച്ച് നടുറോഡിൽ ക്രൂര മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ

സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് നടുറോഡിൽ ക്രൂരമർദനം. കൊല്ലം പരവൂർ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം പട്ടാപ്പകൽ ക്രൂരമായി കയ്യേറ്റം ചെയ്തത്. സംഭവത്തിൽ പരവൂർ പൂതക്കുളം എ എൻ നിവാസിൽ മനു (33), കാർത്തികയിൽ രാജേഷ് (34), രാമമംഗലത്തിൽ പ്രദീഷ് (30) എന്നിവരെ സംഭവത്തിന് പിന്നാലെ പോലീസ് പിടികൂടി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് …

Read More »

ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയവരില്‍ ഏറെയും ഐ.ടി രംഗത്തുള്ളവര്‍; കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ​പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് അറസ്റ്റ്. അറസ്റ്റിലായവരിലേറെയും ഐ.ടി രംഗത്തുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി. 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നതും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി. ഞായറാഴ്ച ഉച്ച മുതല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായാണ് റെയ്ഡുകള്‍ നടത്തിയത്. ​ ഇന്റ‍ര്‍പോളിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള …

Read More »

ഇനി കെഎസ്‌ആര്‍ടിസിയില്‍ കിടന്നുറങ്ങി യാത്ര ചെയ്യാം; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും…

സംസ്ഥാനത്ത് ഈ മാസം 11ന് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് നിരത്തിലിറങ്ങും. കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് വൈകിട്ട് 5.30ന് തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ കേരള സര്‍ക്കാര്‍ നിരത്തില്‍ ഇറക്കുന്നത്. സ്വിഫ്റ്റ് ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. 116 ബസാണ് സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ച്‌ വാങ്ങിയത്. ഇതില്‍ …

Read More »

റോഡിലെ ക്യാമറ കാണുമ്ബോള്‍ സ്പീഡ് കുറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എത്തി, സംസ്ഥാനത്ത് സ്ഥാപിക്കുന്നത് 700 ഓളം ക്യാമറകള്‍

സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കാമറകള്‍ കമ്ബ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം നിലവില്‍ വന്നു. കൊല്ലം ജില്ലയില്‍ മാത്രം 50 ക്യാമറകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 80 കേന്ദ്രങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഈ മാസം പകുതിയോടെ …

Read More »