പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.
Read More »കൊല്ലത്തു നിന്നും കാണാതായ യുവതി കൊല്ലപ്പെട്ടു; പ്രതി പിടിയില്‍…
കൊല്ലത്ത് നിന്നും കാണാതായ മുഖത്തല സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുഖത്തല സ്വദേശിനിയാണ് പാലക്കാട്ടെ രാമനാദപുരത്ത് വച്ച് കൊല്ലപ്പെട്ടത്. ബ്യൂട്ടീഷന് ട്രെയിനര്‍ കോഴ്സ് പഠിക്കുന്ന യുവതി ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അവധിയെടുത്ത് പോയത്. രണ്ട് ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രാമനാദപുരത്ത് …
Read More »5ജി സേവനത്തിനായി കൈകോര്‍ക്കാനൊരുങ്ങി എയര്‍ടെലും നോക്കിയയും…
5ജി സേവനം പ്രയോജനപ്പെടുത്തുന്നതിനായി എയര്‍ടെലും നോക്കിയയും കൈകോര്‍ക്കുന്നു. ഇതിനായി ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി രൂപയുടെ കരാറിലാണ് എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഒമ്ബത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ തന്നെ 4ജിക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ …
Read More »കേരളത്തില്‍ വെളളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്…
കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യും. മലയോരമേഖളയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Read More »ഇടുക്കിയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ്: ജില്ലയില്‍ അതീവ ജാഗ്രത…
ഇടുക്കിയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും നഗരസഭാംഗവും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്, തൊടുപുഴ നഗരസഭാംഗം, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി. രോഗം സ്ഥിരീകരിച്ച നഴ്സ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് വിവരം. മൂന്നു പേരെയും തിങ്കളാഴ്ച …
Read More »ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു..
ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി 957 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള വിദേശിതൊഴിലാളികളിലും വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 …
Read More »വുഹാന്‍ ശാന്തമായി; അവസാന രോഗിയും കൊറോണ മുക്തനായി ആശുപത്രി വിട്ടു; പുതുതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല…
വുഹാനിലെ എല്ലാ കൊറോണ രോഗികളും ആശുപത്രി വിട്ടതോടെ വുഹാന്‍ കൊറോണ മുക്തമായതായി ചൈന. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഖം പ്രാപിച്ച 80 രോഗികള്‍ ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു, രാജ്യമെമ്ബാടുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഇതിനു കഴിഞ്ഞതെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് പറഞ്ഞു. വുഹാന്റെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ …
Read More »കോവിഡ് 19 ; മെയ് മൂന്നിന് ശേഷം ഈ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരും; പ്രധാനമന്ത്രി..
രാജ്യത്തെ കൊറോണ തീവ്രബാധിത മേഖലകളിലും പകര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി. ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിന്ന് മാറി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന് മറ്റ് മേഖലകള്‍ക്ക് ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി; ഏകദേശം 1,500 കോടി രൂപയുടെ
അക്ഷയ തൃതീയനാളില്‍ സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ ജ്വല്ലറികളും സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും വന്‍ വില്‍പ്പന ഇടിവാണ് നേരിട്ടത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച വില്‍പ്പന ഓണ്‍ലൈനില്‍ വഴി നടന്നില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ അക്ഷയ തൃതീയ നാളില്‍ 10 ലക്ഷത്തോളം ജനങ്ങളാണ് സ്വര്‍ണ വാങ്ങാന്‍ വ്യാപാരശാലകളിലേക്ക് എത്തിയത്. മുന്‍വര്‍ഷത്തെ …
Read More »തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി ഹൃദയാഘാതം വന്ന് മരിച്ചു..!
തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി ഹൃദയാഘാതം വന്ന് മരിച്ചു. കൊഴിഞ്ഞാമ്ബാറ മൂങ്കില്‍മട ശിവരാമഭാരതി കോളനിയിലെ മുരുകേശന്റെ മകള്‍ ആരതിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് വീടിന്റെ മുറ്റത്ത് തേനീച്ചയുടെ കുത്തേറ്റ് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ കൊഴിഞ്ഞാമ്ബാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗോപാലപുരം എം.എം.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. രാത്രി പുറത്തിറങ്ങാന്‍ ചെരിപ്പ് ഇടുമ്ബോള്‍ അതില്‍ ഉണ്ടായിരുന്ന തേനീച്ച കുത്തുകയായിരുന്നു. പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടര്‍ …
Read More »