യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവാവ് രക്തം വാര്‍ന്നു മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥ്(28) ആണ് മരിച്ചത്. യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂര്‍ സ്വകാര്യ കോളജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്, ജീവ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. നെല്ലൂരിലെ ലോഡ്ജില്‍ ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടയിലാണ് മരിച്ചതെന്ന് അറിഞ്ഞത്. ഫാര്‍മസി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് …
Read More »‘ഇത് സംസ്കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ
വസ്ത്രധാരണത്തിന്റെ പേരിൽ യുവതിയെ അപമാനിച്ച് സദാചാര പോലീസായി തമിഴ്നാട് പോലീസിന്റെ നടപടി. യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാർ അപമാനിച്ചതായി ഹൈദരബാദിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു കൂട്ടം ടെക്കികൾ പുതുച്ചേരിയിൽ ശനിയാഴ്ച വിനോദയാത്രയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇവരെ അപമാനിച്ചത്. പുതുച്ചേരിയിലെ വിനോദകേന്ദ്രമായ കടൽതീരത്ത് വച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് പോലീസുകാർ സംസ്കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് വിചാരണ ചെയ്തത്. I got a …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4,700 ആയി. ഓഹരി വിണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വര്‍ണ വില 720 രൂപ കുറഞ്ഞു.
Read More »‘സ്റ്റാറായി, ഇനി എല്ലാവരും പേടിക്കും’, തമ്ബാനൂര്‍ കൊലപാതക കേസ് പ്രതി സൈക്കോ അവസ്ഥയില്‍!
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷ് ലഹരിമരുന്നിന് അടിമായെന്ന് പോലീസ്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് സൈക്കോ വസ്ഥയിലാണെന്ന് അജീഷ് ഇപ്പോൾ ഉള്ളതെന്നും പൊലീസ് പറയുകയുണ്ടായി. മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റും, തമിഴ്നാട് സ്വദേശിയുമായ അയ്യപ്പനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിലെ പകയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിന് കാരണമായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ അജീഷിനെ, കൊലപാതക ശേഷം ഒരു കൂസലുമില്ലാതെ ആയുധം കയ്യിലുള്ള നിലയിലാണ് പോലീസ് അറസ്റ്റ് …
Read More »ആശ്വാസം;രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിന് താഴെ മാത്രം…
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 8,013 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിതരായി നിലവില്‍ 1,02,601 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാജ്യത്ത് 119 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി. രാജ്യത്തെ …
Read More »കോഴിക്കോട് യുവാവിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍
പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആരുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന് സ്കൂട്ടര്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
Read More »മന്ത്രിയാകാനില്ല; പാര്‍ട്ടിയില്‍ വ്യക്തിപൂജ അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്
മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. …
Read More »6 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി: കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത 7 വയസ്സുകാരന് മരിച്ചു…
ആറു മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത ഏഴു വയസ്സുകാരന് മരിച്ചതായി ഡോക്ടര്‍മാര്‍. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11.30നാണ് ധര്‍മേന്ദ്ര അത്യയുടെ മകന് പ്രിയാന്‍ഷ് അത്യ ബര്‍ഖേദ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ വീണത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം വൈകിട്ട് 6.30ന് കുട്ടിയെ പുറത്തെടുത്ത് പട്ടേര ബ്ലോകിലെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പുറത്തെടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് …
Read More »ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് അനുവദിച്ചു; പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെ ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റി.
ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറാന്‍ അനുവദിച്ചതിന് പിന്നാലെ ഹിജാബ് ധരിച്ചവരെയും ക്ലാസില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ കോളേജാണ് സിഖ് മതാചാര പ്രകാരമുള്ള തലപ്പാവ് ധരിച്ചവരെയും മുസ്ലിം വിദ്യാര്‍ഥികളെയും ക്ലാസില്‍ കയറാന്‍ അനുവദിച്ചത്. സിഖ് തലപ്പാവ് അനുവദിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റിയത്. ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ സിഖ് വിദ്യാര്‍ഥികള്‍ തലപ്പാവ് അണിഞ്ഞെത്തിയത്. തലപ്പാവ് അഴിക്കാന്‍ അധികൃതര്‍ …
Read More »യുക്രെയിനെതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി റഷ്യയില്‍ ജനം തെരുവില്‍; 1700 പേര് കസ്റ്റഡിയില്‍, 7000 സൈനികരെ ജര്‍മ്മനിയിലേക്ക് അയച്ച് അമേരിക്ക
യുക്രെയിനെതിരായ തങ്ങളുടെ ആദ്യദിനത്തെ ആക്രമണം വിജയകരമാണെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധവുമായി ജനങ്ങള്‍. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ‘റഷ്യ യുദ്ധത്തിനെതിരാണ്’ എന്ന ബാനറുയര്‍ത്തി പ്രതിഷേധിച്ച ജനങ്ങളെ അറസ്റ്റ് ചെയ്തു. കൂടുതലും യുവാക്കളാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. 1700 പേരെയാണ് പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. റഷ്യയിലെ വിവിധ നഗരങ്ങളില്‍ ജനങ്ങളോട് പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്നും പ്രതിഷേധമുണ്ടെങ്കിലും ഇപ്പോള്‍ ശബ്ദിക്കരുതെന്നും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതേസമയം റഷ്യയുടെ മോഹങ്ങള്‍ യുക്രെയിനില്‍ ഒതുങ്ങില്ലെന്നും പുടിനുമായി ഇനി …
Read More »