Breaking News

NEWS22 EDITOR

നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് പ്രത്യേക കഴുമരം; വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാര്‍ ജയില്‍ അധികൃതര്‍….

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാര്‍ ജയില്‍ അധികൃതര്‍. മാര്‍ച്ച്‌ 20- വെള്ളിയാഴ്ച രാവിലെ 5.30മണിയോടെയാണ് പ്രതികളെ തൂക്കിലേറ്റുന്നത്. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് പ്രതികളെ തൂക്കിലേറ്റുന്നത്. ഇതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. കഴുമരവും സംവിധാനങ്ങളും …

Read More »

കോവിഡ് 19; സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി..!

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൊണ്ടുവരാന്‍ കാരണം. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യകതമാക്കി.  എന്നാല്‍, കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ …

Read More »

കോവിഡ് 19; സൗദിയില്‍ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം..

ലോകമെമ്പാടും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു. രാജ്യവാസികള്‍ സ്വന്തം താമസസ്ഥലങ്ങളില്‍ നമസ്​കാരം നിര്‍വഹിക്കാനും പണ്ഡിത സഭ നിര്‍ദേശം നല്‍കി. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ മാത്രം ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ നടക്കും.

Read More »

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി പാരിതോഷികം…?

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ക്ക് അഞ്ച് കോടി രൂപ സമ്മാനമായി ലഭിക്കും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടിത ഇറച്ചി റീട്ടെയിലര്‍ അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിക്കന്‍റെയും മുട്ടയുടെയും ഉപഭോഗം കൊറോണ വൈറസിന് കാരണമാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരസ്യവുമായി അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയത്. വാര്‍ത്തകള്‍ പ്രചരിച്ചത് ചിക്കന്‍ കഴിക്കുന്നതില്‍ …

Read More »

കൊറോണ വൈറസ്; കൊല്ലത്ത് രണ്ട് വയസ്സുകാരിയെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

കൊല്ലത്ത് രണ്ട് വയസ്സുകാരിയെ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും ഉണ്ട്. അതേസമയം കൊല്ലത്ത് ഒരാളുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയിട്ടുണ്ട്.

Read More »

കൊറോണ വൈറസ്; ഇറ്റലിയില്‍ മരുന്ന്​ ക്ഷാമം രൂക്ഷമാകുന്നു: 80 കഴിഞ്ഞവര്‍ക്ക്​ ചികിത്സയില്ല…

ഇറ്റലിയില്‍ കോവിഡ്​-19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നതോടെ രൂക്ഷമായ മരുന്ന്​ ക്ഷാമം നേരിടുന്നു. ഇറ്റലിയില്‍​ കോവിഡ്-19​ ബാധിച്ചവരുടെ എണ്ണം 27,980 കടന്നു. രോഗബാധിത​രുടെ എണ്ണം ​ക്രമാതീതമായതോടെ 80 വയസുകഴിഞ്ഞ രോഗികളെ അവഗണിച്ച്‌​ പ്രായം കുറഞ്ഞവര്‍ക്ക്​ ചികിത്സാ മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കി എന്നാണ്​ റിപ്പോര്‍ട്ട്​. 80 വയസുകഴിഞ്ഞ അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ഡോക്​ടര്‍മാര്‍ ഒഴിവാക്കുന്നുവെന്നാണ്​ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ആശുപത്രികളിലും താല്‍ക്കാലിക ​ആരോഗ്യ …

Read More »

കേന്ദ്രമന്ത്രി വി മുരളീധരന് വൈറസ് ബാധയില്ല; പരിശോധന ഫലം നെഗറ്റീവ്..!

കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരിശോധനയ്ക്ക് വിധേയനായത്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി; ഇത്തവണ പവന് ഇന്ന് കുറഞ്ഞത്‌…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത്‌ 200 യാണ്. ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 3,975രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

Read More »

ശ്രീചിത്രയിലെ യോഗം; വി. മുരളീധരന്‍ നിരീക്ഷണത്തില്‍..

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ര്‍​ക്കൊ​പ്പം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ സ്വ​യം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. ഡ​ല്‍​ഹി​യി​ലെ ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ മു​ര​ളീ​ധ​ര​ന്‍ സ്വ​യം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് മു​ര​ളീ​ധ​ര​ന്‍ ശ്രീ​ചി​ത്ര സ​ന്ദ​ര്‍​ശി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന്‍റെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. പ​ഠ​നത്തി​നാ​യി സ്പെ​യി​നി​ല്‍ പോ​യി തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. സ്പെ​യി​നി​ല്‍ നി​ന്നു …

Read More »

17-കാരിയുടെ മരണം കൊലപാതകം; ബന്ധുവായ കൗമാരക്കാരന്‍ പിടിയില്‍; 17-കാരിയെ പീഡിപ്പിച്ച്‌ കൊന്ന് കിണറ്റിലിട്ടു…

17-കാരിയായ ആദിവാസി വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്തബന്ധുവായ കൗമാരക്കാരനെ പോലിസ് പിടികൂടി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പ്രണയം നടിച്ച്‌ ലൈംഗികപീഡനം നടത്തിയശേഷമായിരുന്നു പ്രായപൂര്‍ത്തിയാവാത്ത പ്രതി കൊലപാതകം നടത്തിയതെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. പറഞ്ഞു. ആധാര്‍രേഖകളനുസരിച്ച്‌ 18 വയസ്സുതികയാന്‍ രണ്ടുമാസംമാത്രം ശേഷിക്കുന്നയാളാണ് കേസില്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിമുതല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ശനിയാഴ്ചയാണ് വീട്ടില്‍നിന്ന് 250 മീറ്ററകലെ സ്വകാര്യവ്യക്തിയുടെ …

Read More »