Breaking News

NEWS22 EDITOR

സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു: ഇന്ന്‍ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,200 രൂപ…

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് ഇന്ന് സ്വര്‍ണവിലയും കൂപ്പുകുത്തിയത്. പവന് ഇന്ന്‍ കുറഞ്ഞത് 1,200 രൂപയാണ്. ഇതോടെ പവന്റെ വില 30,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  നാലുദിവസം കൊണ്ട് 1,720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച്‌ ഒമ്ബതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ …

Read More »

പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്..

കേരളം കൊവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ആശ്വാസം പകരുന്നത്. പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് അറിയിച്ചു. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പേള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. …

Read More »

കോവിഡ് 19: സംസ്ഥാനത്ത് വീണ്ടും മൂന്നുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരണം; രാജ്യത്തെ ആദ്യത്തെ മരണം കര്‍ണാടകയില്‍..

സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ രോഗമുണ്ടെന്ന് ഉറപ്പിച്ചു. ഇതോടെ കോവിഡ്-19ന്റെ രണ്ടാംവരവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 17 ആയി. കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയിലും. ഇറ്റലിയില്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണ വില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണ്ണവില ഇന്നലെയാണ് കുറഞ്ഞത്. പവന് 120 രൂപയാണ് ഇന്ന്‍ കുറഞ്ഞത്. ഇതോടെ പവന് 32,000 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Read More »

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി സ്റ്റൈല്‍മന്നന്‍ രജനീകാന്ത്; തനിക്ക് മുഖ്യമന്ത്രിയാവണ്ട, പകരം…

രാഷ്ട്രീയ പാര്‍ട്ടി പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍താരം രജനീ കാന്ത്. ചൈന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനവുമായി താരം എത്തിയത്. തനിക്ക് മുഖ്യമന്ത്രിയാവേണ്ടെന്നും നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മനസ്സിലാണ് മാറ്റം ഉണ്ടാകേണ്ടത്. പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. രാഷ്ട്രീയ …

Read More »

ചാമ്ബ്യന്‍സ്​ ലീഗ് ; ​ബൊറൂസിയ ഡോര്‍ട്ട്​മുണ്ടിനെ തകര്‍ത്ത്​ പി.എസ്​.ജി ക്വാര്‍ട്ടറില്‍; ലിവര്‍പൂളിനെ അട്ടിമറിച്ച് മാഡ്രിഡും…

ചാമ്ബ്യന്‍സ്​ ലീഗ്​ പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്​മുണ്ടിനെ തകര്‍ത്ത്​ പി.എസ്​.ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പാരീസില്‍ അടച്ചിട്ട സ്​റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത രണ്ട്​ ഗോളിനാണ്​ ജര്‍മന്‍ ക്ലബിനെ പി.എസ്​.ജി തകര്‍ത്തത്​. 28ാം മിനുറ്റില്‍ ബ്രസീലിയന്‍ അര്‍ജന്‍റീന കൂട്ടുകെട്ടിലാണ്​ ആദ്യ ഗോള്‍ പിറന്നത്​. എയ്​ഞ്ചല്‍ ഡിമരിയ എടുത്ത കോര്‍ണര്‍ കിക്കില്‍ നെയ്​മര്‍ തലകൊണ്ട്​ അതിമനോഹരമായി വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത്​ സ്​പാനിഷ്​ താരം ജുവാന്‍ ബെര്‍ണാറ്റാണ്​ ആതിഥേയരുടെ രണ്ടാം ഗോളും നേടി​. …

Read More »

സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീ​ല​ങ്ക​ന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍..!

സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ര​ണ്ടു ബോ​ട്ടു​കളും പിടിച്ചെടുത്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ പൊലീസിനു കൈമാറി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇതാണ്…

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 31ആണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതിരുന്നാല്‍ അതിന്റെ കാരണം താലൂക്ക് സപ്ലൈ ഓഫീസില്‍ രേഖാമൂലം അറിയിക്കണം. ഇതിന് ഇനി സമയപരിധി ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നതല്ലയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

Read More »

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍..!

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്ന് സിന്ധ്യ അംഗത്വം സ്വീകരിച്ചു. സിന്ധ്യ ബിജെപിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് നഡ്ഡ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെപി നഡ്ഡയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു. അച്ഛന്‍ മാധവറാവു സിന്ധ്യ മരിച്ച ദിവസവും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച ദിവസവുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച …

Read More »

ഒരാള്‍ക്ക്‌ കൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി..!

ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും മടങ്ങിയെത്തിയ 85കാരനായ ജയ്പൂര്‍ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി. പുതുതായി 14 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നാണ്. മൂന്ന് കേസുകള്‍ വീതം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »