അഭിനയിച്ച സിനിമകള്‍ എല്ലാം തുടരെ തുടരെ സൂപ്പര്‍ ഹിറ്റ് ആയതോടെ താരമൂല്യം വര്‍ദ്ധിച്ച നടിയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ ഹിറ്റായതോടെ രശ്മികയുടെ ശ്രീവല്ലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ എത്ര തിളങ്ങിയാലും രശ്മിക വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. താരം എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. നടി അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് പലരുടെയും വാദം. എയര്‍പോര്‍ട്ടിലേക്ക് കാറില്‍ വന്നിറങ്ങുന്ന രശ്മിക ക്യാമറയ്ക്ക് …
Read More »വീട് ജപ്തിയിലായി; സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി
സുഹൃത്ത് ആധാരം കൈക്കലാക്കി സ്വകാര്യസ്ഥാപനത്തില്‍ പണയംവെച്ച് വീട് ജപ്തിയിലായതിനെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി മരിച്ചു. പറവൂര്‍ കരുമാല്ലൂര്‍ കുതിരവട്ടത്ത് ഷാജിയാണ് (55) കാഞ്ഞൂര്‍ പള്ളിക്ക് പിന്നില്‍ വാടകക്ക് താമസിക്കുന്ന റിഷിലിന്റെ വീട്ടുമുറ്റത്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഓട്ടോയിലെത്തിയാണ് ഷാജി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാള്‍ റിഷിലിന്റെ ഇന്നോവയുടെ ഡ്രൈവറായിരുന്നു ഷാജി. ആ സമയത്ത് ഷാജിയുടെ വീടിന്റെ ആധാരം റിഷില്‍ വാങ്ങി സ്വകാര്യ സ്ഥാപനത്തില്‍ …
Read More »ഭീഷ്മ പര്‍വ്വം കസറിയോ; ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷർക്ക് മുന്നിലെത്തി. മുഴുവന്‍ സീറ്റുകളില്‍ തീയറ്ററില്‍ പ്രവേശനം അനുവദിച്ചതോടെ വലിയ ജനക്കൂട്ടമാണ് തീയറ്ററുകളില്‍ ഉണ്ടായിരിക്കുന്നത്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. …
Read More »‘രക്ഷാധൗത്യം’; 800 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി കാര്‍കീവ് വിട്ടതായി റിപ്പോര്‍ട്ടുകള്‍
കാര്‍കീവില്‍ നിന്ന് 800 മലയാളി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് തിരിച്ചതായി ഡല്‍ഹിയിലെ കേരള പ്രതിനിധി വേണു രാജാമണി. ഇവര്‍ക്ക് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് ട്രെെയിന്‍ കിട്ടി. ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്‍കീവിലുണ്ടെന്നും സഹായങ്ങള്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നും വേണു രാജാമണി വ്യക്തമാക്കി. അതേസമയം നാല് വിമാനങ്ങളിലായി എണ്ണൂറിനടുത്ത് ഇന്ത്യക്കാരെ വ്യോമസേന ഇന്ന് തിരികെ എത്തിച്ചു. പോളണ്ട്, റൊമേനിയ, ഹംഗറി, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് തിരികെ എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ വീണ്ടും തിരിച്ചു. …
Read More »വെജ് ബിരിയാണിക്ക് പകരം നല്‍കിയത് ചിക്കന്‍ ബിരിയാണി; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം, 3 പേര്‍ക്ക് പരിക്ക്
വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്ബിയതിന്റെ പേരില്‍ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂരിലെ ഹോട്ടലിലാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പയ്യന്നൂര്‍ മൈത്രി ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്ബുന്നതിനിടയിലാണ് ചിക്കന്‍ ബിരിയാണി ആണെന്ന് മനസിലായത്. വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നാലെ തര്‍ക്കമായി. ഭക്ഷണം മാറ്റി നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ലെന്നാണ് ആരോപണം. ഇവരുടെ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ …
Read More »പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുത്; മുന്നറിയിപ്പുമായി കേരളാ പൊലീസ്…
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയത്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്ബോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നു കുറിപ്പില്‍ ഓര്‍മിപ്പിച്ചു. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും …
Read More »ടാറ്റൂ സൂചി മുനയില്‍ നിര്‍ത്തി ലൈംഗികാതിക്രമം, കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ യുവതി
കൊച്ചിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് അയാൾ തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. ആദ്യമായി ടാറ്റൂ ചെയ്തതു കൊണ്ടുതന്നെ ഇത് ഏത് തരത്തിലാകുമെന്ന് അറിയില്ലായിരുന്നു. ഇടുപ്പിനോട് ചേര്‍ന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയില്‍ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആര്‍ട്ടിസ്റ്റ് ലൈംഗിക …
Read More »മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല ഫ്രസ്ട്രെഷന്‍ തീര്‍ക്കേണ്ടത്: കുറിപ്പ് വൈറല്‍…
മലയാളി വ്ളോഗറും ടിക് ടോക് താരവുമായ റിഫ മെഹ്നുവിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. റിഫയുടെ മരണവാര്‍ത്തയ്ക്ക് താഴെ മോശം കമന്റുകളുമായി ചിലര്‍ എത്തിയിരുന്നു. മരണത്തെ പോലും അവഹേളിക്കുന്ന മലയാളികളെ ചൂണ്ടികാണിച്ചു കൊണ്ട് ഈ സംഭവത്തില്‍ പ്രതിഷേധ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. കുറിപ്പ് പൂര്‍ണ്ണ രൂപം ; ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് …
Read More »ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാംഘട്ട തെരഞ്ഞെടുപ്പ്; യോഗിയും കളത്തില്‍.!
ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാര്‍ …
Read More »നിര്‍ണായക തീരുമാനവുമായി പുട്ടിന്‍, ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും, രക്ഷപ്പെടുത്തുന്നത് റഷ്യന്‍ അതിര്‍ത്തി വഴി , തീരുമാനം മോദി – പുട്ടിന്‍ ചര്‍ച്ചയില്‍
യുക്രെയിനിലെ കാര്‍കീവില്‍ റഷ്യ ആക്രമണം ശക്തമാക്കാനിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ച വിജയം. യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായാണ് വിവരം. റഷ്യന്‍ അതിര്‍ത്തി വഴിയായിരിക്കും ഇവരെ ഒഴിപ്പിക്കുന്നത്. ഫോണ്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ പുട്ടിന്‍ മോദിക്ക് ഉറപ്പുനല്‍കിയത്. യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് പുട്ടിനുമായി മോദി ചര്‍ച്ച നടത്തുന്നത്. അതിനിടെ …
Read More »