Breaking News

Latest News

പന്നിയില്‍ നിന്ന് ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണുന്ന വൈറസ് കണ്ടെത്തി

പന്നിയുടെ ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസ് കണ്ടെത്തി. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്നയാളായിരുന്നു ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചിരുന്നത്. ഇദ്ദേഹം ഈ വര്‍ഷം മാര്‍ച്ചില്‍ മരിച്ചിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, ഇതാണോ അദ്ദേഹത്തിന്റെ മരണത്തിനു കാരണമായത് എന്നതില്‍ വ്യക്തതയില്ല. മേരിലന്‍ഡ് സര്‍വകലാശായിലെ ഡോക്ടര്‍മാരാണ് വൈറസ് കണ്ടെത്തിയത്. …

Read More »

ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ ജീവനക്കാരൻ മറ്റൊരു കമ്പിയിൽ ഉടക്കി നിന്നു; പിന്നീട് സംഭവിച്ചത്…

ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ ജീവനക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി സഹപ്രവർത്തകർ. എ.ആർ.നഗർ കുന്നുംപുറക്കാരനായ 37കാരൻ പ്രിയരാജയ്ക്കാണ് ഷോക്കേറ്റത്. വെള്ളിയാഴ്ച പതിനൊന്നരയോടെ കോഴിക്കോട് തൃശ്ശൂർ ദേശീയപാതയ്ക്കരികെ വേങ്ങര കൂരിയാട് കവലയിലാണ് അപകടം നടന്നത്. തകരാറിലായ ലൈൻ ശരിയാക്കാൻ കൂരിയാട് എത്തിയതായിരുന്നു ജീവനക്കാർ. പണികഴിഞ്ഞ് താഴത്തിറങ്ങിയശേഷം മുകളിൽ മറന്നുവെച്ച പണിയായുധം എടുക്കാൻ പ്രിയരാജ വീണ്ടും കയറി. ഇതറിയാതെ മറ്റുള്ളവർ വൈദ്യുതലൈൻ ഓണാക്കിയതാണ് അപകടത്തിന് വഴിവെച്ചത്. ഷോക്കേറ്റ് തെറിച്ച പ്രിയരാജൻ മറ്റൊരു കമ്പിയിൽ ഉടക്കിനിന്നു. ഇതുകണ്ട …

Read More »

എന്റെ കൈയ്യും കാലും തളർന്നു പോകുന്ന അവസ്ഥ… ഭാര്യ പനിച്ചു കിടക്കുകയാണ്’ വഞ്ചനാ കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ ധർമ്മജൻ ബോൾഗാട്ടിയുടെ പ്രതികരണം…

43 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് വഞ്ചനാ കുറ്റത്തിന് കേസ് എടുത്തതിനു പിന്നാലെ പ്രതികരണവുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. തന്റെ കൈയ്യും കാലും തളർന്നു പോകുന്ന അവസ്ഥയിലാണെന്നും ഭാര്യ പനിച്ചു കിടക്കുകയാണന്നും മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണെന്നും ധർമ്മജൻ പറഞ്ഞു. ധർമജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകിയെന്നും അതിന്റെ പേരിൽ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്നാൽ വാക്ക് നൽകിയത് പ്രകാരം ധർമജൻ മത്സ്യം …

Read More »

വരുന്നൂ ‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിയോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ …

Read More »

മധ്യപ്രദേശില്‍ ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ചു : 7 മരണം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ച് 7 മരണം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം തീപിടുത്തത്തില്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി മൂന്ന് മണിക്കൂറോളമെടുത്താണ് തീയണച്ചത്. സംഭവസ്ഥലത്ത് നിന്ന് ഒമ്പത് പേരെ രക്ഷപെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ഹരിനാരായണ ഛാരി മിശ്രം അറിയിച്ചു. …

Read More »

കോഴിക്കോട് പഴകിയ മത്സ്യം പിടികൂടി…

കോഴിക്കോട് മുക്കം അഗസ്ത്യമലയിലെ മാർക്കറ്റിൽ പഴയ മത്സ്യം പിടികൂടി. പഴകിയ പുഴുവരിച്ച മത്സ്യമാണ് പിടികൂടിയത്. കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read More »

മേലുദ്യോഗസ്ഥരുടെ പീഡനം; സിവിൽ പോലീസ് ഓഫിസർ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ

വീണ്ടും പോലീസ് സേനയ്ക്ക് അപമാനമായി സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് സിവിൽ പോലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ചത്. നിരന്തരമായുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. ഇന്നു പുലർച്ചെ ഹോട്ടൽ …

Read More »

മൈലേജില്ലെങ്കിൽ ബസുകൾ വെറുതെയിട്ട് നശിപ്പിച്ച് ആക്രിയാക്കി വിൽക്കുകയാണോ ചെയ്യേണ്ടത്; കെഎസ്ആർടിസിയെ രൂക്ഷവിമർശനവുമായി ഹൈക്കോടതി…

കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൈലേജില്ലാത്ത കെഎസ്ആർടിസി ബസുകൾ കൂട്ടിയിട്ട് നശിപ്പിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം. മൈലേജില്ലെങ്കിൽ ബസുകൾ വെറുതെയിട്ട് നശിപ്പിച്ച് ആക്രിയാക്കി വിൽക്കുകയാണോ ചെയ്യേണ്ടത്. വാഹനം ഫിറ്റല്ലെങ്കിൽ ഉടനെതന്നെ വിൽക്കണമായിരുന്നു എന്നും കോടതി പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ഇന്നു സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെയിട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപെടുത്തി. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. …

Read More »

വിവാഹത്തിന് മാസങ്ങള്‍ മാത്രം, തട്ടിപ്പുകേസില്‍ ഭാവിവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ…

വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിശ്രുതവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ. ജോലി തട്ടിപ്പു കേസിലാണ് റാണ പൊഗാഗ് എന്നയാളെയാണ് അസമിലെ നഗോണ്‍ ജില്ലയിലെ എസ്‌ഐയായ ജുന്‍മോനി റബ്ബയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥയായ ജുന്‍മോനി റബ്ബയെയും റാണ പൊഗാഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാനിരുന്നത് റാണ പൊഗാഗയാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനിലെ പബ്ലിക് റിലേഷന്‍ ഓഫിസറെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ വിവാഹത്തിന് ശ്രമിച്ചത്. …

Read More »

ഭര്‍ത്താവ് പണം ഒളിപ്പിച്ചത് ഗ്യാസ് സ്റ്റൗവിനുള്ളില്‍; അറിയാതെ തീകൊളുത്തി ഭാര്യ; കത്തികരിഞ്ഞത് 17 ലക്ഷം!

ഭര്‍ത്താവ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചത് പണം ഒളിപ്പിച്ചത് അറിയാതെ ഭാര്യ ഗ്യാസിന് തീകൊളുത്തി. സ്റ്റൗ കത്തിച്ച്‌ കഴിഞ്ഞപ്പോള്‍ അത് വരെയില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഭാര്യ വിശദമായ പരിശോധന നടത്തി. സ്റ്റൗവിനുള്ളില്‍ പാതികരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ട് ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. സംഭവം നടന്നത് ഈജിപ്തിലാണ്. 17 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ത്യന്‍ പൗണ്ട് ആണ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഈജിപ്തുകാരന്‍ ഒളിപ്പിച്ചത്. ഇതറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. …

Read More »