Breaking News

Latest News

കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്?

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. ഇന്നലത്തെ അപേക്ഷിച്ച്‌ 376 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 16,980 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 0.04 ശതമാനം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 39 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ …

Read More »

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവും ഇതും അറിഞ്ഞിരിക്കണം

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പലതരത്തിലുള്ള ഓപ്‌ഷനുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. അതില്‍ ഒരു പ്രധാന ഓപ്‌ഷന്‍ ആണ് ഡ്യൂവല്‍ സിം. ഇപ്പോള്‍ ഡ്യൂവല്‍ 5ജി സപ്പോര്‍ട്ട് വരെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരുന്നു. അത്തരത്തില്‍ ഡ്യൂവല്‍ സിം ഇടുവാനുള്ള ഓപ്‌ഷന്‍ ഉള്ളതുകൊണ്ട് തന്നെ നമ്മളില്‍ പല ആളുകളും ഡ്യൂവല്‍ സിം തന്നെയാണ് ഉപയോഗിക്കുന്നത്. ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന മാക്സിമം നമ്ബര്‍ 9 ആണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ …

Read More »

‘മുടിയന്‍’മാര്‍ ജാഗ്രതൈ !തോന്നുന്ന രീതിയില്‍ മുടി മുറിക്കാന്‍ വരട്ടെ; ജയിലില്‍ പോകേണ്ടിവരും

ഇഷ്ടമുള്ള രീതിയില്‍ മുടി മുറിച്ച്‌ നടക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. എന്നാല്‍ ഉത്തരകൊറിയയില്‍ ഇഷ്ടത്തിന് മുടി മുറിച്ചാല്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാം.. എത്ര സിംപിളായ ശിക്ഷ അല്ലേ ? 28 ഹെയര്‍ കട്ടുകള്‍ക്ക് ആണ് ഉത്തരകൊറിന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിയമ പ്രകാരം സ്ത്രീകള്‍ക്ക് 18 തരത്തിലും, പുരുഷന്മാര്‍ക്ക് ഏഴ് തരത്തിലും മുടി മുറിയ്‌ക്കാം. ഇതല്ലാതെ മറ്റെന്തെങ്കിലും തരത്തില്‍ മുടി മുറിച്ചാല്‍ ശിക്ഷ ഉറപ്പാണ്. പ്രസിഡന്റ് കിംഗ് …

Read More »

തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം; രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു സമീപം വൈദ്യുതാഘാതമേറ്റു 11 പേര്‍ക്ക് ദാരുണാന്ത്യം. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേട്ടാണ് വന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ് (60), സന്തോഷ് (15), ചെല്ലം (56), രാജ്കുമാര്‍ (14), സ്വാമിനാഥന്‍ (56), മറ്റ് രണ്ടുപേര്‍ എന്നിങ്ങനെയാണ് …

Read More »

വിജയ് ബാബു ഒളിവിലെന്ന് പോലീസ്, കടന്നത് ദുബായിലേക്ക്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ലൈംഗിക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച്‌ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവനടിയുടെ പരാതി. മറ്റ് സ്ത്രീകളും വിജയ് ബാബുവിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ലൈംഗിക പീഡന ആരോപണം നിഷേധിച്ചും യുവതിയുടെ പേര് വെളിപ്പെടുത്തിയും കഴിഞ്ഞ ദിവസം രാത്രി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതിന് പിന്നാലെ വിജയ് ബാബു …

Read More »

ഐപിഎലിലെ ഏറ്റവും മൂല്യമുള്ള ടീം മുംബൈ ഇന്ത്യന്‍സ്

നിലവിലെ ഐപിഎല്‍ സീസണില്‍ ഏറ്റവും മൂല്യമുള്ള ടീമായി മുംബൈ ഇന്ത്യന്‍സ്. ഫോര്‍ബ്സ് മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 1.30 ബില്ല്യണ്‍ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂല്യം 1.15 ബില്ല്യണ്‍ ഡോളറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (1.1 ബില്ല്യണ്‍), ലക്നൗ സൂപ്പര്‍ ജയന്‍്റ്സ് (1.075 ബില്ല്യണ്‍), ഡല്‍ഹി ക്യാപിറ്റല്‍സ് (1.035 ബില്ല്യണ്‍), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (1.025 ബില്ല്യണ്‍), രാജസ്ഥാന്‍ റോയല്‍സ് (1 ബില്ല്യണ്‍), …

Read More »

‘ചക്കിയെ ആദ്യം വിളിച്ചത് ദുല്‍ഖുറിന്റെ നായികയായി’; മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച്‌ നടൻ ജയറാം

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടന്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച്‌ ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. മാളവികയുടെ അഭിനയ കളരിയിലെ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും മാളവികയ്ക്ക് ഓഫര്‍ വന്നിരുന്നു എന്നും കുറെ കഥകള്‍ കേട്ടിട്ടുണ്ട് എന്നും ജയറാം പറയുകയാണ്. മലയാളത്തില്‍ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാന്‍ വിളിച്ചത് സത്യന്‍ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ …

Read More »

റിസര്‍വ് ബറ്റാലിയന്‍ അടക്കം നിരവധി തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം നിരവധി തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ജനറല്‍- സംസ്ഥാനതലം: പൊലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍), അസി. എന്‍ജിനീയര്‍ – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)(ബ്ലഡ് ബാങ്ക്), അസിസ്റ്റന്‍റ് പ്രഫസര്‍ (സംസ്കൃതം) – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ജ്യോഗ്രഫി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (എജുക്കേഷന്‍ ടെക്നോളജി) -നേരിട്ടും …

Read More »

രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് സ്പ്രിങ്

പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിങ് വിജയകരമായി പുറത്തെടുത്തു. സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധര്‍ സ്പ്രിങ് പുറത്തെടുത്തത്. കാസര്‍ഗോഡ് കുമ്ബള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തില്‍ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുമ്ബെപ്പോഴോ അബദ്ധത്തില്‍ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാല്‍ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത …

Read More »

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളില്‍ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു…

നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്. നവജാത ശിശുവിനെ ടവ്വലില്‍ പൊതിയാതെ എടുത്തതിനാല്‍ നഴ്‌സിന്റെ കൈയ്യില്‍ നിന്നും വഴുതി വീഴുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അപകടം സംഭവിക്കുന്നതിന് ദൃക്‌സാക്ഷിയാണ്. കുഞ്ഞ് വീഴുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബര്‍ റൂമിലേക്ക് ഓടിവരികയും ചെയ്തിരുന്നു. കുഞ്ഞിനെ ഒരു കൈകൊണ്ട് മാത്രമാണ് …

Read More »