Breaking News

Latest News

തീവണ്ടിയില്‍ നിന്ന് പരിക്കു പറ്റി; ദിവസങ്ങള്‍ക്കു ശേഷം ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച്‌ 44 കാരന്‍ മരിച്ചു

കൊല്‍ക്കത്തയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച്‌ മരിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല്‍പ്പത്തിനാലുകാരനാണ് വെള്ളിയാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ എന്നറിയപ്പെടുന്ന നെക്രോടൈസിംഗ് ഫാസിയൈറ്റിസ്യുടെ സന്നിധ്യം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ചര്‍മ്മത്തിലും അതിനു താഴെയുള്ള ടിഷ്യൂകളിലും ഉണ്ടാകുന്ന അപൂര്‍വ അണുബാധയാണ് നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന് വിളിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. രോഗനിര്‍ണയം നടത്തി വേഗത്തില്‍ …

Read More »

അണുനാശിനി കുടിച്ച്‌ ആത്മഹത്യാ ശ്രമം; ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ് …

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസ് എടുത്തത്. നെടുമങ്ങാട് പോലീസിന്റേതാണ് നടപടി. അപകടനില തരണം ചെയ്ത ഗ്രീഷ്മ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. പോലീസ് സ്‌റ്റേഷനിലെ ശുചി മുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ യുവതിയോട് പോലീസുകാര്‍ കാര്യം തിരക്കി. …

Read More »

ഇന്ധനവില കുറഞ്ഞു; രണ്ട് രൂപ വരെ കുറയാന്‍ സാധ്യത; പുതുക്കിയ നിരക്ക് ഇങ്ങനെ…

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. പുതിയ വില ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലും കുറവ് വന്നിരിക്കുന്നത്. സംസ്ഥാനങ്ങളിലെ വിവിധ നികുതി നിരക്ക് പ്രകാരം കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 43 പൈസയും ഡീസല്‍ ലിറ്ററിന് 41 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.59 …

Read More »

തോന്നുന്നപോലെ കൊറോണ ലോക്ഡൗണ്‍; എന്ത്ചെയ്യണമെന്നറിയാതെ ചൈനയിലെ പൗരന്മാര്‍; തൊഴിലിടങ്ങളില്‍ നിന്നും വേലിചാടി രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊറോണ ചൈനയില്‍ വ്യാപകമാണെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന വ്യവസായ ശാലകളില്‍ നിന്ന് വേലിചാടി തൊഴിലാളികള്‍ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഷീ ജിന്‍ പിംഗ് ഭരണകൂടത്തെ വെട്ടിലാക്കുന്നത്. ഐഫോണ്‍ നിര്‍മ്മിക്കുന്ന ഷെന്‍സൂ പ്രവിശ്യ യിലെ ഫോക്‌സ്‌കോണ്‍ വ്യവസായ മേഖലയില്‍ നിന്നാണ് തൊഴിലാളികള്‍ രക്ഷപെടുന്നത്. കമ്ബിവേലി ചാടിക്കടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആപ്പിളിന്റെ ചൈനയിലെ ഏറ്റവും വലിയ വ്യവസായ ശാലയില്‍ നിന്നും ജീവനക്കാര്‍ കൊറോണ നിയന്ത്രണം മറികടന്ന് രക്ഷപെട്ടെന്നാണ് …

Read More »

തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം; അക്രമിയെ പിടികൂടാതെ പോലീസ്, എഫ്‌ഐആറില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍

നഗരമധ്യത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം. ആക്രമിയുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല. ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ത്രീ പിന്നാലെ ഓടിയപ്പോള്‍ അക്രമി മതില്‍ ചാടി ഓടി രക്ഷപെടുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് എത്താന്‍ വൈകിയെന്ന് യുവതി ആരോപിക്കുന്നു. പോലീസില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നാണ് ആക്രമണത്തിനിരയായ സ്ത്രീ പറയുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ മ്യൂസിയം ഗേറ്റിന് സമീപമായിരുന്നു സംഭവം. പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീയെ അതുവഴിയെത്തിയ യുവാവ് കടന്ന് …

Read More »

മനുഷ്യന്റെ തലയും കടിച്ചുപിടിച്ച്‌ തെരുവിലൂടെ നായ; സ്തംഭിച്ച്‌ ആള്‍ക്കൂട്ടം; ഒടുവിൽ സംഭവിച്ചത്…

വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച്‌ ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച്‌ നിന്ന് ആള്‍ക്കുട്ടം. മെക്‌സിക്കോയിലെ ഒരു പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ തല പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് മോണ്ടെ എസ്‌കോബെഡോ നഗരത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം അരംഭിക്കുന്നതിനിടെയാണ് തെരുവുനായ മനുഷ്യന്റെ …

Read More »

അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന നടപടി: കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല

കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റണമെന്നു നിര്‍ദേശം. അല്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരമുള്ള കേരളത്തിലെ നികുതി അടയ്ക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ മാറ്റുകയോ അല്ലെങ്കില്‍ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ …

Read More »

മോദിയെ വാനോളം പുകഴത്തി പുടിന്‍: രാജ്യസ്നേഹി, ലക്ഷ്യത്തിലെത്താന്‍ അദ്ദേഹത്തിന് ഒന്നും തടസ്സമായില്ല…

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദി വലിയൊരു ദേശ സ്നേഹിയാണെന്നാണ് മോസ്‌കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്‌കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിൽ മോദിയെ പ്രകീർത്തിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്. നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ കുറിച്ചായിരുന്നു പുടിന്‍ എടുത്ത് പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയൊരു രാജ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന …

Read More »

മഴക്കളി, അയര്‍ലാന്‍ഡ്- അഫ്ഗാന്‍ മാച്ചും നടന്നില്ല! അഫ്ഗാന്‍ പുറത്തേക്ക്

ടി20 ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികളുടെ രസംകൊല്ലിയായി മഴ മാറിയിരിക്കുകയാണ്. സൂപ്പര്‍ 12ലെ മറ്റൊരു മല്‍സം കൂടി മഴയെടുത്തിരിക്കുകയാണ്. സൂപ്പര്‍ 12ലെ കടുപ്പമേറിയ ഗ്രൂപ്പായ ഒന്നില്‍ അയര്‍ലാന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന മല്‍സരമാണ് മഴയില്‍ ഒലിച്ചുപോയത്. ശക്തമായ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ കഴിയാതെ കളി ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. മല്‍സരം ഉപേക്ഷിക്കപ്പെട്ടത് അയര്‍ലാന്‍ഡിനും അഫ്ഗാനും …

Read More »

പനിയും ജലദോഷവും സൂക്ഷിക്കുക; പക്ഷിപ്പനിയില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്..

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകരാന്‍ ഇടയുണ്ട്. മനുഷ്യരിലേക്ക് രോഗംവന്നാല്‍ ഗുരുതരമായേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപ്പക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്ബര്‍ക്കം …

Read More »