Breaking News

Breaking News

പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ 2018 ന് സമാനം; മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചില്‍; കക്കാട്ടാറ്റില്‍ ജലനിരപ്പുയരുന്നു; പമ്ബാ സ്‌നാനം അനുവദിക്കില്ല…

ഇന്നലെ രാത്രി മുതല്‍ തോരാമഴ പെയ്യുന്ന ജില്ലയില്‍ 2018 ന് സമാനമായ സാഹചര്യം. പമ്ബാ നദിയിലേക്ക് വെള്ളമെത്തിക്കുന്ന കൈവഴികളില്‍ മലവെള്ളപ്പാച്ചില്‍. കക്കാട്ടാറ്റില്‍ ജലനിരപ്പയുയരുന്നു. മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടല്‍ സംശയിച്ചെങ്കിലും അല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.  റോഡുകളിലെല്ലാം വെള്ളംകയറി. പത്തനംതിട്ട നഗരസഭ 18-ാം വാര്‍ഡില്‍ മൂന്നു വീടുകള്‍ വെള്ളത്തിന് അടിയിലായി. പന്തളം നൂറനാട് റോഡില്‍ തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലും ഓമല്ലൂര്‍ മൃഗാശുപത്രിയിലും വെള്ളം …

Read More »

കൊല്ലത്ത്​ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം; ഗതാഗതം മുടങ്ങി…

കൊല്ലം ആയുര്‍ -അഞ്ചല്‍ റോഡ്​ ഇടിഞ്ഞ്​ ഗതാഗതം മുടങ്ങി. സംസ്​ഥാന പാത 48ല്‍ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്​. ആയൂര്‍ -അഞ്ചല്‍ റോഡില്‍ പെരിങ്ങള്ളൂര്‍ ഭാഗത്തേക്കുള്ള റോഡാണ്​ ഇടിഞ്ഞത്​. ഇതുവഴിയുള്ള ബസ്​ ഗതാഗതം നിര്‍ത്തിവെച്ചു. റോഡിന്‍റെ പകുതിയോളം ഭാഗം ഇടിഞ്ഞ്​ വന്‍ മീറ്ററുകളോളം നീളത്തില്‍ ആഴമുള്ള കുഴിയാണ്​ രൂപപ്പെട്ടത്​. ഈ റോഡിന്‍റെ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനെയാണ്​ സംഭവം.

Read More »

ശക്തമായ മഴ തുടരുന്നു : തൃശൂര്‍ ജില്ലയില്‍ മലയോരത്ത് രാത്രിയാത്ര നിരോധിച്ചു..

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ജില്ലയില്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര ഒക്ടോബര്‍ 16 മുതല്‍ 18 വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വൈകീട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. കൂടാതെ വയല്‍, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് …

Read More »

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 15,981 പേര്‍ക്ക് രോഗം…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 15,981 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോര്‍ട്ട്‌ ചെയ്തതോടെ ആകെ മരണം 4,51,980 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,01,632 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. 216 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്.17,861 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം …

Read More »

അ​യ​ല്‍വാ​സി​യുടെ ത​ല​യോ​ട്ടി പൊ​ട്ടി​ച്ച്‌ വനത്തിലൊളിച്ച പിടികിട്ടാപ്പുള്ളി അറസ്​റ്റില്‍

അ​യ​ല്‍വാ​സി​യെ ത​ള്ളി​യി​ട്ട് ത​ല​യോ​ട്ടി പൊ​ട്ടി​ച്ച കേ​സി​ല്‍ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ കു​ടി​യാ​ന്മ​ല പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. വ​ഞ്ചി​യം ചോ​ല​പ്പ​ന​ത്തെ പു​തു​ശ്ശേ​രി മോ​ഹ​ന​നെ​യാ​ണ് (48) കു​ടി​യാ​ന്മ​ല പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ നി​ബി​ന്‍ ജോ​യി പി​ടി​കൂ​ടി​യ​ത്. 2010ലാ​ണ് അ​ടി​പി​ടി​ക്കി​ടെ അ​യ​ല്‍വാ​സി​യെ ഇ​യാ​ള്‍ പി​ടി​ച്ചു​ത​ള്ളി​യ​ത്. നി​ല​ത്തു​വീ​ണ്​ ത​ല​യോ​ട്ടി ക​ല്ലി​ലി​ടി​ച്ച്‌ പൊ​ട്ടി​യി​രു​ന്നു. തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍ പോ​യ മോ​ഹ​ന​നെ ഈ​വ​ര്‍ഷം ആ​ദ്യ​മാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റെ​ക്കാ​ലം ക​ര്‍ണാ​ട​ക അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല​യി​ല്‍ ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി ആ​വ​ശ്യാ​ര്‍ഥം സു​ള്ള്യ​യി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. …

Read More »

സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കൊവിഡ് ; 67 മരണം ; 9872 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 9872 പേര്‍ രോഗമുക്തി നേടി. …

Read More »

വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി…

വീട്ടില്‍ നിന്ന് കാണാതായ കുട്ടി സമീപത്തെ കുളത്തില്‍ വീണു മരിച്ചു. ജിഷ മോള്‍ അഗസ്റ്റിന്റെയും സുജിത്ത് സെബാസ്റ്റ്യന്റെയും രണ്ടര വയസുള്ള ഇളയ മകൻ ആണ് മരണപ്പെട്ടത്. കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. രാവിലെ മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. അങ്ങനെയാണ് കുളത്തില്‍ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ …

Read More »

ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി…

നവരാത്രിയിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി ഉടുപ്പിച്ചു. പൂനെയിലെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ഭക്തന്‍ അര്‍പ്പിച്ച സ്വര്‍ണസാരി ചാര്‍ത്തിയത്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യമെങ്ങും വിജയദശമി ആഘോഷിക്കുകയാണ്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമായിട്ടാണ് ആളുകള്‍ വിജയദശമി ആഘോഷിക്കുന്നത്. തിന്മയുടെ നാശത്തിന്റെ പ്രതീകമായി ലങ്കാധിപനായ രാവണന്റെയും, കുംഭകര്‍ണന്റെയും, മേഘനാഥന്റെയും കോലങ്ങള്‍ ഭക്തര്‍ കത്തിക്കും.

Read More »

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്….

സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എന്‍.സി.ബി

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് എന്‍.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ജാമ്യാപേക്ഷ വിധി പറയാന്‍ നീട്ടിയ സാഹചര്യത്തില്‍ ആര്യനടക്കമുള്ള പ്രതികള്‍ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. ആര്യന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എന്‍.സി.ബി കോടതിയില്‍ ശക്തമായി എതിര്‍ത്തു. ആര്യന്‍ സ്ഥിരമായി …

Read More »