Breaking News

NEWS22 EDITOR

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞ്. ഇതോടെ പവന് 38,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിന് സർവ റെക്കോർഡുകളും ഭേദിച്ച്‌ 42,000 കടന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയ സ്വർണത്തിന് കഴിഞ്ഞ 14 ദിവസത്തിനിടെ 3,440 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിലയിൽ സ്വർണവിലക്കുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Read More »

റഷ്യയ്ക്ക് പിന്നാലെ ഇന്ത്യയും വിജയത്തിലേക്ക്! കോവിഡ് വാക്സിന്‍ ‘കൊവിഷീല്‍ഡ്’ ഇന്ത്യക്കാര്‍ക്ക് ഉടന്‍ ലഭ്യമാകും…

ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവിഡിനെതിരായ വാക്സിന്‍ ‘കൊവിഷീല്‍ഡ്’ വരുന്ന 73 ദിവസത്തിനകം ഇന്ത്യക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം ചെയ്യുന്നു. കൊവിഷീല്‍ഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിന്‍ ആവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മുന്‍ഗണന …

Read More »

സംസ്ഥാനത്ത് പുതുതായി 25 ഹോട്ട് സ്‌പോട്ടുകൾകൂടി….

സംസ്ഥാനത്ത് ഇന്ന് പുതുതായി 25 ഹോട്ട് സ്‌പോട്ടുകള്‍കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), …

Read More »

സംസ്ഥാനത്ത് സമ്പർക്കവ്യാപനം അതിരൂക്ഷം; ഇന്ന് സമ്ബർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1964 പേർക്ക്…

സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം അതിരൂക്ഷമാകുന്നു. 90.4 ശതമാനം പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 2172 കൊവിഡ് കേസുകളില്‍ 1964 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 153 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ്; വീണ്ടും പവന് 40,000 രൂപയില്‍ താഴെ…

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെയാണ് ഇന്ന് 800 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 39,440 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപയും കൂടി‌ 40,240 രൂപയിലെത്തിയിരുന്നു.

Read More »

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷം : വളർത്തുനായ്ക്കളെ ഭക്ഷണത്തിനായി പിടികൂടാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി വളര്‍ത്തുനായ്ക്കളെ പിടികൂടാന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉത്തരവിട്ടതായതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളര്‍ത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാന്‍ കിം ഉത്തരവിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. ആളുകള്‍ നായ്ക്കളെ വളര്‍ത്തുന്നത് മുതലാളിത്തത്തിന്റെ ജീര്‍ണനമാണെന്നും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥര്‍ക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ ഇവയെ വിട്ടുനല്‍കാം. അതല്ലെങ്കില്‍ …

Read More »

പങ്കാളിയെ വെട്ടിനുറുക്കി വീട്ടിലെ വാട്ടർടാങ്കിൽ തള്ളിയ മലയാളി യുവതിയ്ക്ക് വധശിക്ഷ; സഹായിച്ച നഴ്‌സിന് ജീവപര്യന്തം; കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്കാതെയെന്ന വിശദീകരണം…

യെമന്‍കാരനായ പങ്കാളിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മലയാളിയുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു. യെമന്‍ കോടതിയാണ് കീഴ്‌ക്കോടതി വിധി ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമനിലെ മേല്‍കോടതി ശരിവെച്ചത്. കൊലപാതകത്തിന് സഹായിച്ച നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.  യമനിലെ അല്‍ ദൈദിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. യെമനില്‍ ഒന്നിച്ചു താമസിച്ചിരുന്ന തലാല്‍ അബ്ദു മഹ്ദിയെയാണ് വെട്ടിനുറുക്കി കഷണങ്ങളാക്കി ചാക്കില്‍ പൊതിഞ്ഞ് …

Read More »

കൊല്ലം ജില്ലയിൽ വീണ്ടും കൊവിഡ് ആശങ്ക: ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്കും ജില്ലാ ചിൽഡ്രൻസ് ഹോമിലെ 6 കുട്ടികൾക്കും കൊവിഡ് …

കൊല്ലം ജില്ലയില്‍ വീണ്ടും കൊവിഡ് ആശങ്ക. നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിയില്‍നിന്നാണ് 13 പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായത്. കൂടാതെ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് . മുഴുവന്‍ കുട്ടികളെയും നിരീക്ഷണത്തിലാക്കി 17 പേര്‍ക്കാണ് ഇവിടെ കോവിഡ് പരിശോധന നടത്തിയത്. ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കൂടി കോവിഡ്: 13 മരണം; 1572 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം…

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1572 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 94 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, …

Read More »

പുഴുവരിച്ച ചത്ത പോത്തിന്‍റെ ഇറച്ചി വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പൊലീസ് കേസെടുത്തു…

മുക്കത്ത് തലയില്‍ മുറിവേറ്റു പുഴുവരിച്ച് ‌ചത്തപോത്തിന്‍റെ ഇറച്ചി കശാപ്പ് ചെയ്ത് വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കേസ്സെടുത്തു. സ്ഥല ഉടമക്കെതിരെ​ മുക്കം പൊലീസാണ് കേസെടുത്തത്. പോത്ത് വളര്‍ത്തല്‍ ജോലിയുടെ ഭാഗമായി മൂന്ന് പോത്തുകളെ വാങ്ങിയെങ്കിലും ഒരു പോത്തിനെ അറുക്കുവാന്‍ വിറ്റു. ഇതില്‍പ്പെട്ട ഒരു പോത്തിന് തലക്ക് മുറിയേറ്റതിനാല്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയിട്ടതായിരുന്നു. ശനിയാഴ്ച്ച പോത്ത് ചത്തിരുന്നു. ഇതിനിടക്ക്​ പുഴുവരിച്ച്‌ നാറിയ പോത്തിന്‍റെ തൊലി …

Read More »