ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ആധുനിക ജീപ്പുകള്‍ ഇനി പൊലീസ് സേനയിലും. 46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. എഡിജിപി മനോജ് എബ്രഹാമാണ് വാഹനങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തത്. ഫോഴ്സ് കമ്ബനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് ലഭ്യമാക്കിയത്. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണപദ്ധതി …
Read More »വിവാഹ പാർട്ടിയെന്ന വ്യാജേന ബസിൽ കയറി; നാൽപ്പതംഗ സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു; കള്ളക്കടത്തുകാരെന്ന് സംശയം
തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (TSRTC) ബസിൽ (Bus) വിവാഹ പാർട്ടിയാണെന്ന വ്യാജേന കയറിയ യാത്രക്കാർ പകലവാരിപ്പള്ളിക്ക് സമീപം പോലീസ് (Police) ചെക്ക്‌പോസ്റ്റ് കണ്ടതിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. പുതിയ തെലുങ്ക് ചിത്രമായ പുഷ്പ – ദി റൈസിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വിചിത്രമായ കാഴ്ച്ചയായിരുന്നു അത്. സംഭവം കണ്ട് പേടിച്ചരണ്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ ഒരു …
Read More »പൊതുചടങ്ങില്‍ പ്രാര്‍ഥനാഗാനം ആലപിച്ച് തട്ടമിട്ട വിദ്യാര്‍ഥിനികള്‍: കര്‍ണാടകയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ മറുപടി
കര്‍ണാടകയില്‍ ഹിജാബിനെതിരെ സഘപരിവാര്‍ ആക്രമണം ഉയര്‍ത്തുമ്പോള്‍, ഇങ്ങ് കേരളത്തില്‍, തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികള്‍ പാടിയ പ്രാര്‍ത്ഥനാ ഗാനം ഏറെ ചര്‍ച്ചയാവുന്നു. യൂണിഫോമിനൊപ്പം തട്ടവും ധരിച്ച വിദ്യാര്‍ത്ഥിനികളാണ് പൂവച്ചല്‍ സ്‌കൂളില്‍ നടന്ന കെട്ടിടോദ്ഘാടന ചടങ്ങില്‍ വെച്ച് പ്രാര്‍ത്ഥനാഗാനം ആലപിച്ചത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികളെ പുറത്തു നിര്‍ത്തുകയും, സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ മറുപടി എന്ന നിലയ്ക്കാണ് …
Read More »ഞാനും ഉമ്മൻചാണ്ടിയും ചേർന്ന് വാവാ സുരേഷിന് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചിരുന്നു, ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായി ഇരിക്കേണ്ടവനാണ്; വെളിപ്പെടുത്തി ഗണേശ് കുമാർ
വാവ സുരേഷിനെതിരെ അടിസ്ഥാന രഹിതമായ വിമർശനങ്ങൾ ഉയരുന്ന വേളയിൽ പിന്തുണ പ്രഖ്യാപിച്ച് മുൻ വനംവകുപ്പ് മന്ത്രിയും നിലവിൽ എംഎൽഎയുമായ ഗണേശ് കുമാർ രംഗത്ത്. ഒപ്പം ചില വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്. 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും താനും കൂടി ഇടപെട്ട് വനംവകുപ്പിൽ ജോലി നൽകാൻ തീരുമാനിച്ചിട്ടും, അത് വേണ്ടെന്ന് വച്ചയാളാണ് വാവ സുരേഷ് എന്ന് ഗണേശ് കുമാർ വെളിപ്പെടുത്തി. സുരേഷിനെ അറിയാന്നവർ ആരുംതന്നെ അദ്ദേഹത്തെ കുറ്റം പറയില്ല. വിമർശിക്കുന്നവർ സ്വംയം ലജ്ജിതരാകുമെന്നും …
Read More »അക്കൗണ്ടില്‍ 15 ലക്ഷം എത്തി, മോഡിയുടെ സമ്മാനമെന്ന് കരുതി, വീട് പണിതു: അബദ്ധമാണ്, തിരിച്ചുനല്‍കണമെന്ന് ബാങ്ക്; കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി
ജന്‍ധന്‍ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ 15 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മാനമാണെന്ന് ധരിച്ച കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലുള്ള പൈതാന്‍ താലൂക്ക് സ്വദേശിയാണ് കര്‍ഷകനായ ജ്ഞാനേശ്വര്‍ ഒതേ. 2021 ഓഗസ്റ്റിലാണ് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയാണെന്നാണ് അദ്ദേഹം കരുതിയത്. നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു കത്തയക്കുകയും ചെയ്തു. ശേഷം ബാങ്ക് ഓഫ് ബറോഡയിലെ …
Read More »ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി..
അന്ധവിശ്വാസത്തിന്റെ പേരില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി. തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’ യുവതിയോട് അരുംക്രൂരത ചെയ്തത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. സംഭവത്തില്‍ പെഷവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകള്‍ ഭാഗത്തായാണ് അടിച്ച് കയറ്റിയിരുന്നത് …
Read More »ചൂട് കൂടുന്നു; സൂര്യാതപത്തെ കരുതണം; സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍
പത്തനംതിട്ട; ജില്ലയില്‍ ചൂടുകൂടിവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും, ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യും. ഈ അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതം; ലക്ഷണങ്ങള്‍ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള …
Read More »ഹിജാബ് വിവാദം; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ
ഹിജാബ് നിരോധനം വലിയ വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍. ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയത്. അതേസമയം വിദേശകാര്യ മന്ത്രാലയത്തിലെത്തിയ സ്ഥാനപതി കര്‍ണ്ണാടകയിലെ സ്ഥിതിവിശേഷങ്ങള്‍ പാക്ക് സര്‍ക്കാര്‍ പ്രതിനിധികളുമായി പങ്കുവച്ചു. ഇന്ത്യയില്‍ മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഹിജാബിന്‍റെ പേരില്‍ …
Read More »ബോബി ചെമ്മണൂരിന്റെ ബോചെ എക്‌സ്പ്രസ് ഓടിത്തുടങ്ങി…
ഡോ. ബോബി ചെമ്മണൂരിന്റെ ബോചെ എക്‌സ്പ്രസ് വിനോദ തീവണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. തൃശൂര്‍ ശോഭാ സിറ്റിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മാളിന് ചുറ്റും സഞ്ചരിക്കാനും കാഴ്ചകള്‍ കാണാനുമാണ് ബോചെ എക്‌സ്പ്രസ് ഒരുക്കിയിരിക്കുന്നത്. ശോഭാ മാളിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍, ബോചെ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലോക്കോ പൈലറ്റായി ബോചെ സഞ്ചാരികളുമായി സവാരിക്കിറങ്ങി. ഡ്രൈവിംഗില്‍ ചെറുപ്പത്തിലേ കഴിവ് തെളിയിച്ച ഡോ. ബോബി ചെമ്മണൂര്‍ …
Read More »കാമുകന്റെ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തിയ 32 കാരി അറസ്റ്റിൽ; കൊല നടത്തിയത് വിവാഹം കഴിക്കാൻ വിസമ്മതിച്ച വൈരാഗ്യത്തിൽ
കാമുകന്റെ ഭാര്യയായ 30 കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലർച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ പ്രദേശത്ത് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ …
Read More »